മുഴുനീള മതേതരരായ മൂന്നുപേർ. പ്രസംഗങ്ങൾ കൊണ്ട് പാർലമെന്റിനെ വിറപ്പിക്കുന്ന ബഹുഭാഷാ പണ്ഡിതനും സാക്ഷാൽ ശശി തരൂരിന്റെ ഇംഗ്ലീഷ് അധ്യാപകനുമായ ഒന്നാമൻ എ എ റഹീം. രണ്ടാമൻ നിയമസഭയെ ഒന്നാകെ കയ്യിലെടുത്ത് അമ്മാനമാടുന്ന നേമസിംഹം അഥവാ മന്ത്രി അപ്പൂപ്പൻ. എള്ളോളം ഉളുപ്പില്ലാതെ കേരളീയരുടെ മുഖത്തുനോക്കി എന്തും വിളിച്ചുപറയാനും നിമിഷം നേരം കൊണ്ട് പറഞ്ഞതൊക്കെ തിരികെ വിഴുങ്ങാനുള്ള അധികാരവും അവകാശവും തനിക്കുണ്ടെന്ന വിശ്വാസത്തിന്റെ താത്വിക വേഷമണിഞ്ഞ അഖില ലോക കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരളത്തിലെ സെക്രട്ടറിയായ ലോകാരാധ്യനായ മൂന്നാമൻ എം വി ഗോവിന്ദൻ .
സാന്നിധ്യം കൊണ്ടും ഇടപെടലുകൾ കൊണ്ടും വിപ്ലവതന്ത്രം ചൊല്ലി ഈ മൂവർ സംഘം നടത്തിയ കുട്ടിക്കല്യാണ സ്റ്റോറിക്ക് പിന്നിലെ കമ്മ്യൂണിസ്റ്റ് വിശാലത കണ്ട് കണ്ണ് നിറഞ്ഞും കേരള സിലബസിൽ ഈ കഥ വരുന്നത് സ്വപ്നം കണ്ടുമാണ് ആ ഉത്തരേന്ത്യൻ മാതാപിതാക്കൾ കേരളം വിട്ടത് എന്നും കരുതിയവർക്ക് തെറ്റി. നൊന്ത് പ്രസവിച്ച തള്ളയ്ക്കും കാരണക്കാരനായ തന്തയ്ക്കുമില്ലാത്ത എന്ത് ഉത്തരവാദിത്തവും അറിവുമാണ് കുട്ടിയുടെ പ്രായത്തെ കുറിച്ച് കേരളത്തിലെ ഈ മൂവർ സംഘത്തിനുള്ളത് എന്നാണ് പോക്സോ നിയമപ്രകാരം കേസെടുത്തിരിക്കുന്ന മധ്യപ്രദേശ് പോലീസ് ചോദിക്കുന്നത്.
പെൺകുട്ടിക്ക് പ്രായപൂർത്തി ആയി എന്നും വിവാഹം നിയമപരമാണെന്നും സംസ്ഥാന പോലീസ് അന്ന് വ്യക്തമാക്കിയിരുന്നു . എന്നാൽ 2009 ഡിസംബർ 30 ആണ് പെൺകുട്ടിയുടെ ജനന തീയതി എന്നാണ് പട്ടികവർഗ്ഗ കമ്മീഷൻ പറയുന്നത്. അതായത് വിവാഹസമയത്ത് പെൺകുട്ടിയുടെ പ്രായം 16 വയസ്സു മാത്രമേ കഴിഞ്ഞിരുന്നുള്ളൂ എന്നർത്ഥം.
പ്രതീക്ഷിക്കാതെ വന്ന പണവും പ്രശസ്തിയും ആറ് മാസ പ്രേമത്തിന് മുന്നിൽ അടിയറവ് വച്ച് 17 വർഷം പരിപാലിച്ച മാതാപിതാക്കളെ പുറന്തള്ളാനുള്ള വിവാഹ വിവേകത്തെ പിന്തുണച്ച് വകതിരിവ് കാട്ടി കാർമ്മികത്വം വഹിച്ച കമ്മ്യൂണിസ്റ്റ് രക്ഷിതാക്കൾക്ക് എന്റെ വക ഇരിക്കട്ടെ ഒരു ലാൽ സലാം!
Keywords:
Recent in Analysis
Must Read
Latest News
In News for a while now..



