NewsAd1
ആദർശത്തിന്റെ ഈർക്കിൽ ഒടിയുന്ന ആംആത് മി
സരയു
25 April 2026, 10:20 am
main image of news

അണ്ണാ ഹസാരെയുടെ നിരാഹാര സമരം ഹൈജാക്കു ചെയ്തു ജനങ്ങളുടെ ശ്രദ്ധ നേടിയ അരവിന്ദ് കെജ്രിവാൾ എന്ന താരോദയം അസ്തമിക്കുകയാണോ ? അങ്ങനെ കരുതണം.

അഴിമതി വിരുദ്ധ പോരാട്ട നായകനായി അരങ്ങേറ്റം. ഈ ഈജിയൻ തൊഴുത്ത് അടിച്ചു വാരാൻ ഇറങ്ങിയ ആൾ രൂപം. ഇപ്പോൾ മൂക്കിടിച്ചു വീണു പോയി രിക്കുന്നു.
അദ്ദേഹം ഉയർത്തിയ ചാടു വാക്യങ്ങളിൽ വീണുപോയത് ചില്ലറക്കാരല്ല. ഗാന്ധിയോടൊപ്പം പ്രവർത്തിച്ച വെങ്കിട്ട് പ്രശാന്ത് ഭൂഷൺ, യോഗെന്ദ്ര യാദവ്,ബുദ്ധിജീവികൾ,എഴുത്തുകാർ,ചിന്തകർ, പത്ര പ്രവർത്തകർ ....

കൂട്ടത്തോടെ ആപ്പിന്റെ ഈ ബാൻഡ് വാഗണിൽ ചാടിക്കയറിയവർ അതുപോലെ ഇറങ്ങി പോയവരുമാണ്.

കുറെ ഫ്രീബികളിൽ ദില്ലിയിലെ ജനം കുടുങ്ങി. പഞ്ചാബിലും ഗുജറാത്തിലും ഗോവയിലും ചൂല് ചലിച്ചപ്പോൾ രാഷ്ട്രീയത്തിൽ വെറും സബ്ജൂനീയറായവനു മുന്നിൽ എല്ലാ പ്രതിപക്ഷ കക്ഷി നേതാക്കളും ഹരഹര പാടി വട്ടം പിടിച്ചു.
മോദിക്കൊരു ബദൽ ;അവർ മന്ത്രിച്ചു.
HomeAd1
 image 3 of news

ആരായിരുന്നു ഈ ധന്യൻ. അന്താരാഷ്ട്ര ഫണ്ടുകൾ ലഭ്യമാക്കുന്ന ദല്ലാൾ. സ്യൂട്ട് കെയ്സുമായി തിരുന്തോരം സെക്രട്ടറിയേറ്റിൽ പോലും കയറി ഇറങ്ങിയ ഒരു ജരിതകാലം.

റിച്ചാർഡ് ഫ്രാങ്കിയും ഐസക്കും കേരളം കണ്ടു പിടിച്ചവരും ഇവിടെ മറിച്ചിട്ട ഡിപിഇപിയും സ്വാശ്രയ സംഘങ്ങളും എന്തിനേറെ കുടുംബശ്രീയും ഭരണ നൈപുണി ഉയർത്താൻ പീഞ്ഞ പലക കൊണ്ട് സെക്രട്ടറിയറ്റിൽ അലോസരം നിറച്ച ഫർണിച്ചർ വിപ്ലവവും ലോകബാങ്ക് അജണ്ടയായിരുന്നല്ലോ? .ആ കൊല്ലക്കുടിയിൽ പരീക്ഷണം നടത്തിയ ദല്ലാൾ കുതിരക്കാരനായല്ല കുടുംബക്കാരനായി ദില്ലി പിടിച്ചു.

ഉദ്ദേശ ശുദ്ധിയും മിനിമം ആദർശ ശുദ്ധിയുമില്ലാതെ ഒരു മഹാത്മാവിനെ മറയാക്കി ഉയർത്തി കെട്ടിയ കാപട്യത്തിന്റെ സൗധം നിലം പൊത്തുന്നു..

ആംആത്മിയെ കുരിശിൽ തറയ്ക്കാൻ പല മാർഗങ്ങൾ പല കാലങ്ങളിൽ ബി ജെ പി പയറ്റി. അതിൽ അടിപതറാതെ നില്ക്കാൻ വിശുദ്ധി ആവശ്യമായിരുന്നു. എന്നാൽ പണമുൾപ്പെടെ പല പ്രലോഭനങ്ങൾ ടൊർണാഡോ ആയി വന്ന് കെജ്രീവാളിന്റെ ആപ്പ് ഊരി. രാജ്യസഭയിൽ അവശേഷിക്കുന്ന അംഗങ്ങളെ രക്ഷിക്കാൻ ഏത് സംരക്ഷണ കവചമൊരമിക്കേണ്ടിവരുമെന്ന് കാത്തിരുന്നു കാണാം.

എല്ലാം ഇവിടെ ഭദ്രമല്ല. എല്ലാവരും ശിഷ്ടരുമല്ല. രാഷ്ട്രീയത്തിലെ ചരടുപിന്നി കളിയിൽ കളി നിയമങ്ങൾ വേറെയാണ്.

Keywords:

home ad2 16*9

Recent in Analysis

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞