NewsAd1
നാല് വോട്ടിനായുള്ള തറവേലകൾ
മോഹൻ കെ
3 April 2026, 7:47 am
main image of news

യുദ്ധത്തിൽ, തെരഞ്ഞടുപ്പിൽ, പ്രണയത്തിൽ എന്തുമാകാം എന്നാണല്ലോ. അധികാരം കൊയ്യണമാദ്യം അതിന് മേലാകട്ടെ പൊന്നാര്യൻ എന്നു കാര്യ ബോധമില്ലാത്ത നിഷ്കളങ്കനായ ഒരു കവി ഏതോ അഭിശപ്ത നിമിഷത്തിൽ എഴുതിയിട്ടുണ്ട്.

ഇന്ന് പണമില്ലാതെ,പദവിയില്ലാതെ അകമ്പടിയില്ലാതെ ,വിദേശത്ത് ചുറ്റിയടിക്കാതെ,സന്തതികൾക്ക് ധനക്കോട്ട കെട്ടാതെ ഒരു നിമിഷം പോലും ജീവിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഒരു കാലത്ത് പട്ടിണി ജാഥ നടത്തിയവർ.

ഉദാരവൽക്കരണം രൂപപ്പെടുത്തിയ ഒരു വൈതാളിക വർഗം ഈ നാട് തകർക്കാൻ പിറന്നിരിക്കുന്നു. ചുവന്ന കൊടിയും പേറി അശ്വത്ഥാമാവിനെ പോലെ അവർ ഗതി പിടിക്കാതെ അലഞ്ഞു നടക്കുകയാണ്.

വർഗീയതക്ക് എതിരെ സെമിനാർ, ശില്പശാല,പ്രഭാതഭേരി,സഭാ പ്രസംഗം,കൈകൊട്ടിക്കളി,കൈ പിടുത്തം തുടങ്ങിയ സുകുമാര കലകൾ പുട്ടിനു പീരപോലെ എല്ലാ സംസ്ഥാന ജില്ലാ വാർഡ് സമ്മേളനങ്ങളിലും ഓരൊ വർഷവും പൂർവ്വാധികം ഭംഗിയായി ആഘോഷിച്ചു കൊണ്ടവർ മതവൈരം വളർത്തുന്നു. മതമൈത്രി തകർക്കുന്നു..ഭീതി വ്യാപാരം കൊഴുപ്പിക്കുന്നു.
HomeAd1
 image 3 of news

അപകടം മണക്കുന്ന നേരമാണ് തനിനിറം പുറത്തു വരിക. അപ്പോൾ അന്തം(വിട്ട) കമ്മികൾ എന്തും ചെയ്യും. PDP ,SDPI,ജമാത്തെ ഇസ്ലാമി,മുജാഹിദ്, ഖാദിനികൾ,അൻസാരികൾ,ശിയകൾ,സുന്നികൾ ....അഞ്ചോട്ടുള്ള ആരും അപ്പോൾ അവർക്ക് റഹീമും റഹ്മാനികളും അല്ലമീനുകളുമാകും. അവരുടെ കാലടികളിലാണ് കമ്മികളുടെ ഇപ്പോഴുള്ള സ്വർഗം എന്നവർ തിരിച്ചറിയുന്നു. പിന്നെ ഡീലായി...ഡീലറായി.....

എല്ലില്ലാത്ത നാവു കൊണ്ട് ഒന്നുമറിയാത്ത പൈതങ്ങളിൽ വിഷം കയറ്റി കൊലക്ക് കൊടുത്ത വേട്ടക്കാരണവർ. ഉറ്റവർക്കു നഷ്ടപ്പെട്ട ആ നിരപരാധികളുടെ നിണത്തിൽ ചവുട്ടിയാണ് അപരാധികളുടെ വോട്ട് വാങ്ങുന്നത്. യാഥാർത്ഥം ഇനിയും തിരിയാത്ത കമ്മിക്കൂട്ടങ്ങൾ ഇപ്പോഴും കൂവി വെളുപ്പിക്കുന്നു. ചുമരായ
ചുവരുകളിലെല്ലാം എഴുതി തള്ളുന്നു.
വർഗീയത തുലയട്ടെ...

അപ്പോഴും നിർദ്ധനരും നിരക്ഷരുമായ ഉറ്റവരുടെ തീരാനോവുകൾ കത്തി തീരാത്ത ചിതകളായി അവർക്ക് മുന്നിൽ കത്തിപ്പടരുകയാണ്. വഞ്ചനയുടെ,മുതലെടുപ്പിന്റെ ചൂഷണത്തിന്റെ നെറിവില്ലാത്ത അളിഞ്ഞു പോയ രാഷ്ട്രീയം അപ്പോഴും മണം പിടിക്കുന്നത് പുതിയ ഇരകൾക്കായി.

Keywords:

home ad2 16*9

Recent in Analysis

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞