മുഖസൗന്ദര്യം കൂട്ടാൻ 'രക്തരക്ഷസ്സ്' ചികിത്സ
ന്യൂസ് ഡസ്ക്
28 April 2024, 5:14 am
മുഖസൗന്ദര്യം വർധിപ്പിക്കാൻ രക്ഷസ്സ് ഫേഷ്യൽ(vampire facial)ചെയ്ത അമേരിക്കൻ യുവതികളിൽ ചിലർക്ക് എച്ച് ഐ വി അണുബാധയുണ്ടായ വാർത്ത ഞെട്ടലോടെയാണ് ലോകം കേട്ടത്. ലൈസൻസില്ലാതെ പ്രവർത്തിച്ച ന്യൂ മെക്സിക്കോയിലെ ബ്യൂട്ടി പാർലറിൽ നിന്ന് 2018 ൽ ഫേഷ്യൽ ചെയ്ത യുവതികൾക്കാണ് അണുബാധയുണ്ടായത്.
പ്ലേറ്റ് ലെറ്റ് റിച്ച് പ്ലാസ്മ മൈക്രോ നീഡ്‌ലിംഗ് എന്ന സൗന്ദര്യ ചികിത്സയാണ് രക്ഷസ്സ് ഫേഷ്യൽ എന്നറിയപ്പെടുന്നത്. രക്തത്തിൽ നിന്ന് പ്ലേറ്റ് ലെറ്റ് വേർതിരിച്ചെടുത്ത് സൂക്ഷ്മ സൂചി കൊണ്ട് മുഖത്ത് കുത്തിവച്ച് മുഖത്തെ ചുളിവുകളും പാടുകളും മാറ്റുന്ന ഈ ചികിത്സയ്ക്ക് ആരാധകരേറെയാണ്.ചർമ്മ കോശങ്ങളുടെയും കൊളജന്റെയും വികാസത്തിന് ഈ ചികിത്സ ഉപയുക്തമാകുമെന്നാണ് ഈ മേഖലയിലെ വിദഗ്ധർ പറയുന്നത്.
ക്ലിനിക്കിലെത്തുന്നവരിൽ നിന്നെടുക്കുന്ന രക്തം അവരവർക്കു തന്നെ ചികിത്സയ്ക്കായി ഉപയോഗിക്കേണ്ടതുണ്ട്. ഇത് മാറിയതോ സൂചികൾ ആവർത്തിച്ച് ഉപയോഗിച്ചതോ ആകാം എയ്ഡ്‌സ് ന് കാരണമായേക്കാവുന്ന അണു ബാധയ്ക്കിടയാക്കിയതെന്നാണ് കരുതുന്നത്.
പ്രായത്തെ ചെറുക്കാൻ പ്രയോജനപ്രദമെന്ന് കരുതുന്ന വാംപെയർ ഫേഷ്യൽ ട്രീറ്റ്മെന്റ് ക്ലിനിക്കുകൾ ഇപ്പോൾ കേരളത്തിലും സുലഭമായുണ്ട്.10000 മുതൽ 30000 വരെയാണ് ചികിത്സാ ചെലവ്.
Keywords:
Recent in Life
Must Read
Latest News
In News for a while now..