രാജ്യത്തെ ഒരാൾക്കും ലഭിക്കാത്ത കരുണയും കരുതലും ഭവ്യതയോടെ സ്വീകരിച്ചു എമ്പുരാനാരാ ? ആ ദേഹത്തിന്റെ,ദേഹിയുടെ പേരാണ് വിജയൻ. അരസെഞ്ചുറി പിന്നിട്ട റീ പോസ്റ്റിങ്ങുകളിലൂടെ പത്തു കൊല്ലം വാഴാൻ സുവർണാവസരം നൽകിയത് ആരാ? ആരാ?
ലാവ്ലിൻ അഴിമതി കേസ് ദശകങ്ങൾ പിന്നിട്ടിട്ടും തീർപ്പാക്കാതെ മിടിപ്പുമായി തേങ്ങുന്നു. കൊച്ചിൻ മെറ്റ്രോ ഇടതടവില്ലാതെ ഇപ്പോഴും സർവ്വീസ് നടത്തുന്നു. . പോരാട്ടത്തിനു കോപ്പു കൂട്ടിയ വിഎസ് രംഗമൊഴിഞ്ഞു.ദൈവമേ, നീതിയുടെ നിയോഗം വിയോഗങ്ങൾ തീരുമാനിക്കുമോ?
നിയമത്തിന്റെ ചട്ടക്കൂടിൽ തന്നെ ചോരശാസ്ത്രം ഇവിടെ തഴയ്ക്കുന്നതും നാം കണ്ടു. ഖജനാവ് മെലിഞ്ഞു വരണ്ടു. ഈ അവിഹിതം തടയാൻ ആരും വന്നില്ല.ഒരു ജയിലറയും തുറന്നുമില്ല. ആനക്കൂട്ടം കയറിയിറങ്ങിയ കരിമ്പിൻ പാടങ്ങൾ!
ഒ വി വിജയന്റെ തൂറൽ പ്രധാന അജണ്ടയായ പ്രജാപതിക്കു പിറവിയായപ്പോൾ ഈ കഥ തീർന്നു. അല്ല കഥ കഴിഞ്ഞു. ബ്ലോക്കാപ്പീസിൽ പോയ കോവിന്ദനും കോവാലനും കഥയറിയാതെ മൂക്കിനു താഴെ വിരൽ വെച്ചു. ക്ഷമിക്കണം ഇപ്പോഴാണ് കഥ കഴിയുന്നത്
Keywords:
Recent in Analysis
Must Read
Latest News
In News for a while now..



