എഴുത്തച്ഛനും മുമ്പ് ജീവിച്ചിരുന്ന തെലുങ്കു ഭാഷാ കവി അന്നമയ്യയുടെ കവിതകൾ മലയാളത്തിലെത്തുകയാണ്. കവി ഡി യേശുദാസ് ആണ് വിവർത്തകൻ.'ഇഷ്ടപ്പെട്ടുപ്പോയ കവിതയെ മലയാളത്തിൽ വായിച്ചുരസിക്കാനുള്ള ആഗ്രഹമാണ്' പരിഭാഷയിലേക്ക് നയിച്ചതെന്ന് യേശുദാസ്. 'മലമുകളിലെ ദൈവവും അലമേലുമങ്കയും'എന്നപേരിൽ വൈകാതെ പുറത്തിറങ്ങുന്ന പുസ്തകത്തെക്കുറിച്ച് ഡി. യേശുദാസിന്റെ കുറിപ്പ്.
യഥാർഥത്തിൽ പരിഭാഷയ്ക്കുവേണ്ടിയുള്ള പരിഭാഷയല്ലയല്ലിത്. ഇഷ്ടപ്പെട്ടുപ്പോയ കവിതയെ മലയാളത്തിൽ വായിച്ചുരസിക്കാനുള്ള ആഗ്രഹമാണ്. അത്രയും ഇഷ്ടപ്പെട്ടുപോയൊന്നിനെ സ്വന്തമാക്കാനുള്ള മനുഷ്യൻ്റെ വാസന തന്നെ.
ആന്ധ്രയിലെ തിരുപ്പതിയിലാണ് മലമുകളിലെ ദൈവവും ക്ഷേത്രവും. അതാണ് കവിതയുടെ ആധാരഭൂമിക. അവിടെയാണ്, തൻ്റെ ഇഷ്ടദൈവത്തിന് എന്നും കവിത സമർപ്പിച്ച ഈ കവി ജീവിച്ചിരുന്നത്.
ഇന്ത്യൻ കവിതയായതിനാലാവാം ഈ കവിതകളുടെ ആശയസൗന്ദര്യമേഖലകളുമായി വളരെവേഗം കണക്ടു ചെയ്യപ്പെട്ടു . നമ്മെയെല്ലാം ഇന്ത്യാക്കാരെന്ന നിലയിൽ ബന്ധിപ്പിക്കുന്ന ഒരു ഫിലോസഫി ഈ കവിതകളിലുണ്ട്. ഗീതാജ്ഞലിയിലൂടെ സഞ്ചരിക്കാൻ കഴിഞ്ഞ പശ്ചാത്തലത്തിൽ, എനിക്ക്, അന്നമയ്യ അതിനും മുൻപുള്ള വിസ്മയമായി.
GOD ON THE HILL എന്ന പുസ്തകത്തിന്റെ സ്വതന്ത്ര പരിഭാഷയാണ് " മലമുകളിലെ ദൈവവും അലമേലുമങ്കയും ". ബാക് ലാഷാണ് പ്രസാധകർ.
Keywords:
Recent in Culture
Must Read
Latest News
In News for a while now..



