23 days ago
സി.പിഎം എന്ന രാഷ്ട്രീയ പാർട്ടി അച്ചടക്കത്തിന്റെ ഇരുമ്പുമറയുയർത്തി അഭിപ്രായപ്രകടനങ്ങൾക്ക് അതിരു കല്പിച്ചിരുന്നപ്പോൾ അടിസ്ഥാന നയവ്യതിയാനങ്ങൾക്കെതിരേ ഒരു വാക്കു പോലും ഉച്ചരിക്കുവാൻ സാധാരണ കേഡർമാർ ഭയപ്പെട്ടിരുന്നു. എന്നാൽ വി എസിനെ അത് ബാധിച്ചതേയില്ല. പറയാനുള്ളത് തുറന്നു പറഞ്ഞതിന്റെ പേരിൽ ലഭിക്കാവുന്ന ഏത് കാപിറ്റൽ പണിഷ്മെന്റും അദ്ദേഹം കാര്യമാക്കിയില്ല. തരം താഴ്ത്തലിനും പരിഹാസങ്ങൾക്കും പാർട്ടി വി എസിനെ വിധേയനാക്കിയപ്പോൾ ജനങ്ങൾക്കു മുന്നിൽ പലപ്പോഴും തരം താഴുകയും പരിഹാസ്യമാവുകയും ചെയ്തത് പാർട്ടി തന്നെയായിരുന്നു.