ഉത്സവപ്പിറ്റേന്ന്....
മോഹൻ കെ
10 April 2026, 8:03 am
ഇനി റെസ്റ്റാണ്;രാഷ്ട്രീയം ജീവനോപാധിയാക്കിയവർക്ക്. വോട്ടെടുപ്പോടെ ജനാധിപത്യം കഴിഞ്ഞു.ഇനി അത് പണമുണ്ടാക്കാനും അഴിമതി നടത്താനുമുള്ള രാഷ്ട്രീയക്കാരന്റെതാണ്.ഇനി അഞ്ചുവർഷം അവരുടെ വാഴ്ച്ചയാണ്. വേഴ്ച്ചയാണ്.
രാവും പകലുമില്ലാതെ അരിഷ്ടിച്ച് ഒരു മാസം നടത്തിയ ആസ്തി നിർമ്മാണം ഇവിടെ പൂർത്തിയായി. ഇനി ആസ്വാദനമാണ്.ആളുകളുടെ മെക്കിട്ടു കയറാം.വിവരക്കേട് വിളമ്പാം. അർമാദിക്കാം.
വികസനത്തിന് ഇടവേള പാടില്ലെന്ന് മുഖ്യഭൂതം. പെട്ടീം വട്ടീം എടുത്ത് പുര ഒഴിയാൻ നേരത്തും തള്ളുകൾക്ക് ഒരു കുറവുമില്ല. ചുണയും ചൂരും അന്യം വന്ന ഒരു വംശത്തിനു കാരണവരുടെ കീറക്കുട മാത്രം ഒസ്യത്ത്.
CPM നടത്തിയ രഹസ്യ സർവ്വേയിൽ 103 സീറ്റു യൂഡിഎഫിനാണെന്ന് ഒരു യൂട്യൂബർ പറയുന്നു. അതിന്റെ നിജസ്ഥിതി അറിയില്ല. പക്ഷേ പ്രതികരണങ്ങൾ മന്ദമാണ്.തെരഞ്ഞെടുപ്പ് ദിവസങ്ങളിൽ സ്തോഭജനകമായ വാർത്തകൾ നിറക്കുന്ന പാർട്ടി പത്രം നിസ്സംഗമായിരുന്നു. നനഞ്ഞ പടക്കം പോലെ... സൂചനകൾ ശുഭകരങ്ങളല്ല..പോളിംഗ് ശതമാനം അനുകൂലമെന്നു പറയുമ്പോഴും ഗീർവാണത്തിനു കനമില്ല. വികസന വീരവാദവും കമ്മി.. അന്തങ്ങളെ സുഖിപ്പിക്കാൻ ചില കുരുട്ടുകൾ മാത്രമാണ് അന്തരീക്ഷത്തിൽ..
യുഡി എഫ് ജയിക്കുമെന്ന് ആന്റണി പറഞ്ഞത് ഒറ്റക്കോളത്തിൽ നാലുവരിയിൽ നൽകിയ പത്ര വാർത്തയിൽ എല്ലാമുണ്ട്.
Keywords:
Recent in Analysis
Must Read
Latest News
In News for a while now..



