ആരാധനാലയങ്ങൾ ദേവ സന്നിധികളാണ്. പരിപാവനങ്ങളും.. അതിനു പുറത്താകണം വിമർശകരുടെ ഖണ്ഡനങ്ങൾ. നമ്മുടെ എല്ലാ ദൈനംദിന വ്യവഹാരങ്ങളിലും ചിത്തവൃത്തികളിലുമാണ് സ്ഥാനികൾ അടയാളപ്പെടുത്തുന്ന മതനിരപേഷത പുലരേണ്ടത്.
നമ്മുടെ സ്വകാര്യ ഇടങ്ങൾ പോലെ പ്രധാനങ്ങളാണ് ആത്മീയ ഇടങ്ങളും. അതെ,നമ്മുടെ സ്വകാര്യതകളാണ് വീടും ആരാധനാലയവും.
മതവും വിശ്വാസവും തികച്ചും വ്യക്തിപരമായ കാര്യങ്ങളാണ്. ഗോപികമാരോടൊപ്പം രമിക്കുന്ന ഉണ്ണിക്കണ്ണനെ ശലോമൊന്റെ ഉത്തമ ഗീതികൾ പാടി അർച്ചിക്കാനാകുമോ? പള്ളിയിൽ പോയി ഗീതഗോവിന്ദം ഉരുവിടാൻ കഴിയുമോ? ബാങ്കുവിളിക്കേണ്ടിടത്ത് ഹരിവരാസനം മതിയാകുമോ ?
സമൂഹത്തിന്റെ ദേവതാ സങ്കല്പങ്ങളും ദൈവശാസ്ത്രവും ഷോഡശ ക്രിയകളും ആരാധനാ ക്രമങ്ങളും ഒരു ശാന്തിക്കാരനോ ഉൽസവക്കമ്മിറ്റിക്കോ തീരുമാനിക്കാൻ കഴിയുന്നതിനും അതീതമാണ്. ദേവതാ സങ്കല്പത്തിന് ആർക്കുമില്ല കോപ്പിറൈറ്റ്. ഇപ്പോൾ ചൂണ്ടിക്കാട്ടുന്ന ലോജിക് ആകെ അരാജവും അശ്ലീലവുമാണെന്ന് അറിയാൻ എളുപ്പമാണ്. ഒന്നിനെ കുറിച്ച് ധാരണ ഇല്ലെങ്കിൽ അങ്ങനെ ഒന്ന് ഇല്ലെന്നു പറയാനാകുമോ?
പതിനായിരങ്ങളെ അമ്പലപ്പറമ്പുകളിലേക്ക് മടക്കി ക്കൊണ്ടുവന്നവരാണ് നന്ദ ഗോവിന്ദം ഭജൻസ്.ലളിത സംഗീതവും ക്ലാസിക്കും ഹിന്ദൂസ്ഥാനിയും ചേർന്ന രസച്ചാർത്ത് ആത്മീയ ആനന്ദത്തിലാണ് അനുവാചകരെ എത്തിച്ചത്.
Keywords:
Recent in Analysis
Must Read
Latest News
In News for a while now..



