NewsAd1
മച്ചമ്പിയുടെ ദേശാഭിമാനം
മോഹൻ കെ
27 March 2026, 2:53 am
main image of news

സത്യം പാദുകം ചൂടും മുമ്പ്, ഇരുട്ടു മായും മുമ്പ് ദേശാഭിമാനം നമ്മുടെ വാതിലിൽ മുട്ടും. കള്ള നാണയങ്ങൾ ഇരുട്ടിലാണ് മാറ്റി എടുക്കുക.

ഏജന്റമാരും ദല്ലാളുകളും ബിസിനസുകാരും തരവന്മാരും മരംമുറിയന്മാരും ആണല്ലോ ഇന്നത്തെ തൂലിക പടവാളക്കിയവരിൽ ഏറെയും.
തെരുവിൽ കൊടുവാളും ആപ്പീസിൽ പടവാളും കൊണ്ടു മാന്യന്മാരെ മാന്തീക്കീറുന്ന സിമ്മങ്ങളാണ് പാർടി പത്രത്തിൽ നിറയുന്നത് കവല യോഗ നോട്ടിസാണ്..അത് എഴുതിയാൽ ടിയാൻ expert ആയി

 image 2 of news

നിഷ്പക്ഷത തുടിക്കും വാർത്തകൾ കാണാൻ ചരമ പേജാണ് തിരയേണ്ടത്. ബാക്കി പേജുകളാകെ കമേർഷ്യൽ മാർക്കറ്റിംഗ് സ്പേസാണ്. നന്ദിലത്ത്,റിയൽ എസ്റ്റേറ്റ്, സ്കൂളിൽ പോകാതെ എങ്ങനെ തയ്യൽ ടീച്ചർ,ഡ്രിൽ മാസ്റ്റർ, കോഴ്സുകൾ,എംഎൽഎ മാരാകാൻ വെളുപ്പിക്കുന്ന പി ആറുകൾ....അങ്ങനെ പലതും. പിന്നെ കാരണവന്മാരുടെ വ്യാഖ്യാന പരമ്പരകൾ,അടിതടകൾ.വിസ്മയങ്ങൾ...

ന്യൂസ് പേപ്പർ രജിസ്ട്രാറുടെ ലൈസൻസും വാങ്ങി നടത്തുന്ന extended party notice .അതിനെയാണ് ഇവിടെ വർത്തമാനപത്രം എന്ന് വിളിക്കുക.
ശീമയിൽ ഇതിനു scandal sheet എന്നാണ് പേര്.
HomeAd1

Keywords:

home ad2 16*9

Recent in Analysis

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞