NewsAd1
പ്രവാസി വോട്ട് നിര്‍ണായകം: യുദ്ധഭീതിയില്‍ 30 ലേറെ മണ്ഡലങ്ങള്‍
ഇ കെ പത്മനാഭൻ
3 April 2026, 11:13 am
main image of news

ഇറാനെതിരായ യുഎസ്-ഇസ്രയേല്‍ യുദ്ധം ഇങ്ങ് കേരളത്തിലെ സ്ഥാനാര്‍ഥികളുടെ നെഞ്ചിടിപ്പാണ് വര്‍ധിപ്പിക്കുന്നത്

പ്രവാസി വോട്ടര്‍മാരും അവരുടെ കുടുംബാംഗങ്ങളും നിര്‍ണായകമായ 30 ലേറെ മണ്ഡലങ്ങളാണ് കേരളത്തിലുള്ളത്. ഇതില്‍ തന്നെ മലബാര്‍ മേഖലയിലാണ് പ്രവാസി വോട്ടര്‍മാര്‍ ഏറെ നിര്‍ണായകമായിട്ടുള്ളത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളിലായി 36 നിയമസഭാ മണ്ഡലങ്ങളില്‍ പ്രവാസി ജനസംഖ്യ നിര്‍ണായകമാണ്.

 image 2 of news

പ്രവാസി വോട്ടര്‍മാരുടെ എണ്ണം 5000ത്തിനു മുകളില്‍ ഉള്ള 15 ഓളം നിയമസഭാ മണ്ഡലങ്ങള്‍ കേരളത്തിലുണ്ട് ഇതിലേറെയും മലബാറിലാണ്. മധ്യകേരളത്തില്‍ എറണാകുളം, തൃശൂര്‍ ജില്ലകളിലെ ചില മണ്ഡലങ്ങളിലും പ്രവാസി വോട്ടര്‍മാര്‍ നിര്‍ണായകമാണ്. ഈ മണ്ഡലങ്ങളില്‍ പലതിലും അതി ശക്തമായ പോരാട്ടമാണ്. നേരിയ ഭൂരിപക്ഷത്തില്‍ വിജയം നിര്‍ണയിക്കുന്നുവെന്നതാണ് ഇതിൽ പല മണ്ഡലങ്ങളിലെയും അനുഭവം.

കോഴിക്കോട് ജില്ലയില്‍ കുറ്റ്യാടി-16427, നാദാപുരം-12759 എന്നീ മണ്ഡലങ്ങളാണ് പ്രവാസി വോട്ടര്‍മാരുടെ സംഖ്യയില്‍ മുന്നില്‍.
മഞ്ചേശ്വരം, അഴീക്കോട്, കണ്ണൂര്‍, കൂത്തുപറമ്പ്, കുറ്റ്യാടി, നാദാപുരം, വടകര, കൊയിലാണ്ടി, പേരാമ്പ്ര, തിരൂര്‍, താനൂര്‍, പൊന്നാനി മണ്ഡലങ്ങളിലെ വിധി നിര്‍ണയത്തില്‍ പ്രവാസി വോട്ടുകള്‍ അതീവ നിര്‍ണായകമാണ്.
ഇതിന് പുറമെ കാസര്‍കോട് ജില്ലയിലെ കാസര്‍കോട്, ഉദുമ, കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി, കല്ല്യാശ്ശേരി, കോഴിക്കോട് ജില്ലയിലെ കൊടുവള്ളി, തിരുവമ്പാടി, പേരാമ്പ്ര, കോഴിക്കോട് സൗത്ത്, മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി, വേങ്ങര, മഞ്ചേരി, പെരിന്തല്‍മണ്ണ, കോട്ടക്കല്‍, മങ്കട, പാലക്കാട് ജില്ലയിലെ പട്ടാമ്പി, മണ്ണാര്‍ക്കാട്, തൃത്താല, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, തൃശൂര്‍ ജില്ലയിലെ ഗുരുവായൂര്‍, കൈപ്പമംഗലം, മണലൂര്‍, നാട്ടിക, കൊടുങ്ങല്ലൂര്‍, എറണാകുളം ജില്ലയിലെ കൊച്ചി, കളമശ്ശേരി, ആലുവ, പെരുമ്പാവൂര്‍ എന്നീ മണ്ഡലങ്ങളിലും പ്രവാസി വോട്ടർമാർ ഗണ്യമായി ഉണ്ട്.
HomeAd1
 image 3 of news

യുദ്ധം ആരംഭിച്ചതോടെ തന്നെ ഗള്‍ഫ് മേഖലയില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ ഏറെക്കുറെ നിലച്ചു. നിലവില്‍ നാമമാത്രമായ ഷെഡ്യൂള്‍ മാത്രമാണ് ഈ മേഖലയില്‍ നിന്നുള്ളത്. പ്രധാനമായും സൗദിയിൽ നിന്ന്. അതിനാ കട്ടെ താങ്ങാനാവാത്ത ചാർജുമാണ്. യുദ്ധത്തിന് അയവ് വരാത്ത സാഹചര്യത്തിൽ സമീപ ദിവസങ്ങളിൽ വിമാന സർവീസ് സാധാരണ നിലയിൽ ആകുമെന്ന് പ്രതീക്ഷിക്കാനും വയ്യ.

ഇത്തവണ പ്രവാസി വോട്ടര്‍മാരായി വോട്ട് ചേര്‍ക്കാന്‍ അവസരം ലഭിച്ചതോടെ നേരത്തെ വോട്ട് ഇല്ലാതിരുന്ന ആളുകള്‍ പോലും വലിയതോതില്‍ വോട്ട് ചേര്‍ത്തിട്ടുണ്ട്.
കണ്ണൂര്‍ ജില്ലയില്‍ അയ്യായിരത്തിന് മുകളില്‍ പ്രവാസി വോട്ടര്‍മാരുള്ള ആറ് മണ്ഡലങ്ങളുണ്ട്.
കല്യാശ്ശേരി-9047, അഴീക്കോട്- 6376, കണ്ണൂര്‍- 6837, ധര്‍മ്മടം-5005, തലശ്ശേരി-6760, കൂത്തുപറമ്പ്-7347. കോഴിക്കോട് ജില്ലയില്‍ കുറ്റ്യാടി -16427, നാദാപുരം-12759, വടകര-6416, കൊയിലാണ്ടി-4825, പേരാമ്പ്ര-4175, മലപ്പുറം ജില്ലയിൽ തിരൂർ -9405, താനൂർ -4027, കോട്ടക്കൽ -4989, പൊന്നാനി -6071, തവനൂർ -3446 എന്നിങ്ങനെയാണ് പ്രവാസി വോട്ടര്‍മാര്‍.
പട്ടികയില്‍ പേര് ചേര്‍ത്തെങ്കിലും യുദ്ധം കാരണം വിമാന സര്‍വ്വീസ് ഇല്ലാത്തതിനാല്‍ പ്രവാസി വോട്ടര്‍മാരില്‍ മഹാഭൂരിപക്ഷത്തിനും നാട്ടില്‍ വന്ന് വോട്ട് ചെയ്യാനുള്ള ആഗ്രഹം നടക്കാനിടയില്ല. ഇത് പ്രവാസി വോട്ടര്‍മാരില്‍ കണ്ണുവെച്ച് വിജയ പ്രതീക്ഷ പുലര്‍ത്തിയിരുന്ന സ്ഥാനാര്‍ത്ഥികളുടെ ചങ്കിടിപ്പ് വര്‍ധിപ്പിക്കുന്നതാണ്.

 image 4 of news

നേരത്തെ തന്നെ അവരെ സ്വാധീനിക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയവരുണ്ട്. ഇതിനായി ഗള്‍ഫ് നാടുകളില്‍ അടക്കം നേരിട്ട് ചെന്ന് മുന്നൊരുക്കങ്ങള്‍ നടത്തിയവരുന്നുണ്ട്. പ്രവാസി സംഘടനകൾ വഴി തെരഞ്ഞെടുപ്പു ഒരുക്കങ്ങൾ എല്ലാം നടത്തി. എന്നാല്‍ അപ്രതീക്ഷിതമായി വന്ന യുദ്ധം ഇവരുടെ സ്വപ്നങ്ങള്‍ക്ക് മേല്‍ ഇടിത്തീയായി വീഴുകയാണ്.

Keywords:

home ad2 16*9

Recent in Analysis

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞