അബദ്ധ വശാൽ ശരിയാവുന്ന അഭ്യാസ പ്രകടനങ്ങളെയാണ് നാം കൃത്യമായ പ്രവചനങ്ങളെന്ന് ഇക്കാലത്ത് വിളിച്ചു വരുന്നത്.
സർവ്വേ എന്നത് ഗവേഷണ രീതിശാസ്ത്രത്തിലെ പദമാണ് .ആ വിഷയവുമായി പുലബന്ധമില്ലാത്ത മാപ്രകൾ അത് എടുത്ത് ഉടുക്കുന്നതാണ് തെരഞ്ഞെടുപ്പ് മഹോൽവത്തിലെ പ്രധാന ഐറ്റം
ഡാറ്റാ കളക്ഷൻ എന്ന ദത്ത സമാഹരണം സർവ്വേയുടെ ആത്മാവാണെന്ന് അതിനെക്കുറിച്ച് എഴുതുന്നവനും വായിക്കുന്നവനും തിരിയണമെന്നില്ല. അടുത്തു കിടക്കുന്ന ഭാര്യയെ തട്ടിയുണർത്തിയാൽ രാത്രി ഒരു പൂർണ വിവരശേഖരണമായി.രാവിലെ അപ്പനോടും അമ്മയോടും അപ്പാപ്പനോടും കുശലം പറഞ്ഞാൽ തിളയ്ക്കുന്ന വിവരങ്ങൾ പടലക്കണക്കിനായി.കാമുകിയോട് കിന്നരിക്കുന്നതോടെ വിവര ശേഖരം പൂർണമാകുന്നു.അന്നു വൈകുന്നതിന് മുമ്പ് സൂപ്പ് റെഡിയോ റെഡി.എവറെഡി.!
ഇന്നലെ അന്തിക്കു ഈറൻ ചാറ്റലിനൊപ്പം വന്ന ഗമണ്ടൻ പ്രവചനങ്ങളിൽ ബിജെപിക്കാർ ഖുശീ ഹുയിയാവാനും ആഹ്ലാദവും വിനയവും പൂണ്ട് വ്രീളാ വിവശരാകാനും സാധ്യതയേറെ. പരാജയങ്ങൾ ഏറ്റു കൊള്ളാൻ കൊങ്ങി ജിവിതം ബാക്കിയാവുന്നു.... കേരള ഫല സൂചനകളിൽ നാം ഹേതു ഭൂതരാണ്. നമ്മുടെ 3.0 യിൽ നിന്ന് 3 മായുകയാണോ? പാർട്ടി തലത്തിൽ അങ്ങനെ ചിന്തിക്കുന്നത് വിപ്പ് ധിക്കരിക്കലും ഗുരതരമായ അച്ചടക്ക ലംഘനവുമാകുന്നു.
കാഴ്ച മങ്ങുന്നു.ഒന്നു നിവർന്നു നിൽക്കാൻ ഇവന്റ് മാനേജർ വേണം.പടു വാർധ്യകം ഇരച്ചു കയറുന്നു. നാവും ചിന്തയും മോരും മുതിരയുമാകുന്നു.തല തിരിയുന്നു.മുതുക് ഒന്നു കൂടി വളയുന്നു.കീഴ്ശ്വാസവും മേൽശ്വാസവും കിതയ്ക്കുന്നു.. ഈശ്..വരാ!പുരോഗമനത്തിനു വയസ്സാകുന്നു...
Keywords:
Recent in Analysis
Must Read
Latest News
In News for a while now..



