ബിജെപി കേരളത്തിൽ അതിന്റെ രാഷ്ട്രീയ പ്രസക്തി അടയാള പ്പെടുത്തുന്ന ഒരു കാലമാണിന്ന്. കോൺഗ്രസിന്റെ സ്വാധീനം ദുർബലമാകുകയും സിപിഎം ജില്ലാ പാർട്ടിയായും മാറുന്ന ഭൂമികയിൽ പ്രത്യേകിച്ചും.
പക്ഷെ, എല്ലാ കൂട്ടായ്മകളിലും എല്ലാ തരികിടങ്ങളും പയറ്റി തെളിഞ്ഞ ആർത്തി മൂത്ത മൂർത്തികളാണ് ബിജെപിയെ പുണരുന്നവരിൽ ഏറെയും .ഒരു ആദർശവും പ്രതിബദ്ധതയും സാമുഹിക ബോധവും അവരെ അലട്ടുന്നില്ല
അവരാണ് പുത്തൻ കൂറ്റുകാരായി ഇടിച്ചു കയറുന്നവരിൽ ഏറെയും. ഭാവിയിൽ ഇതൊരു ബാധ്യതയാണ്. താക്കീതാണ്. ഭാവിയിൽ കോൺഗ്രസിന്റെ മറ്റൊരു പുനർജനിയാകുമോ?
പ്രത്യയ ശാസ്ത്രം ഒരു മൂടുപടമാണന്നു സാമാന്യ ബോധമുള്ള ആർക്കുമറിയാം. വിറ്റു പോകാനുള്ള ഉപാധികളാണ്.രാഷ്ട്രീയക്കാർ പണിയുമെന്നു പറയുന്ന പറുദീസകൾ സ്വപ്നാടകന്റെ വിഭ്രാന്തികൾ!
ബിജെപി സംസ്ഥാന കമ്മറ്റി ഓഫിസിൽ എല്ലാ ദിവസവും പ്രവശനോൽസവമാണ്.അറിയപ്പെടാത്ത രജിസ്റ്റർ ചെയ്ത പാർട്ടികൾ,സംഘടനകൾ,കൂട്ടായ്മകൾ,ടെക്നോക്രാറ്റുകൾ,സിവിൽ സർവ്വീസ് ഉദ്യോഗസ്ഥർ,സട പോയ രാഷ്ട്രീയ സിമ്മങൾ,സാധരണക്കാർ എന്തിനേറെ പി ആർ ഡി മുൻ ഡപ്യൂട്ടി ഡയറക്ടർ വരെ... 'നമ്മുടെ മാലിന്യം നമ്മുടെ ഉത്തരവാദിത്ത'മാണെന്ന കേരളാ ശുചിത്വ മിഷന്റെ പരസ്യ വാചക മറിച്ചിട്ടാൽ അത് ഇന്നത്തെ ബിജെപിക്ക് ചേരും. "മറ്റുള്ളവരുടെ .മാലിന്യം നമ്മുടെ ഉത്തരവാദിത്തം'
Keywords:
Recent in Analysis
Must Read
Latest News
In News for a while now..



