'ആരാണ് പാർട്ടി' എന്ന ശീർഷകത്തിൽ മനു തോമസ് എഴുതിയ കുറിപ്പിന് ഒരു അനുബന്ധം
പണ്ട് ഇതിനു ബദൽ തീർത്ത എൻസി ശേഖറും കെപി ആറും മൂലയ്ക്കായി. എംവിആറും ചക്രപാണിയും കുഞ്ഞിക്കണ്ണനും ഹൃദയം തകർന്നു മരിച്ച പുത്തലത്തു നാരായണനും പീഢനത്തിനും ആക്രമണത്തിനുംവ്യാജ പ്രചാരണങ്ങൾക്കും വിധേയരായി വീണുപോയി.
പാർട്ടി വിട്ടവർ വഞ്ചകരും കോടാലിക്കൈകളും അധികാര മോഹികളും എന്ന് പാർട്ടി പറഞ്ഞപ്പോൾ നാം മുറ തെറ്റാതെ അത് ഏറ്റു ചൊല്ലി.അവരുടെ വീഴ്ചകളിൽ അർമാദിച്ചു.
സാമുഹിക നേതൃത്വവും ജനാധിപത്യ കേന്ദ്രീകരണവും ജൈവികത നിലനിൽക്കുന്ന ഒരു പാർട്ടിയിൽ മാത്രമേ നിലനിൽക്കു എന്നതാണ് ചരിത്രം.സമൂർത്തമായ സാമുഹിക സാഹചര്യങ്ങളിൽ നിന്നാണ് സാമുഹിക നേതൃത്വവും നേതാവും. പിറക്കുന്നത്. അമൂർത്ത സാമുഹ്യ സാഹചര്യങ്ങളെ സമൂർത്ത യാഥാർത്ഥ്യങ്ങളുമായി താദാമ്യപ്പെടുത്തി അവയെ വിപ്ലവകരമായി പരിവർത്തിപ്പിക്കാൻ സാമുഹിക നേതൃത്വത്തിനു മാത്രമേ കഴിയു. അത്തരം പാർട്ടി ഘടനയിൽ മാത്രമാണ് ജനാധിപത്യ കേന്ദ്രീകരണത്തിനു പ്രസക്തി. സംഘടനയുടെ എല്ലാ ഘടകങ്ങളും ജൈവികമായി നിലനിൽക്കുകയും വേണം.
വളർച്ചയുടെ ഒരു ഘട്ടത്തിൽ പാർട്ടി എസ്ററാബ്ളിഷ്മെന്റാവും. പതിയെ അതു കോർപ്പറേറ്റിന്റെയും കുത്തകളുടെയും നയങ്ങൾ പുറത്തെടുക്കാൻ തുടങ്ങും.അതിനാണ് ഇന്ന് നാം സാക്ഷിയാകുന്നത്.
Keywords:
Recent in Analysis
Must Read
Latest News
In News for a while now..



