ഞായറാഴ്ചച്ചിരിക്ക് നിത്യഹരിതമായചില ഇടത് വാമൊഴികൾ
മോഹന കൃഷ്ണൻ
24 May 2026, 5:30 am
വളരെ ഗൗരവത്തിൽ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും സ്വതവേയുള്ള ബുദ്ധിജീവിതവും സമാസമം ചേർത്ത് അടിച്ചു കയറ്റിയ വാമൊഴികളാണ്. ഇപ്പോൾ എന്തു കൊണ്ടോ കേൾക്കുമ്പോൾ തന്നെ ചിരിവരും. പിന്നെ നിറുത്താനുമാവില്ല...
ഉറപ്പാണ് (എൽ ഡി എഫ്)...
യുഡിഎഫിന്റെ വൻ വിജയത്തിനു വേണ്ടി ആത്മാർത്ഥമായി പണിയെടുത്ത ഇടതുപക്ഷ തുക്ലക്കുമാരുടെ നാവേറുകൾ പലതായിരുന്നു.
'ഒരാശയം തലേക്കേറിയാൽ അത് മഹാശക്തിയാകു'മെന്നു പറഞ്ഞത് നമ്മുടെ സിക്രട്ടറി. അങ്ങനെ..മലയാളിയുടെ തലയിൽ കയറിയ ആശയമാണ് എൽഡിഎഫിനെ 35ൽ കുരുക്കി മൂലയ്ക്കിരുത്തിയത്.
കോവിന്ദൻ എത്ര ശരി.
ഉമ്മ..ഉമ്മ...ഉമ്മൂമ്മ...
ഇനി ഗോവിന്ദ വചനസുധയുടെ പൂർണരൂപം:
'ഒരാശയം മനുഷ്യ മസ്തിഷ്കത്തിലേക്ക് പ്രവേശിച്ചാൽ ആ ആശയത്തെ ജനലക്ഷങ്ങളിലേക്ക് സന്നിവേശിപ്പിക്കാൻ കഴിഞ്ഞാൽ അത് കേവലമായ ആശയമല്ലാതെ പ്രതിപ്രവർത്തിക്കുന്ന ഒരു മഹാ ഭൗതിക ശക്തിയായി മാറും...'
വാർത്താ സമ്മേളനത്തിൽ സിക്രട്ടറി നടത്തുന്ന സ്റ്റഡി ക്ലാസ് പരമ്പരയിൽപ്പെട്ടതാണിത്.മലമറിച്ചിടുന്നു എന്ന ഭാവം.. 'മനസ്സിലായോ' എന്നും പുട്ടിനു പീര പോലെ ഇടക്കിടെ രജനി സ്റ്റൈലിൽ ചട്ടുകം ഇളക്കുന്നുണ്ട്. .ഒരു പാവം എൽപി മാഷാണെങ്കിലും അതിന്റെ അഹങ്കാരമൊന്നും ഇല്ല.കേട്ടോ.
എട്ടാം തരത്തിലെ ഐ ക്യു വെച്ചാണ് കാച്ചൽ.
ഇത്തരം വരട്ടു വാദവും തത്വജ്ഞാനവും വിളമ്പിയാണ് തങ്കപ്പന്മാർ കാലാകാലം അരിയും തുണിയും തുണയും പണവും മാന്യതയും പദവിയും ഒപ്പിച്ചത്.
ഇത്തരം യക്ഷിക്കഥകൾ ഉരുവിട്ടാണ് നാട്ടിൽ അരാജത്വകവും അക്രമവും കൊല്ലലും കൊല്ലിക്കലും നടത്തിയത്.രക്തസാക്ഷി ഫണ്ടു വരെ പങ്കിട്ടെടുത്തത്...
വേറൊരു തച്ചോളിയാണ് ചന്തുവാണ് മുൻ രാജീവ് മന്ത്രി. .ടിയാന്റെ തികച്ചും ഫ്രിയായ തള്ളലും തുള്ളലും ഇങ്ങനെ:
'ദേശീയവും സാർവ്വദേശീയവുമായ വർഗ്ഗ ശക്തികളുടെ ബലാബലം എന്നുള്ളത് ഒന്ന്... രണ്ട് ഉല്പാദന ശക്തി, ഉല്പാദന ബന്ധം ഇവയുടെ നിലവാരത്താൽ നിർണയിക്കുന്ന സാമുഹിക സാമ്പത്തിക അടിത്തറ.ഇത് വളരെ ആഴത്തിലുള്ള ആശയമാണ്....'
('നീ എത്ര പുളുവും അടിച്ചോ. പക്ഷെ കേൾക്കുന്നവർക്കു കൂടി ദഹിക്കണം...'
"ഞാൻ വായിൽ വന്നതൊക്കെ പറയും.നിനക്കെന്താ"...)
'....വസ്തുനിഷ്ഠ ഘടകത്തെ മാത്രം നോക്കി ആത്മനിഷ്ഠ ഘടകത്തെ കാണാതെ ഒരു ഘട്ടത്ത് വിലയിരുത്താൻ കഴിയില്ല....'
(അത് സുലൈമാൻ പറഞ്ഞതാണ് ശരി)
'....ആത്മനിഷ്ഠ ഘടകത്തിന്റെ ആഗ്രഹമനുസരിച്ച് വസ്തുനിഷ്ഠ ഘടകത്തെ മൂർത്തമായി കാണാതെ ഒരു ഘട്ടത്തെ നിണയിക്കിൻ കഴിയില്ല...'
(പോയി കിടന്നൊറങ്ങെടാ.വിറുവിറാ അലമ്പാതെ) ബ്രാക്കറ്റുകൾ ട്രോളന്മാരുടെ സാഹിത്യം.ഉൽസവ കമ്മറ്റിക്ക് പങ്കില്ല.
മകളെ രാജഗിരിയിലും പിന്നീട് യൂറോപ്പിലും കയറ്റി വിട്ട കരുണയും കരുതലുമുള്ള പ്രൊഫഷണൽ. സാദാ മലയാളിപ്പിള്ളേരുടെ വഴിയാധാരം ഉറപ്പാക്കാൻ പൊതു വിദ്യക്കും അവരുടെ അഭ്യാസത്തിനും വേണ്ടി തുനിഞ്ഞിറങ്ങിയ യശ:പ്രാർത്ഥി.കണക്കുകളിൽ വ്യാജം കലർത്തി ബിസിനസ്സിൽ മഹാരാഷ്ട്രത്തെ കവച്ചവൻ ഇവനാകുന്നു.
മുതിർന്നവരെ കണ്ടാൽ തന്തയ്ക്ക് വിളിക്കും എന്നതൊഴിച്ചാൽ മറ്റൊരു ഏനക്കേടുമില്ലാത്ത നല്ല കരിയറിസ്റ്റാണ് ജൂനിയർ തച്ചോളി ചന്തുവായ സ്വരാജ്. അതിയാനെ കേൾക്കാം:
'കനഗോലു എല്ലാം ശാസ്ത്രീയമായി പഠിച്ചശേഷം കണ്ടെത്തിയ പ്രധാന കണ്ടെത്തൽ കോൺഗ്രസ് സംസ്ഥാനത്ത് വളരെ ദുർബ്ബലമാണ്. ഈ റിപ്പോർട്ട് കിട്ടാനാണ് ഈ മണ്ടൻമാർ 50 കോടി ചെലവിട്ടത്. നമ്മോട് ചോദിച്ചാൽ പത്തു നയാ പൈസ വാങ്ങാതെ നമ്മള് കാര്യംപറഞ്ഞു കൊടുക്കില്ലേ.?
സ്വന്തം ബൂത്ത് പോലും വലിച്ചു പുറത്തെറിഞ്ഞ ജൂനിയർ തച്ചോളി ചന്തുവിന്, മണ്ടന്മാർ ആരാണെന്ന് ജനങ്ങൾ വയറു നിറച്ചു പറഞ്ഞു കൊടുത്തു. 110ൽ കിടന്നു തൂങ്ങിയ മൊതലുകളാണിവർ. പക്ഷെ നടുവും കുത്തി വീണു പോയി.
. അതൊക്കെ പോട്ടെ ചങ്ങായി,
ഇന്നു,വൈകിട്ട് എന്താ പരിപാടി?.