ⓘ WEBSITE UNDER DEVELOPMENT

NewsAd1
ജയ് ഹോ.. !
മോഹൻ കെ കൃഷ്ണൻ
9 May 2025, 12:19 pm
main image of news

ഇന്ത്യ എന്ന ഏകത്വ വികാരത്തിന്റെ അഗ്നി ജ്വലിക്കുന്ന ഈ വേളയിൽ എല്ലാ ഭേദ ചിന്തകളെയും മാറ്റിവെച്ചു ഇന്ത്യ എന്ന മഹാ സാക്ഷാത്കാരത്തിൽ ഏകീഭവിക്കുകയാണ് ഭാരതത്തിലെ പൗരസഞ്ചയങ്ങൾ. റോമിൽ എല്ലാം ഭദ്രമല്ലെങ്കിലും ഈ ഏകാത്മക ഭാവം പ്രതീക്ഷാ നിർഭരമാണ്. ഭീതി കൊണ്ടായാലും ഒറ്റപ്പെടുമെന്ന ആശങ്ക കൊണ്ടായാലും കളങ്ക രഹിതമായ ദേശാഭിമാന ബോധം കൊണ്ടായാലും...

രാജ്യത്തെ കുറിച്ച് ചിന്തിക്കാൻ ഈ നാളുകളിൽ നമുക്കു കഴിയുന്നു. അതെ,രാഷ്ട്രം നമുക്കു പരമപ്രധാനമാണ്.
ജനനീ ജന്മഭൂമിശ്ച
സ്വർഗാദപി ഗരീയസി
എന്ന പ്രബോധന വൈഖരിയിൽ അമ്മയും പിറന്നു വീണ നാടും സ്വർഗത്തേക്കാൾ വലുതാണന്നു നാം മനസിലാക്കുന്നു. അമ്മയുടെ കാലടിയിലാണ് മക്കളുടെ സ്വർഗം എന്ന മത പാഠവും നമ്മുടെ ഉള്ളറിവുകളെ ബലപ്പെടുത്തുന്നു.
ഈ അവസരത്തിൽ നമ്മെ വിസ്മയിപ്പിക്കുന്നത് അസദുദ്ദീൻ ഉവൈസിയാണ്. ഒരു ദേശീയ മുസ്ലിം ധാരയുടെ ശക്തമായ പ്രാതിനിധ്യം പേറുന്നു അദ്ദേഹത്തിന്റെ പ്രതികരണങ്ങൾ.
ആഗോള ഭീകരസംഘടനയായ ലഷ്‍കറെ ത്വയ്യിബയുടെ ശാഖയായ റെസിസ്റ്റന്റ് ഫ്രണ്ടിനെതിരെ ആഗോളതലത്തിൽ കാമ്പയിൻ നടത്തണമെന്ന് കേന്ദ്രസർക്കാർ വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗത്തിൽ AlMIM നേതാവും എംപിയുമായ അസദുദ്ദീൻ ഉവൈസി ആവശ്യപ്പെട്ടു.
റെസിസ്റ്റന്റ് ഫ്രണ്ടിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കാൻ യു.എന്നിൽ സമ്മർദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാകിസ്താനെ എഫ്.എ.ടി.എഫിന്റെ പട്ടികയിൽ ഉൾപ്പെടുത്തണമെന്നാണ് അദ്ദേഹത്തിന്റെ മറ്റൊരു നിർദ്ദേശം.
തീവ്രവാദ ധനസഹായം നിരീക്ഷിക്കുന്ന ആഗോള നിരീക്ഷണ സംഘമാണ് എഫ്.എ.ടി.എഫ്(ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്). 2022ൽ പാകിസ്താനെ ഗ്രേ പട്ടികയിൽ നിന്ന് എഫ്.എ.ടി.എഫ് ഒഴിവാക്കിയിരുന്നു. അതു പുന:സ്ഥാപിക്കണം.

 image 2 of news

സിന്ദൂർ ഓപറേഷന് നേതൃത്വം നൽകിയ സായുധ സേനയെയും കേന്ദ്രസർക്കാറിനെയും ഉവൈസി അഭിനന്ദിച്ചു.മക്കളെ ഇതാണ് ഇന്ത്യ. മതേതര ജനാധിപത്യ ഭാരതം.

HomeAd1

Keywords:

home ad2 16*9

Recent in Analysis

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞