NewsAd1
പയ്യന്നൂരും തളിപ്പറമ്പും നടക്കുന്നത് കൊലപാതകത്തിന് മുമ്പുള്ള പ്രാരംഭ ചലനങ്ങൾ
സജീവൻ അന്തിക്കാട്
12 April 2026, 6:49 am
main image of news

കണ്ണൂരിലും തളിപ്പറമ്പിലുമൊക്കെ മാർക്സിസ്റ്റ് പാർട്ടി വിട്ടവർക്കെതിരേ ഇപ്പോൾ നടക്കുന്ന നീക്കങ്ങൾ വരാനിരിക്കുന്ന വമ്പൻ പ്രതികാര പദ്ധതിയുടെ ആരംഭം മാത്രമാണെന്ന് നിരീക്ഷിക്കുന്ന നിരവധി പ്രതികരണങ്ങൾ അന്തരീക്ഷത്തിലുണ്ട്. ഇതിൽ ഏറ്റവും ശ്രദ്ധേയമായ കുറിപ്പ്. സംവിധായകനും ഡിജിറ്റൽ ക്രിയേറ്ററുമായ സജീവൻ അന്തിക്കാട് ഫേസ്ബുക്കിലെഴുതിയത്

കൊലപാതകത്തിന് മുമ്പുള്ള പ്രാരംഭ ചലനങ്ങളാണ് ഇപ്പോൾ പയ്യന്നൂരും തളിപ്പറമ്പും കണ്ടുകൊണ്ടിരിക്കുന്നത്.
പണ്ട്, പാർട്ടിയിൽ നിന്നുപോയ ടിപി ചന്ദ്രശേഖരന് ജനപിന്തുണ ഉണ്ട് എന്ന് മനസ്സിലാക്കിയപ്പോൾ അവിടുത്തെ പാർട്ടിയും ചെയ്തിരുന്നത് ഇതുതന്നെയാണ് !

 image 2 of news

2010 - 12 കാലങ്ങളിൽ RMP എന്ന പാർട്ടിക്കാരുടെ മേൽ അഴിച്ചുവിട്ട ചെറിയ ചെറിയ ആക്രമണങ്ങളുടെ പരിസമാപ്തിയായിരുന്നു മെയ് 4 ന് നടപ്പിലാക്കിയ ടിപി ചന്ദ്രശേഖരൻ്റെ കൊല. വളരെ വ്യക്തമാണ് വരാൻ പോകുന്ന കാര്യങ്ങൾ . സോ റിയൽ ക്വസ്റ്റ്യൻ ഈസ് , കെ കുഞ്ഞികൃഷ്ണൻ്റെയും ടി കെ ഗോവിന്ദൻ്റെയും ജീവൻ എങ്ങനെ രക്ഷിച്ചെടുക്കും?

ഈ രണ്ടുപേരുടെയും ജീവന്റെ ധാർമ്മികമായ ഉത്തരവാദിത്തം കോൺഗ്രസ്സിനാണ്.
വിസ്മയം സൃഷ്ടിച്ചവർ അവരാണല്ലോ!
എന്നാൽ അവിടത്തെ കോൺഗ്രസ്സുകാരുടെ സ്ഥിതിയും കഷ്ടമായിരിക്കും.
നിലത്തൊന്നു നിൽക്കാൻ സമയം കിട്ടിയിട്ട് വേണ്ടേ അഭ്യാസം കാണിക്കാൻ !
രക്ഷിക്കേണ്ടവരെ രക്ഷിക്കേണ്ട അവസ്ഥ !
മെയ് 4 ൻ്റെ ഇലക്ഷൻ ഫലം സിപിഎമ്മിന്റെ തുടർഭരണം ആണെങ്കിൽ കുഞ്ഞു കൃഷ്ണനെയും ടികെജിയെയും നമ്മൾ മറക്കുകയാണ് നല്ലത്!
കാരണം ഓരോ പ്രതിപക്ഷ പ്രവർത്തകനും അവനവൻ്റെ തടി കഴിച്ചിച്ചലാക്കേണ്ടി വരും.
കാരണം കിട്ടിയിട്ടുള്ളത് മൂന്നാം ഭരണം ആണ് !
പ്രതിപക്ഷങ്ങളെ ഉന്മൂലനം ചെയ്യാനുള്ള അധികാരം ആണ് കേരള ജനത കൊടുത്തിട്ടുള്ളത് എന്നാണ് പല പാർട്ടി പ്രവർത്തകരും മനസ്സിലാക്കുക!
HomeAd1
 image 3 of news

ആ നിലയ്ക്ക് വിസ്‌മയങ്ങൾക്ക് പറ്റിയ ഏറ്റവും നല്ല മാർഗ്ഗം ഊട്ടിയിൽ പോയിരുന്ന് കേരളത്തിലെ റിസൾട്ട് ടിവിയിൽ കാണുന്നതായിരിക്കും / ഊട്ടിയിൽ ഇപ്പോൾ നല്ല തണുപ്പാണ് / തോൽവി ആണെങ്കിൽ തണുപ്പ് നല്ലതാണ്. ഒരാഴ്ച കഴിഞ്ഞ് പോന്നാ മതി / എന്നാൽ യുഡിഎഫ് ജയിക്കും എന്ന് റിസൽട്ടുകൾ സൂചിപ്പിച്ചാൽ ഉച്ചകഴിഞ്ഞ് തന്നെ മലയിറങ്ങാം !

80 സീറ്റിന് ഉള്ളിൽ ആണ് UDF ൻ്റെ വിജയം എങ്കിൽ അതിൻ്റെ അർത്ഥം പാർട്ടിയുടെ ശക്തി കേന്ദ്രങ്ങൾ കൂടെ നിന്നു - സിപിഎമ്മിന്റെ അടിത്തറ സ്ട്രോങ്ങ് ആണ് എന്നാണ് / പാർട്ടി ഗ്രാമങ്ങൾ പാർട്ടിക്കൊപ്പം തന്നെ ഉറച്ചുനിൽക്കുന്നു എന്നാണ് !
അതിൻറെ മറ്റൊരു അർത്ഥം
കെ കുഞ്ഞുകൃഷ്ണനും ടികെജിയും ഭീഷണിയുടെ നിഴലിൽ തന്നെയാണ് എന്നാണ് !
എന്നാൽ നൂറു സീറ്റിന് മേലെയാണ് UDF എങ്കിൽ സിപിഎം അണികളുടെ പ്രയോറിറ്റികൾ മാറും! കടുത്ത നിരാശയിൽ പോകുന്ന അവർ കുഞ്ഞു കൃഷ്ണനെയും ടികെജിയെയും തൽക്കാലം മറക്കും !

 image 4 of news

പിണറായി വിജയനാണ് കുഴപ്പക്കാരൻ , പാർട്ടി എന്നും ശരിയായിരുന്നു - തുടങ്ങിയ വിശകലനങ്ങളിൽ അവർക്ക് ഏർപ്പെടേണ്ടി വരും , പ്രമുഖ അടിമപത്രപ്രവർത്തകയൊക്കെ ഇപ്പോഴേ ആ വഴിക്ക് സഞ്ചരിച്ചു തുടങ്ങിയിട്ടുണ്ട് !

സൊ UDF ൻ്റെ 100 സീറ്റ് വിജയമാണ് ഞാൻ ആഗ്രഹിക്കുന്നത് - ആഗ്രഹിക്കുമ്പോൾ എന്തിനാണ് കുറയ്ക്കുന്നത് അല്ലേ?
117 സീറ്റിൽ ജയിക്കണം എന്നാണ് ആഗ്രഹിക്കുന്നത്!
(കമ്മ്യൂണിസ്റ്റ് രോഗം ബാധിച്ച ഒരു ജനതയ്ക്ക് കമ്മ്യൂണിസ്റ്റുകളിലുള്ള വിശ്വാസം പോകണമെങ്കിൽ ചുരുങ്ങിയത് 30 വർഷം എടുക്കും എന്നാണ് ഇന്ത്യൻ അനുഭവം / അതുകൊണ്ട് തുടർഭരണത്തിനുള്ള സാധ്യതയും ഞാൻ കാണുന്നു - ആയതിനാൽ എൻറെ ഭാഗത്തുനിന്നും പ്രവചനം ഇല്ല)

പ്രത്യയശാസ്ത്രങ്ങളെ കൊണ്ടുള്ള ഏറ്റവും വലിയ ദോഷം അവ “സാധാരണ മനുഷ്യരെ എമ്പതിയില്ലാത്ത ഭീകരർ ആക്കി മാറ്റുന്നു” എന്നതാണ്. എമ്പതി എന്ന സഹാനുഭൂതി മനുഷ്യരിൽ എല്ലാവരിലുമുള്ള ഒരു ഗുണമാണ്. മനുഷ്യരെ സാമൂഹ്യജീവികൾ ആക്കി നിലനിർത്തുന്ന ഒരു പ്രധാന ഘടകം തന്നെയാണാ ഗുണം. തലച്ചോറിലെ മിറർ ന്യൂറോണുകളുടെ സവിശേഷമായ പ്രവർത്തന ക്രമം കൊണ്ടാണ് ആ ഒരു ഫീലിങ്ങ് ഉണ്ടാവുന്നത്. ഉദാഹരണങ്ങൾ: 1 ) ഒരാൾ സങ്കടപ്പെട്ട് കരയുന്നത് കാണുമ്പോൾ നമ്മുടെ തലച്ചോറിലെ മിറർ ന്യൂറോണുകൾ സജീവമാകുകയും, സമാനമായ ഒരു അവസ്ഥ നമ്മളിലുണ്ടാക്കുകയും ചെയ്യുന്നു. ഇതുകൊണ്ടാണ് നമുക്ക് മറ്റൊരാളോട് സഹാനുഭൂതി തോന്നുന്നത്. 2 ) ഒരാളുടെ കയ്യിൽ മുറിവേൽക്കുന്നത് കണ്ടാൽ നമ്മൾ അറിയാതെ ഒന്ന് പുളയുന്നത് ഈ ന്യൂറോണുകളുടെ പ്രവർത്തനം കാരണമാണ്. 3 ) മറ്റുള്ളവരുടെ മുഖഭാവങ്ങളും ശരീരഭാഷയും നോക്കി അവരുടെ ഉള്ളിലെ വികാരം തിരിച്ചറിയാനും മിറർ ന്യൂറോണുകൾ നമ്മെ സഹായിക്കുന്നു! മനുഷ്യരുടെ ഇത്തരം സെന്റിമെന്റുകൾ ഇല്ലാതാക്കാൻ കഠിനമായ ട്രെയിനിങ് കൊണ്ട് സാധിക്കും! പോലീസിലും പട്ടാളത്തിലും അത്തരം ട്രെയിനിങ്ങുകളുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത് ! നാസിസം, മാർക്സിസം, ഇസ്ലാമിസം, ഹിന്ദുത്വ പോലുള്ള പ്രത്യയശാസ്ത്രങ്ങളും മനുഷ്യരുടെ തലയിൽ ചെയ്യുന്നത് ഇതുതന്നെയാണ് ! മനുഷ്യരുടെ സഹാനുഭൂതിയെ ഇല്ലാതാക്കാൻ അവർക്കും കഴിയുന്നു! ഉദാഹരണങ്ങൾ 1 ) ഗർഭിണിയുടെ വയറ്റിൽ ശൂലം കേറ്റാൻ ! ( ഹിന്ദുത്വ ) 2 ) അമ്മയുടെ മുന്നിലിട്ട് മക്കളെ കൊലപ്പെടുത്തി അവരുടെ ചോര പുരണ്ട ചോറെടുത്ത് ആ അമ്മയെ കൊണ്ടുതന്നെ തീറ്റിക്കാൻ ! ( സി പി എം ) 3 ) ഒരു അധ്യാപകന്റെ കൈ വെട്ടിയെടുക്കാൻ ! ( SDPI ) പ്രത്യയശാസ്ത്രങ്ങൾക്ക് ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്നാണെങ്കിൽ അത് അവയുടെ നിർവചനത്തിൽ ഉണ്ട് ! "മനുഷ്യ സമൂഹത്തിന്റെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം തങ്ങളുടെ പക്കലുണ്ടെന്ന് അവകാശപ്പെടുകയും “ ഒരു പ്രത്യേക ശത്രുവിനെ ഉന്മൂലനം ചെയ്യുന്നതിലൂടെ ഒരു സുവർണ്ണ ഭാവി കെട്ടിപ്പടുക്കാമെന്ന് വിശ്വസിപ്പിക്കുകയും ചെയ്യുന്ന, വ്യക്തിയുടെ സ്വതന്ത്ര ചിന്തയെ ഒരു കൂട്ടായ ലക്ഷ്യത്തിന് കീഴ്പ്പെടുത്തുന്ന ആശയസംഹിതയാണ് പ്രത്യയശാസ്ത്രം." 1 ) മനുഷ്യ സമൂഹത്തിന്റെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഹിന്ദുവിന്റെയും ഇസ്ലാമിന്റെയും കമ്മ്യൂണിസ്റ്റുകളുടെയും പുസ്തകങ്ങളിൽ ഉണ്ടല്ലോ 2 ) ഒരു പ്രത്യേക ശത്രുവിനെ ഉന്മൂലനം ചെയ്യുന്നതിലൂടെ ഒരു സുവർണ്ണ ഭാവി കെട്ടിപ്പടുക്കാമെന്ന് ഹിന്ദുത്വയും ഇസ്ലാമിസ്റ്റുകളും കമ്മ്യൂണിസ്റ്റുകളും പറയുന്നുണ്ടല്ലോ. 3 ) വ്യക്തിയുടെ സ്വതന്ത്ര ചിന്തയെ ഒരു കൂട്ടായ ലക്ഷ്യത്തിന് കീഴ്പ്പെടുത്തുന്ന ആശയസംഹിതയാണ് പ്രത്യയശാസ്ത്രം." നേതാവ് എന്തുപറഞ്ഞാലും , എന്ത് കാപ്സ്യൂൾ തന്നാലും വിഴുങ്ങുന്ന അണികൾ; എന്താ കാരണം? ഞങ്ങളുടെ പാർട്ടിക്ക് മഹത്തായ ഒരു ലക്ഷ്യമുണ്ട് , അതിനുവേണ്ടി ലേശം ടെറർ സൃഷ്ടിച്ചാലും കുഴപ്പമില്ല ! മാർക്സിസ്റ്റുകൾ ഇടയ്ക്കിടയ്ക്ക് വർഗ്ഗവഞ്ചകൻ, ബൂർഷ്വാസി , കോടാലിക്കൈ, അഞ്ചാംപത്തി എന്നൊക്കെ പറയുന്നത് കേട്ടിട്ടില്ലേ? “ഒരു പ്രത്യേക ശത്രുവിനെ ഉന്മൂലനം ചെയ്യേണ്ടതുണ്ട്” എന്ന കാര്യം അവർ ഇടയ്ക്കിടയ്ക്ക് ഓർമ്മിപ്പിക്കുന്നതാണ്! ഇതിന് സമാനമായ വാചകങ്ങൾ ഇസ്ലാമിസ്റ്റുകൾക്കിടയിലും ഹിന്ദുത്വക്കും ഉണ്ടായിരിക്കും! ഇതൊക്കെ ട്രെയിനിങ്ങിന്റെ ഭാഗമാണ് ! വ്യക്തിപ്രധാനമല്ല കൂട്ടമാണ് പ്രധാനം എന്ന് പഠിപ്പിക്കുമ്പോൾ "കൂട്ടത്തിനുവേണ്ടി വ്യക്തിയെ എന്തും ചെയ്യാം" എന്നു കൂടി പഠിപ്പിക്കുന്നു! വർഷങ്ങളോളം ഇതുപോലുള്ള ട്രെയിനിങ്ങ് കിട്ടുന്ന ഒരു വ്യക്തിയിൽ നിന്ന് സഹാനുഭൂതി കുറേശ്ശെ കുറേശ്ശെയായി ഇല്ലാതായിതീരുന്നു ! സഹാനുഭൂതി പരിപൂർണ്ണമായും ഇല്ലാതാവുക എന്നല്ല , സ്വന്തം ഗ്രൂപ്പിലുള്ള ആൾക്കാരോടു മാത്രം സ്‌നേഹം എന്ന രീതിയിലാക്കി അതിന് മാറ്റിയെടുക്കുകയാണ് ചെയ്യുന്നത്- ഇൻ-ഗ്രൂപ്പ് ലോയൽറ്റി എന്നാണ് നരവംശ ശാസ്ത്രജ്ഞർ ഇതിനെ പറയുന്നത്! നമ്മുടെ ആളുകൾ ആരാണ് ? നമ്മൾ സംരക്ഷിക്കേണ്ട ആളുകൾ, നമ്മളുടെ ഗ്രൂപ്പിനോട് വിധേയത്വം പ്രഖ്യാപിച്ച ആളുകൾ അപ്പോൾ “അവർ” ആരാണ്? നമ്മിൽ പെടാത്തവർ എല്ലാം വെറുക്കപ്പെടേണ്ട ആളുകൾ ആണ്. മനുഷ്യൻ എത്ര പരിഷ്കാരിയായെന്ന് പറഞ്ഞാലും അവന്റെ ഉള്ളിൽ ഇന്നും ഒരു 'ഗോത്ര ജീവി' ഒളിഞ്ഞിരിപ്പുണ്ട്. പ്രത്യയശാസ്ത്രങ്ങൾ ചെയ്യുന്നത് ഈ ജന്മസിദ്ധമായ (Innate) ഗോത്രബോധത്തെ ഉണർത്തുക എന്നതാണ്. "നമ്മുടെ പാർട്ടി," "നമ്മുടെ മതം," "നമ്മുടെ രാജ്യം" എന്നൊക്കെ പറയുമ്പോൾ ഈ സഹജമായ വികാരമാണ് ജ്വലിക്കുന്നത്. എത്രത്തോളം സഹാനുഭൂതി ഇല്ലാതായോ അയാൾ അത്രയും വലിയ കമ്മ്യൂണിസ്റ്റ് നേതാവായിരിക്കും! മറ്റൊരു ഒരു രീതിയിൽ പറഞ്ഞാൽ, തലച്ചോറിലെ എമ്പതിയുടെ കേന്ദ്രങ്ങളെ പൂട്ടിയടച്ചവരാണ് കമ്മ്യൂണിസ്റ്റ് നേതാക്കളായി കാണപ്പെടുന്നത്. അമിതമായ ആത്മവിശ്വാസവും താൻ മറ്റുള്ളവരേക്കാൾ ഉയർന്നവനാണെന്ന ഭാവവും അവരിൽ ഏറെയായിരിക്കും! “തന്റെ മുഖമുള്ള പരസ്യം മാത്രം മതി ഇലക്ഷൻ ജയിക്കാൻ എന്നവർ പറഞ്ഞു കളയും”, അത് നടപ്പാക്കുകയും ചെയ്യും! മറ്റുള്ളവരെ തന്ത്രപൂർവ്വം ഉപയോഗിക്കുക (Manipulation), കള്ളം പറയുക, വൈകാരികതയില്ലാതെ കാര്യങ്ങളെ കാണുക. "അന്ത്യം മാർഗ്ഗത്തെ സാധൂകരിക്കുന്നു" (The end justifies the means) എന്നതും ഇവരുടെ നിലപാടായിരിക്കും! അതായത് നമുക്ക് മഹത്തായ ലക്ഷ്യമുണ്ട്, ആ ലക്ഷ്യം സാധിക്കാൻ വേണ്ടി എന്തു വൃത്തികേട് ചെയ്താലും കുഴപ്പമില്ല എന്നവർ ഗ്രൂപ്പിനെ പഠിപ്പിച്ചിരിക്കും! ഈ രണ്ടു കച്ചറ സ്വഭാവങ്ങളുടെ ഒപ്പമാണ് നമ്മൾ മുമ്പ് പറഞ്ഞ സഹാനുഭൂതിയില്ലായ്മ കൂടിച്ചേരുന്നത്! കമ്മ്യൂണിസ്റ്റുകൾക്ക് അന്തമില്ലാത്ത അധികാരങ്ങൾ കിട്ടിയ എല്ലാ സ്ഥലങ്ങളിലും അവരുടെ നേതാക്കൾ കാണിച്ചു കൂട്ടിയ ക്രൂരതകൾക്ക് മേൽവിവരിച്ച മസ്തിഷ്ക പശ്ചാത്തലമാണുള്ളത് ! അപ്പോൾ എന്താണ് ഒരു ജനാധിപത്യ സർക്കാർ പൊതു ജനങ്ങൾക്ക് കൊടുക്കേണ്ട സ്റ്റാറ്റ്യൂട്ടറി വാണിങ്ങ് ? പ്രത്യയശാസ്ത്രവാദികൾ തേനും പാലും ഒഴുക്കാമെന്ന് പറഞ്ഞാലും ആ ഭാഗത്തേക്ക് ജനങ്ങൾ നോക്കരുത്, കാരണം അവർ മനോഘടന താളം തെറ്റിയവരാണ്! ചികിത്സയോ റിവേഴ്സ് ട്രെയിനിങ്ങോ ആവശ്യമുള്ളവർ! ജർമ്മനിയെ പോലുള്ള ജനാധിപത്യങ്ങൾ ഇതു പോലുള്ള സൈക്കോ പ്രത്യയശാസ്ത്രങ്ങൾ ഭരണത്തിൽ എത്താതിരിക്കാൻ ഭരണഘടനയിൽ തന്നെ ചില കാര്യങ്ങൾ എഴുതിവെച്ചിട്ടുണ്ട്. നമുക്ക് പിന്നെ അക്കാര്യത്തിൽ ഒരു നിയന്ത്രണവും ഇല്ല. ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കും എന്നു പറയുന്ന കക്ഷിയും ഹിന്ദു രാഷ്ട്രം സ്ഥാപിക്കും എന്നു പറയുന്ന കക്ഷിയും തൊഴിലാളിവർഗ്ഗ സർവാധിപത്യം സ്ഥാപിക്കുമെന്ന് പറയുന്ന കക്ഷിയും നമ്മുടെ മഹത്തായ ഇന്ത്യയിൽ പ്രവർത്തിക്കുന്നു! ജനാധിപത്യം എന്ന സംവിധാനത്തെ ഉപയോഗിച്ചുകൊണ്ട് ജനാധിപത്യ സമ്പ്രദായത്തെ തകർക്കാനായി അവർ പരിശ്രമിക്കുമ്പോൾ “വരട്ടെ വരുന്നിടത്ത് വെച്ച് കാണാം” എന്ന ഇന്നസെൻറ് ലൈനിൽ പൊതുസമൂഹവും നിലകൊള്ളുന്നു. അതങ്ങനെ പോകും!

നമുക്ക് കേരളത്തിലേക്ക് വരാം.
മെയ് നാലിൻ്റെ റിസൽട്ട് LDF ന് തുടർഭരണം ആണെങ്കിൽ ഊട്ടിയാണ് ബെസ്റ്റ്!
റിസൾട്ട് “ജസ്റ്റ് UDF” ആണെങ്കിൽ പാർട്ടി ഗ്രാമങ്ങളിൽ ഉള്ള കോൺഗ്രസുകാർക്കും വിസ്മയങ്ങൾക്കും ഊട്ടി തന്നെയാണ് ബെസ്റ്റ് !
എന്നാൽ താഴെ പറയുന്നതാണ് റിസൾട്ട് എങ്കിൽ കേരളവും വിസ്മയങ്ങളും രക്ഷപ്പെട്ടു !
LDF കാസർകോട് - 2
LDF കണ്ണൂർ - 2
LDF കോഴിക്കോട് - 1
LDF വയനാട് -0
LDF മലപ്പുറം - 0
LDF പാലക്കാട് - 3
LDF തൃശൂർ - 3
LDF കോട്ടയം - O
LDF എറണാകുളം -0
LDF ഇടുക്കി - 0
LDF പത്തനംതിട്ട - 0
LDF ആലപ്പുഴ - 3
LDF കൊല്ലം - 3
LDF തിരുവനന്തപുരം - 3

Keywords:

home ad2 16*9

Recent in Analysis

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞