NewsAd1
പിതൃശൂന്യം!
അനിൽ ബാലകൃഷ്ണൻ
22 July 2025, 2:27 am
main image of news

ഇ എം എസിന് ശേഷം കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയിൽ പിതൃ സ്വരൂപമായിരുന്നു വിഎസ് അച്ചുതാനന്ദൻ. അപഥ സഞ്ചാരങ്ങളിലേക്ക് നീങ്ങുമ്പോൾ ശാസിക്കുകയും നേർ വഴിക്ക് നടത്തുകയും ചെയ്യുന്ന കർശന ബുദ്ധിക്കാരനായ ഒരു പിതാവ്.ഇപ്പോൾ പാർട്ടി പിതൃശൂന്യമായ അവസ്ഥയിലാവുകയാണ്.

സി.പിഎം എന്ന രാഷ്ട്രീയ പാർട്ടി അച്ചടക്കത്തിന്റെ ഇരുമ്പുമറയുയർത്തി അഭിപ്രായപ്രകടനങ്ങൾക്ക് അതിരു കല്പിച്ചിരുന്നപ്പോൾ അടിസ്ഥാന നയവ്യതിയാനങ്ങൾക്കെതിരേ ഒരു വാക്കു പോലും ഉച്ചരിക്കുവാൻ സാധാരണ കേഡർമാർ ഭയപ്പെട്ടിരുന്നു. എന്നാൽ വി എസിനെ അത് ബാധിച്ചതേയില്ല. പറയാനുള്ളത് തുറന്നു പറഞ്ഞതിന്റെ പേരിൽ ലഭിക്കാവുന്ന ഏത് കാപിറ്റൽ പണിഷ്മെന്റും അദ്ദേഹം കാര്യമാക്കിയില്ല. തരം താഴ്ത്തലിനും പരിഹാസങ്ങൾക്കും പാർട്ടി വി എസിനെ വിധേയനാക്കിയപ്പോൾ ജനങ്ങൾക്കു മുന്നിൽ പലപ്പോഴും തരം താഴുകയും പരിഹാസ്യമാവുകയും ചെയ്തത് പാർട്ടി തന്നെയായിരുന്നു.

 image 2 of news

തങ്ങൾക്ക് പറയാനുള്ള കാര്യങ്ങൾ ഉറക്കെ വിളിച്ചു പറയാൻ ജനങ്ങൾക്ക് എല്ലായ്പ്പോഴും വി എസ് ഉണ്ടായിരുന്നു. മറ്റൊരർത്ഥത്തിൽ വി എസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പാർട്ടിക്കും തെറ്റുപറ്റുന്ന പരിതോവസ്ഥകളിൽ വി എസ് എടുത്ത നിലപാടുകൾ ജനങ്ങൾ പാർട്ടിയിൽ നിന്ന് അകന്നു പോകാതെ കാത്തു

കഴിഞ്ഞ രണ്ടു വർഷത്തോളമായി പാർട്ടിയിൽ പലവിധ സാംക്രമിക രോഗങ്ങൾ പിടിമുറുക്കിയപ്പോൾ അസുഖത്തിന്റെ പിടിയിൽ നിശ്ശബ്ദനായി കഴിയേണ്ടി വന്നു വിഎസിന്.
ഓരോ നിമിഷവും വി എസ് പ്രതികരിച്ചിരുന്നെങ്കിലെന്ന് പാർട്ടിയുടെ ഉറ്റ ബന്ധുക്കൾ മോഹിച്ചു കൊണ്ടേയിരുന്ന ദിനങ്ങൾ.
HomeAd1
 image 3 of news

വി എസ് ഉണ്ടായിരുന്നെങ്കിൽ എന്ന തീവ്രമായ ചിന്തയിലേക്ക്;ആ പരിതസ്ഥിതികളിലേക്ക് പാർട്ടിയെ എത്തിക്കാതിരിക്കാൻ പ്രധാന നേതാക്കൾ ഒരുമിച്ചു നില്ക്കുമ്പോൾ മാത്രമേ കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിക്ക് കേരള മനസ്സിൽ പ്രസക്തിയുണ്ടാവൂ.

Keywords:

home ad2 16*9

Recent in Analysis

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞