പ്രീണന രാഷ്ട്രീയത്തിൻ്റെ തിരക്കിൽ നിലപാട് മറന്ന സിപിഎം
എൻ.എസ്. അനിൽകുമാർ
15 April 2025, 7:31 am
മുസ്ലിം അക്രമകാരികൾ തല്ലിക്കൊന്ന DYFI നേതാവ് ചന്ദൻ ദാസ്, പിതാവ് ഹർഗോവിന്ദ് ദാസ് എന്നിവരുടെ മൃതദേഹങ്ങൾ
നിലപാടുകളില്ലാതെ നിലയില്ലാ കയത്തിലേക്ക് മുങ്ങുന്ന സി പി എം
നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് ഒട്ടും പ്രതീക്ഷിക്കാതിരുന്ന കൂട്ടരായിരുന്നു ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടി.എന്നാൽ മോദിയുടെ തുടർ വിജയങ്ങൾ പാർട്ടിയുടെ എല്ലാ പ്രതീക്ഷകളും തകർത്തു. മാത്രമല്ല, സി പി എമ്മിൻ്റെ എക്കാലത്തെയും വലിയ അടിസ്ഥാന വോട്ട് വിഭാഗമായ ഹിന്ദുക്കൾ ബി ജെ പി പക്ഷത്തേക്ക് ചേക്കേറാനും തുടങ്ങി. അതിൻ്റെ പരിണതഫലമായിരുന്നു ത്രിപുരയിലെ പരാജയം. ദീർഘകാലം ത്രിപുര അടക്കി വാണിരുന്ന CPM, അങ്ങനെ ഇന്ത്യയുടെ തെക്കേ മൂലയിൽ ഒതുങ്ങി.
ഇന്ത്യയിലെ മറ്റ് പ്രതിപക്ഷ പാർട്ടികൾക്കൊപ്പം ബി ജെ പി ഒരു ഹിന്ദു പാർട്ടിയാണെന്ന പ്രചാരണത്തെ സി പി എം ഏറ്റുപിടിച്ചു. പ്രതിപക്ഷത്തിൻ്റെ ഈ പ്രചാരണം യഥാർത്ഥത്തിൽ ഗുണപ്പെട്ടത് ബി ജെ പി ക്ക് മാത്രമാണ് എന്ന സത്യം അവർ തിരിച്ചറിഞ്ഞില്ല. ഫലമോ, ബി ജെ പി വടവൃക്ഷമായി ഇന്ത്യയിൽ വളർന്ന് പന്തലിച്ചപ്പോൾ സി പി എം ‘ബോൺസായ്’ ആയി മുരടിച്ചു. രാജ്യത്തെ ഹിന്ദുക്കളുടെ പിന്തുണ ഇനി ലഭിക്കില്ല എന്ന തിരിച്ചറിവിൽ കോൺഗ്രസ് മുസ്ലിം പ്രീണന രാഷ്ട്രീയം ദേശീയ തലത്തിൽ ആയുധമാക്കിയപ്പോൾ, സി പി എം അടക്കമുള്ള പ്രാദേശിക പാർട്ടികൾ അവരവരുടെ സ്വാധീന മേഖലകളിൽ പ്രീണന രാഷ്ട്രീയം കളിക്കാൻ തുടങ്ങി.20-25 ശതമാനത്തിനകത്ത് വരുന്ന മുസ്ലിം വോട്ട്, പ്രീണനത്തിൽ കൂടി സ്വന്തമാക്കാനുള്ള തത്രപ്പാടിലാണ് സിപിഎം ഉൾപ്പെടെയുള്ള ഇടത് പാർട്ടികൾ.
വഖഫിൻ്റെ മറവിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പശ്ചിമ ബംഗാളിൽ കൊടിയ അക്രമ പരമ്പരകൾ തുടരുകയാണ്.
സർക്കാരിനെതിരെ ഉള്ള പ്രതിഷേധം എന്തു കൊണ്ട് ഹിന്ദുക്കൾക്ക്
നേരെ ഉണ്ടാകുന്നു എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ രാഷ്ട്രീയ പാർട്ടികൾക്ക് കഴിയുന്നില്ല. കാരണം, അക്രമകാരികൾ മുസ്ലിങ്ങളാണ്. ഇക്കാര്യത്തിൽ സി പി എമ്മിൻ്റെ മൗനമാണ് അത്ഭുതപ്പെടുത്തുന്നത്. മുർഷിദാബാദിലെ അക്രമങ്ങളിൽ മൂന്നു പേർ കൊല്ലപ്പെട്ടു. അതിൽ രണ്ടു പേർ സി പി എം നേതാക്കളാണ്. DYFI നേതാവ് ചന്ദൻ ദാസിനേയും അദ്ദേഹത്തിൻ്റെ പിതാവ് ഹർഗോവിന്ദ് ദാസിനേയും മുസ്ലിം അക്രമികൾ തല്ലിച്ചതച്ച് കൊന്ന് കെട്ടി തൂക്കുകയായിരുന്നു. ദേവ ശില്പങ്ങൾ നിർമ്മിച്ച് വില്പന നടത്തി ജീവിക്കുന്ന രണ്ട് സഖാക്കളെ മൃഗീയമായി തല്ലിക്കൊന്നിട്ടും CPM പ്രതികരിച്ചിട്ടില്ല. പേടിച്ചിട്ടല്ല; ഭയന്നിട്ടാണ്. സി പി എം ഉഴുതുമറിച്ച ബംഗാളിൽ മമതയുടെ തൃണമൂൽ കോൺഗ്രസാണ് വിളവെടുത്തു കൊണ്ടിരിക്കുന്നത്. മറുവശത്ത് ബി ജെ പി എന്ന പ്രതിപക്ഷവും. ഇവർ തമ്മിലുള്ള പോരിൽ ഒന്നും നഷ്ടപ്പെടാനില്ലാത്ത സി പി എമ്മിന് കൊലപാതകത്തെ അപലപിക്കുകയെങ്കിലും ചെയ്യാമായിരുന്നു. പക്ഷേ, മലയാളീകരിക്കപ്പെട്ട സി പി എം പോളിറ്റ് ബ്യൂറോ കേരളത്തെ ഓർത്ത് പ്രതികരിക്കില്ല.
കൊല ചെയ്യപ്പെട്ട DYFI നേതാവ് ചന്ദൻ ദാസിൻ്റെ വീട്ടിൽ CPM സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം
ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളിൽ നിലപാട് കൊണ്ട് വേറിട്ട് നിന്നിരുന്ന പ്രസ്ഥാനമായിരുന്നു സി പി എം. ഓരോ വിഷയങ്ങളിലും സ്വീകരിക്കുന്ന,പ്രത്യയശാസ്ത്രത്തിൽ ഊന്നിയ നിലപാടുകളായിരുന്നു സി പി എമ്മിൻ്റെ ശക്തിയും സൗന്ദര്യവും. മത-ജാതി ചേരികളിൽ നിന്നും മാറി നടന്നിരുന്ന പാർട്ടി ഇപ്പോൾ അധികാരത്തിന് വേണ്ടി നിലപാടുകളില്ലാതെ ‘കോൺഗ്രസ്’ ആയി ചുരുങ്ങുന്ന കാഴ്ചയാണ് ബംഗാൾ സംഭവത്തിൽ കാണാൻ കഴിയുന്നത്. ബംഗാളിലെ സഖാക്കൾ പ്രാണഭയം കൊണ്ടും കേരളത്തിലെ സഖാക്കൾ ‘വോട്ട് ഭയം’ കൊണ്ടുമാണ് പ്രതികരിക്കാത്തത് എന്ന് കരുതാം. ഇക്കഴിഞ്ഞ സി പി എം സംസ്ഥാന സമ്മേളനത്തിലും, മധുരയിലെ പാർട്ടി കോൺഗ്രസിലും ഏറ്റവും കൂടുതൽ സമയം സഖാക്കൾ ചെലവിട്ടത് കേരളത്തിലെ ഹിന്ദു വോട്ടുകൾ ബി ജെ പി യിലേക്ക് ഒഴുകുന്ന പ്രവണത ചർച്ച ചെയ്യാനായിരുന്നു. ചർച്ചക്കൊടുവിൽ എന്ത് തീരുമാനത്തിലെത്തി എന്നറിയില്ല. പക്ഷേ, ഒരു കാര്യം ഉറപ്പായി. കൂടുതൽ ശക്തിയോടെ പാർട്ടി മുസ്ലിം പ്രീണനം തുടരും. വഖഫ് ഭേദഗതി ബില്ലിനെതിരെ നിയമസഭയിൽ പ്രമേയം പാസാക്കിയവരുടെ ലക്ഷ്യം മുസ്ലിം വോട്ട് ബാങ്ക് സംരക്ഷിക്കൽ മാത്രമാണ്. രാഷ്ട്രീയം നോക്കി വോട്ട് ചെയ്യാൻ ശീലിച്ച കേരളത്തെ മതം നോക്കി വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുന്ന സി പി എമ്മിൻ്റെ ‘ആധുനിക നിലപാട്’ കേരളത്തെ ത്രിപുരയുടെ വഴിയേ നടക്കാൻ പ്രചോദിപ്പിക്കുമെന്ന സത്യം ഇവർ എന്നാണാവോ തിരിച്ചറിയുക..!
“നിങ്ങൾ മതങ്ങളിലേക്ക് ചുരുങ്ങുമ്പോൾ ഞങ്ങൾ മനുഷ്യരിലേക്ക് പടരും” എന്നത് ഒരു കാലത്തെ പാർട്ടി ‘നിലപാടാ’യിരുന്നു. ഈ നിലപാട് ഇപ്പോൾ മത മൗലിക വാദികളുടെ പക്കൽ പണയം വച്ചിരിക്കുകയാണ്. അതിനാൽ ബംഗാളിൽ തച്ച് കൊല്ലപ്പെട്ട സഖാക്കളുടെ വീട്ടിൽ പോയി താടിക്ക് കൈയും കൊടുത്തിരിക്കാനേ കഴിയൂ…
Keywords:
Recent in Analysis
Must Read
Latest News
In News for a while now..