NewsAd1
ടി.പി വധം : വാർഷിക ദിനത്തിൽ പ്രതികൾക്ക് ജനങ്ങളുടെ ശിക്ഷ.
മോഹന കൃഷ്ണൻ
5 May 2026, 8:26 am
main image of news

ഇടതുപക്ഷം ഇവിടെ തോറ്റിട്ടില്ല. വോട്ടുചെയ്ത ജയിച്ചവരാണ് ഇടതു പക്ഷം.ഹൃദയപക്ഷത്തു നില്ക്കാത്ത ഒന്നിനെയാണ് നാം ഇടതുപക്ഷം എന്നു കരുതിപ്പോന്നത്. ഇപ്പോൾ ജനം തിരുത്തുകയാണ്. തെറ്റു ചെയ്തവർക്ക് അർഹമായ ശിക്ഷ നൽകി. എങ്കിലും ഇത് അന്തിമ ശിക്ഷയാകുമെന്ന് ഉറപ്പില്ല...

വ്യക്തിയെ നശിപ്പിച്ച് അഭിപ്രായങ്ങളെ തടയിടാൻ കഴിയില്ലെന്ന് വമ്പു പറയുന്നവർ തന്നെ സുഖദ ജീവിതം തുടരാൻ അരും കൊലക്കു ക്വട്ടേഷൻ നൽകിയതിന്റെ പരിണതിയായിരുന്നു ടി പി ചന്ദ്രശേഖരനിലേക്കെത്തിയത്. ടിപിയെ വധിക്കാനുള്ള പല പരിശ്രമങ്ങളിലും പാർട്ടിക്കാർ പരാജിതരായപ്പോൾ പ്രൊഫഷണൽ ഗുണ്ടാ സംഘത്തെ കൊണ്ട് മേലാളന്മാർ ആ ദൗത്യം പൂർത്തിയാക്കി.

വിയോജിപ്പുകളുടെ തുടക്കം മുതൽ തന്നെ മരണത്തെ മുന്നിൽ കണ്ടാണ് ടി പി ജീവിച്ചത്.തന്റെ ബൈക്കിൽ ആരെയും അദ്ദേഹം കയറ്റിയിരുന്നില്ല.ഏതു നിമിഷവും ചാടി വീഴുന്ന കൊലയാളികൾക്ക് മറ്റൊരു ഇര വേണ്ടന്ന് അദ്ദേഹം നിശ്ചയിച്ചുറച്ചിരുന്നു. തത്കാലം സ്ഥലം മാറി നിൽക്കാനുള്ള ഉപദേശങ്ങളും അദ്ദേഹം തള്ളിക്കളഞ്ഞു.ഉറച്ച നിലപാടായിരുന്നു ജീവിതത്തിലും മരണത്തിലും.

കതിരു പോലുള്ള ഊർജ്വസ്വലനായ ഒരു പോരാളിയെ തെരുവിലിട്ട് 51 തവണ വെട്ടി കൊലപ്പെടുത്തിയ മൃഗീയതയുടെ ഓർമ ദിനത്തിൽത്തന്നെ ആ നിഷ്ഠൂരതക്കു കാണാമറയത്തു നിന്ന കാരണഭൂതനെ നഗ്നനാക്കി പൊരിവെയിലിൽ മണിക്കൂറുകളോളം പൊരിച്ചെടുത്ത ഒരു ജനവിധി കാലം കരുതി വെച്ചതാണ്. ടിപി വൃദ്ധയായ ഒരമ്മയുടെ മകനായിരുന്നു. സ്റ്റുഡന്റ്സ് ഫെഡറേഷൻ പ്രവർത്തകയായിരുന്ന ഒരു യുവതിയുടെ ഭർത്താവായിരുന്നു. ഒരു ഹൈസ്കൂൾ വിദ്യാർത്ഥിയുടെ പിതാവായിരുന്നു. പാർട്ടി കുടുംബമായിരുന്നു.
HomeAd1
 image 3 of news

താൻ ജീവിതത്തിൽ ഏറ്റവും വെറുക്കുന്ന മനുഷ്യനാണ് വിജയനെന്നു ഹൃദയം നുറുങ്ങിയ പ്രതികരണം നടത്തിയ ഒരു മകന്റെ തീവ്രവികാരങ്ങൾ ഇന്ന് നാടും ഏറ്റെടുടുക്കുകയാണ്.

ഈ ഭ്രാതൃഹന്താക്കൾക്കായി ഇനിയും അപായ മണികൾ മുഴങ്ങും ടി പി യുടെ വരുംകാല ഓർമ ദിനങ്ങളിൽ എന്നതു തീർച്ച. പകരം ചോദിക്കാതെ കാലം കടന്നു പോകില്ല.കടങ്ങളെല്ലാം വീട്ടാനുള്ളതാണ്. മാക്ബത്തിലെ idest of march...
കൊന്നവനും കൊല്ലിച്ചവനും കാത്തിരിക്കുക.

അധർമം വെട്ടി വീഴ്ത്തിയ ഓരോ തുള്ളി ചോരയും വൃഥാവിലാവില്ല. പിടഞ്ഞു വീണ ഓരോ പച്ച ജീവനും സാഗര ഗർജ്ജനത്തോടെ തിരിച്ചടിക്കും.അതാണ് ലോക നീതി. പിതൃശൂന്യമായ ,ജനിതക വൈകല്യങ്ങൾ ആഴത്തിൽ വേരൂന്നിയ ഒരു ഒപ്പിയാൻ സംഘത്തിന്റെ അവസാനത്തിന് ആരംഭം കുറിക്കയാണ് ഓർമ ദിനത്തിൽ.

കടലായി മാറിയ കണ്ണീരും നന്മക്ക് വേണ്ടി ഒഴുക്കിയ വിയർപ്പും പാഴാവില്ല എന്നത് ശാശ്വത സത്യം.

Keywords:

home ad2 16*9

Recent in Analysis

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞