NewsAd1
ചാനൽ കാക്കാലൻമാരുടെ തെരഞ്ഞെടുപ്പുഫല പ്രവചനം
മോഹൻ കെ
1 April 2026, 6:41 am
main image of news

ഗ്രഹണി പിടിച്ച വാർത്താ ചാനലുകൾക്ക് ചക്കക്കൂട്ടാൻ പോലെയാണ് തെരഞ്ഞെടുപ്പ്. സർവ്വം സർവേ മയം. വികട സരസന്മാരുടെ വിശകലനം,മണ്ഡല പര്യടനം, അഭിമുഖം,പ്രവചനം... എല്ലാ വിവരക്കേടുകളും കുന്തിച്ചിരുന്നു ഈച്ചയാട്ടുന്ന കാലം..

ഉറപ്പുകൾ,ഉടമ്പടികൾ,വാതുവെപ്പുകൾ ,എച്ച് എം വികൾ,എംബഡഡ് ജേണലിസം, തോൽപ്പിക്കാനും ജയിപ്പിക്കാനുമുള്ള അജണ്ടകൾ, വർഗീയ പ്രചാരണങ്ങൾ,അജണ്ട സെറ്റിംഗ്,ഇമേജ് ബിൽഡിംഗ് തുടങ്ങി പറയാൻ കഴിയുന്നതും അല്ലാത്തതുമായ എല്ലാ നാറിയ പണികളും , കറുത്ത കോട്ടും കാൽശരായിയും ഇട്ടും ഇടാതെയും ഓർഡർ അനുസരിച്ച് ചെയ്തു കൊടുക്കുന്നവനെയാണ് ചാനൽ മാപ്ര എന്നു പൊതുവിൽ വിളിക്കുന്നത്.

 image 2 of news

അയാഥാർത്ഥ്യങ്ങൾ പൊലിപ്പിച്ചും പെരുപ്പിച്ചും ടാർഗറ്റ് ചെയ്ത അജണ്ട നടപ്പാക്കാനും മാധ്യമത്തിന്റെ സാധ്യതകളും ഫലശ്രുതിയും ഉപയുക്തമാക്കി ജനവിധിയെ മാറ്റിമറിക്കുന്നതാണ് ഇന്നത്തെ മാധ്യമ സേവ. ഇത് ജനവിധിയെ അട്ടിമറിക്കും.ജനാധിപത്യത്തെ ദുർബ്ബലപ്പെടുത്തും. ആ പണിയാണ് ഇപ്പോൾ മാപ്രകൾ ഏറ്റെടുത്തിരിക്കുന്നത്.

HomeAd1
 image 3 of news

അമിതമായതെന്തും അപകടകരമാണ്.അത് ആവിഷ്കാര സ്വാതന്ത്രമായാലും ജുഡിഷ്യൽ ആക്ടിവിസമായാലും...

വ്യക്തിഗതമായ താല്പര്യമുള്ള മാധ്യമ ഗുണ്ടകളാണ് ഇവിടെ പരിപാടികൾ നയിക്കുന്നത്. നിലവിലെ സംവിധാനങ്ങളെ തകർക്കാനും സെൻസേഷണലിസത്തിലൂടെ പ്രേക്ഷകരിൽ ഒരു കതാർസിസ് ഇഫക്ട് സൃഷ്ടിച്ച് ചിന്തയെ മന്ദീപിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഇതു ജനങ്ങൾക്കു മേലെയുള്ള മന:ശാസ്ത്രപരമായ ആക്രമണമാണ്.

 image 4 of news

വാർത്തകളിലും സംവാദങ്ങളിലും അലറി വിളിച്ചും ആക്രോശിച്ചും ഉന്നത ഡസിബല്ലിൽ ഒച്ചയിടുന്ന നാഗവല്ലിമാനിയ തീണ്ടിയവരെ അറിയാതെ പോകരുത്.

അല്പത്തവും അല്പജ്ഞാനവും കഴിവുകേടും നൈപുണ്യക്കുറവുമെല്ലാം
ആടയും ആഭരണവും ആകാരവും അതിവാചോടാപവും കൊണ്ട് നികത്താൻ കഴിയാതെ പോകുന്നത് എന്തു കഷ്ടമാണ് !

Keywords:

home ad2 16*9

Recent in Analysis

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞