വിഎസ്: ജനപക്ഷനേതാവിന് വിട
29 days ago
1964 ൽ ഇന്ത്യൻ കമ്യുണിസ്റ്റ് പാർട്ടിയിൽ നിന്ന് ഇറങ്ങി വന്ന് മാർക്സിസ്റ്റ് പ്രസ്ഥാനത്തിന് രൂപം കൊടുക്കുന്നതിന് നേതൃത്വം വഹിച്ച 32 പേരിൽ അവശേഷിച്ച ഒരേയൊരാളാണ് വി എസ്.
15-ാം വയസിൽ പൊതു രംഗത്തെത്തിയ വി എസിന്റെ രാഷ്ട്രീയജീവിതം വിവാദങ്ങൾക്കൊപ്പമായിരുന്നു എന്നതാണ് യാഥാർത്ഥ്യം. വിഭാഗീയ പ്രവർത്തനങ്ങളുടെ പേരിൽ പാർട്ടിയുടെ അച്ചടക്ക നടപടിക്ക് വി എസിന് വിധേയമാകേണ്ടി വന്നു എന്നത്, ഒരു കമ്മ്യൂണിസ്റ്റിന്റെ എല്ലാ വിശേഷണങ്ങളും വിഎസിന് ചേരും എന്നത് തെളിയിക്കുന്നതാണ്.