ഗുരുവായൂർ അമ്പല നടയിൽ ഒരു ദിവസം ഞാൻ പോകും എന്നു പാടിയ യേശുദാസ് ഇന്നേവരെ അവിടെ പ്രവേശിച്ചിട്ടില്ല. ആഗ്രഹം ദാസേട്ടനേക്കാൾ വിപ്ലവ കവി വയലാറിന് ആയിരുന്നെന്നു തോന്നുന്നു.
ഈ കൂത്തും പാഠകവും പാർട്ടിയുടെ കേരള പാഠാവലി അനുസരിച്ചായിരുന്നു നടത്തി വന്നത്.മാസായി പണമുണ്ടാക്കാനുള്ള അടവും തന്ത്രവും പയറ്റുന്നതിനു മുമ്പായിരുന്നു ഈ അനുഷ്ഠാനങ്ങൾ. ധനസമ്പാദനം എന്ന മുഖ്യ അജണ്ട വികസിപ്പിച്ചു മുന്നോട്ടു കുതിക്കുകയാണിപ്പോൾ.
മല്ലിഗൈപ്പു കണ്ണുവക്കുന്ന മധുരയിൽ,സമ്മേളന കാലത്ത് തീർത്ഥാടന ടൂറിസത്തിന്റെ സാധ്യതകൾ തേടുന്ന ഒരമ്മയേയും മകളെയും കണ്ടു.
ഫോട്ടോ പിടുത്തക്കാരന്റെ നെഞ്ചിൽ സമാധാന രക്ഷാപ്രർത്തനങ്ങൾ നടത്താനും വിഷ്വൽ നശിപ്പിക്കാനും കഴിഞ്ഞതിലൂടെ ഇരട്ടച്ചങ്കിന്റെ പാരമ്പര്യം കാക്കാൻ കഴിഞ്ഞതും നന്നായി. കൃഷ്ണാ!ഞാൻ മാത്രേ കണ്ടുള്ളൂ....
പ്രാർത്ഥിക്കാൻ ഓരോരുത്തർക്കും ഓരോ കാരണമുണ്ട്.ഇവിടെ അതു സൈക്കിൾ ബ്രാൻറ് അഗർബത്തിയാണ്...
Keywords:
Recent in Analysis
Must Read
Latest News
In News for a while now..



