NewsAd1
ഭീതിയും ദുരിതവും പേറി മുർഷിദാബാദിൽ നിന്നും കുടിയിറക്കപ്പെട്ട ഹിന്ദു കുടുംബങ്ങൾ
എൻ.എസ്. അനിൽകുമാർ
19 April 2025, 5:54 am
main image of news

വഖഫ് ഭേദഗതി നിയമത്തിനെതിരെ പശ്ചിമ ബംഗാളിലെ ചില ജില്ലകളിൽ മുസ്ലിം കലാപകാരികൾ തീവയ്പും നരനായാട്ടും നടത്തി കുടിയിറക്കപ്പെട്ട ഹിന്ദു കുടുംബങ്ങൾ ചെകുത്താനും കടലിനുമിടയിൽ പെട്ട അവസ്ഥയിലായി.

ഏപ്രിൽ 11, വെള്ളിയാഴ്ച മുർഷിദാബാദിലെ ധുലിയാൻ എന്ന ഗ്രാമത്തിലെ 500 ലധികം ഹിന്ദു ഭവനങ്ങൾക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെ ആയിരത്തിലധികം വരുന്ന മുസ്ലിം ജനക്കൂട്ടം കൊള്ളയും കൊള്ളി വയ്പും നടത്തി സ്ത്രീകളും കുട്ടികളും മുതിർന്നവരും ഉൾപ്പെടെയുള്ള ഹിന്ദുക്കളെ ആട്ടിപ്പായിച്ചു. മൂന്നു ഹിന്ദുക്കൾ കൊല ചെയ്യപ്പെട്ടു. ഇരയായവർക്കറിയില്ല, അവർ എന്തിനാണ് ആക്രമിക്കപ്പെട്ടതെന്നത്. വഖഫ് എന്താണെന്ന് പോലും പാവം ഗ്രാമവാസികളായ ഹിന്ദുക്കൾക്ക് അറിയില്ല. പക്ഷേ, ആക്രമിച്ചവരുടെ ലക്ഷ്യം വ്യക്തമാണ്; വഖഫിൻ്റെ മറവിൽ ഹിന്ദുക്കളെ പ്രദേശത്ത് നിന്ന് ആട്ടിപ്പായിക്കുക.1990 കളിൽ ജമ്മു കശ്മീരിൽ അരങ്ങേറിയ മത തീവ്രവാദത്തിൻ്റെ ബംഗാൾ പതിപ്പ്.
ആക്രമണത്തിന് പിന്നിൽ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്ന് ബംഗാൾ പൊലീസ് തന്നെ പറയുന്നു. SDPI എന്ന മുസ്ലിം സംഘടനയുടേയും ബംഗ്ലാദേശിലെ ചില തീവ്രവാദ ഗ്രൂപ്പുകളുടെ ഇടപെടലും ഉണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അയൽക്കാരായി കഴിഞ്ഞവരാണ് ആക്രമിച്ചതെന്ന് ഇരകൾ വെളിപ്പെടുത്തുന്നു. വലിയ ആൾക്കൂട്ടമായി എത്തിയ കലാപകാരികൾ വീടുകൾ കൊള്ളയടിച്ച ശേഷം തീ വച്ച് നശിപ്പിക്കുകയായിരുന്നു. ചെറുത്ത് നിൽക്കാൻ ശ്രമിച്ചവരെ മൃഗീയമായി തല്ലിച്ചതച്ചു, ചിലരെ കൊലപ്പെടുത്തി. ആക്രമിക്കപ്പെടേണ്ട വീടുകൾ കറുത്ത മഷി കൊണ്ട് അടയാളപ്പെടുത്തിയിരുന്നു. ഇതിനെല്ലാം പാവം ഹിന്ദു കുടുംബങ്ങൾ എന്ത് പിഴച്ചു..? അവിടെയാണ് മമതാ ബാനർജിയുടേയും ഇടത്- ജിഹാദി മാധ്യമങ്ങളുടേയും ഹീന തന്ത്രം ഒളിഞ്ഞിരിക്കുന്നത്. വഖഫ് നിയമത്തിൻ്റെ മറവിൽ നിരപരാധികളായ ഹിന്ദുക്കളെ ആക്രമിച്ചാൽ, മോദി കാരണമാണ് ഈ ദുരവസ്ഥ അനുഭവിക്കേണ്ടി വരുന്നതെന്ന പ്രചാരണം നടത്തി ബി ജെ പി യിലേക്കുള്ള വോട്ടൊഴുക്ക് തടയുക എന്ന രാഷ്ട്രീയ തന്ത്രം.

 image 2 of news
മുസ്ലിം കലാപകാരികൾ അടിച്ചു തകർത്ത കടയുടെ മുന്നിൽ വിലപിക്കുന്ന കടയുടമ

പശ്ചിമ ബംഗാളിൽ സർക്കാർ ഇല്ലേ എന്ന് ചോദിച്ചാൽ ഉണ്ട്. പൊലീസ് ഇല്ലേ..? അതും ഉണ്ട്. പക്ഷേ, ക്രമസമാധാനം മാത്രമില്ല..! അങ്ങനെ ഒരു സംവിധാനം ഉണ്ടായിരുന്നെങ്കിൽ ഹിന്ദുക്കൾക്ക് കിടപ്പാടം വിട്ട് പലായനം ചെയ്യേണ്ടി വരുമായിരുന്നില്ല; മുസ്ലിം കലാപകാരികൾ നിയമം കൈയ്യിലെടുക്കുമായിരുന്നില്ല. BSF ഉൾപ്പെടെ കേന്ദ്ര സേനകൾ എത്തിയതോടെ കലാപം അടിച്ചമർത്തി. എന്നാൽ സ്വന്തം ഗ്രാമത്തിൽ നിന്നും കുടിയിറക്കപ്പെട്ട് അഭയാർത്ഥികളായി കഴിയുന്ന ഹിന്ദുക്കളുടെ അവസ്ഥ പരമ ദയനീയമാണ്.

നദി തരണം ചെയ്ത് സമീപ ഗ്രാമമായ പലൻ പുരിലെ സ്കൂളിൽ അഭയാർത്ഥികളാക്കപ്പെട്ട ഹിന്ദുക്കൾ, ജയിലിൽ അകപ്പെട്ട പോലെയാണ് കഴിയുന്നത്. പുറത്തുള്ളവർക്ക് അകത്തും, അകത്തുള്ളവർക്ക് പുറത്തും കടക്കാനാകാത്ത വിധം ശക്തമായ പൊലീസ് കാവലിലാണ് സ്കൂൾ പരിസരം. മാധ്യമങ്ങൾക്ക് പോലും പ്രവേശനം നിഷിദ്ധം.
അക്രമികൾ സ്വതന്ത്രരായി വിഹരിക്കുമ്പോൾ, ഇരകൾ കൂട്ടിലടക്കപ്പെട്ട പോലെയായി.. അഭയാർത്ഥി ക്യാമ്പിനുള്ളിൽ ആംബുലൻസ് ഉണ്ട്, ഡോക്ടർമാരും മരുന്നുമില്ല. ഏതെങ്കിലും അവശ്യ സാധനങ്ങൾ വാങ്ങാൻ മതിലിന് പുറത്ത് നിൽക്കുന്ന ആളുകളുടെ സഹായം തേടണം. ക്യാമ്പിൽ കഴിയുന്നവരുടെ ബന്ധുക്കളെ പോലും കാണാൻ അനുവദിക്കാത്ത ബന്ധനം. അതിനിടെ കഴിഞ്ഞ ദിവസം രാത്രി ഇവരോട് ക്യാമ്പ് ഒഴിഞ്ഞു പോകാൻ പൊലീസ് നിർബന്ധിച്ചു. കാരണം,പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ്, ദേശീയ മനുഷ്യാവകാശ കമ്മീഷൻ എന്നിവരുടെ സന്ദർശനം ഉണ്ടാകുമെന്ന അറിയിപ്പ്.
സന്ദർശകർ ഇളിഭ്യരായി മടങ്ങണം, ഇതായിരുന്നു മുഖ്യമന്ത്രി മമത ബാനർജിയുടെ തന്ത്രം. പക്ഷേ, ക്യാമ്പിൽ കഴിയുന്ന ഹിന്ദുക്കൾ വഴങ്ങിയില്ല. ഒരു ഭാഗത്ത് മുസ്ലിം കലാപകാരികൾ ആട്ടിപ്പായിച്ചു; മറുഭാഗത്ത് ‘ജനാധിപത്യ സർക്കാർ’ അഭയാർത്ഥി ക്യാമ്പിൽ നിന്ന് പുറത്താക്കാൻ ശ്രമിക്കുന്നു. ബംഗാളിലെ ഹിന്ദുക്കളെ മമത സർക്കാർ
നാലാം തരം പൗരൻമാരായി കാണുന്നുണ്ടോ..!
HomeAd1
 image 3 of news
ആക്രമിക്കേണ്ട ഹിന്ദു ഭവനങ്ങൾ കറുത്ത മഷി കൊണ്ട് അടയാളപ്പെടുത്തിയത് ചൂണ്ടിക്കാണിക്കുന്ന NMF റിപ്പോർട്ടർ പങ്കജ് പ്രസൂൻ credit :Opindia

അറുന്നൂറിലേറെ വരുന്ന ഹിന്ദു അഭയാർത്ഥികൾക്ക് ആരും തുണയില്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഹിന്ദു സംഘടനകളോ, ഹിന്ദു പാർട്ടി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബി ജെ പി യോ ഇവരുടെ സഹായത്തിനില്ല.12 എം.പി മാരും 77 എം.എൽ.എ കളും ഉള്ള ബി ജെ പി യുടെ ഒരു ജനപ്രതിനിധികളെയും പലൻ പുരിലെ അഭയാർത്ഥി ക്യാമ്പ് പരിസരത്ത് കാണാനില്ല. ഇപ്പോൾ തിരിഞ്ഞ് നോക്കുന്നില്ലെങ്കിലും, അവർ വരും;2026 ലെ നിയമസഭ തിരഞ്ഞെടുപ്പ് വേളയിൽ. അന്ന് ഈ അഭയാർത്ഥികളെ അവർ വോട്ടിന് ആയുധമാക്കിയേക്കും..

 image 4 of news
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി

Keywords:

home ad2 16*9

Recent in Analysis

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞