NewsAd1
മുഖ്യമന്ത്രി: ഷാനിമോളോ ബിന്ദുകൃഷ്ണയോ ഉമ തോമസോ?
അശ്വന്ത് വി.കെ
6 May 2026, 10:04 am
main image of news

ഇനി തീരുമാനം ഹൈക്കമാൻഡിന്റേതാണ്.ഹൈക്കമാൻഡ് എന്നു കേട്ടാൽ പേടിക്കണ്ട. ഗാന്ധിയുടെ പേരിലറിയപ്പെടുന്ന നെഹ്റു കുടുംബം തന്നെ. ഇപ്പോൾ അതിൽ കെ.സി വേണുഗോപാലുമുണ്ട് എന്നു മാത്രം.

പണ്ട് സി പി എം തീരുമാനങ്ങളും ഇങ്ങനെ തന്നെയായിരുന്നു. അവിടെ പോളിറ്റ്ബ്യൂറോ ആണ് കാര്യങ്ങൾ നോക്കിയിരുന്നത്. ദില്ലിയിൽ ആസ്ഥാന ഓഫീസ് പ്രവർത്തിക്കാനുൾപ്പെടെയുള്ള ദുട്ട് കൊടുക്കുന്നത് കേരളമായതിനാൽ തീരുമാനം ഇവിടെത്തന്നെ എടുക്കും. പോളിറ്റ്ബ്യൂറോ പരസ്യമായി പറയും. ചില കാര്യങ്ങൾ അവൈലബിൾ പോളിറ്റ്ബ്യൂറോയും തീരുമാനിച്ചിരുന്നു. അതായത് ദില്ലിയിൽ അവൈലബിളായ പി.ബി. അന്ന് അത് പ്രകാശ് കാരാട്ടും (P)ഭാര്യ ബൃന്ദയും (B). മൊത്തം കോമഡി തന്നെ!

 image 2 of news

ഹൈക്കമാൻഡിൽ ഹൈയസ്റ്റ് കമാൻഡ്,നിലവിൽ സോണിയാ ഗാന്ധിയാണ്. അതു കഴിഞ്ഞാൽ പ്രിയങ്ക. അതും കഴിഞ്ഞേയുള്ളൂ രാഹുൽ ഗാന്ധി. പ്രിയങ്കയുടെ മനസ്സാണ് സോണിയ പറയുക. രാഹുലിന്റെ മനസ്സും മനസ്സാക്ഷി സൂക്ഷിപ്പും കെ.സി യായി മാറിയിട്ട് വർഷങ്ങൾ കുറെയായി.

ചരിത്ര വിജയം നേടി കേരളത്തിൽ യുഡിഎഫ് അധികാരമേൽക്കാൻ തയ്യാറായി നില്ക്കുന്നു. കോൺഗ്രസ്സിന് മാത്രമുണ്ട് 63 സീറ്റ്. ഈ 63 പേരുടെ നേതാവാണ് ഭരണഘടനാപരമായി മുഖ്യമന്ത്രിയാവേണ്ടത്. പക്ഷേ കോൺഗ്രസ്സിൽ ഹൈക്കമാൻഡാണ് പാർലമെന്ററി പാർട്ടി. ഹൈക്കമാൻഡ് തീരുമാനിക്കും മുഖ്യമന്ത്രിയെ.
HomeAd1

തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റെ വിജയ ശില്പി വി.ഡി.സതീശനാണ്. പക്വമായ പ്രവർത്തനങ്ങൾ നടത്തി രമേശ് ചെന്നിത്തലയും ആ വിജയത്തിന് ആവേഗം നൽകി. ഹൈക്കമാൻഡിന്റെ അംബാസഡറായി കെ.സി വേണുഗോപാൽ മുന്നിൽത്തന്നെയുണ്ടായിരുന്നു. ന്നത്യ രണ്ട് നേതാക്കളും തെരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ചവർ. കെ.സി അവസരമുണ്ടായിട്ടും മത്സരിക്കാതെ നിന്നവൻ. ആരെയാവും ഹൈക്കമാൻഡ് മുഖ്യമന്ത്രിക്കസേരയിലേക്ക് കണ്ടു വച്ചിരിക്കുന്നത് അറിയില്ല.

കേരളത്തിൽ പ്രചാരണത്തിനെത്തിയ രാഹുൽ ഗാന്ധി പക്ഷേ വിപ്ലവകരമായ ഒരു ചോദ്യമുന്നയിച്ചു. കേരളത്തിൽ എന്തു കൊണ്ട് ഒരു വനിതയെ മുഖ്യമന്ത്രിയാക്കുന്നില്ല. പല രാഷ്ട്രീയമുന്നണികൾ മാറി മാറി വന്നെങ്കിലും ഒരു വനിതയെ മുഖ്യമന്ത്രിയാക്കാൻ തയ്യാറാവാത്തതെന്താണ്?

 image 4 of news

ഇപ്പോൾ ചരിത്രപരമായ തീരുമാനമെടുക്കാനുള്ള സുവർണ്ണാവസരം രാഹുൽ കൂടി ഉൾപ്പെട്ട ഹൈക്കമാൻഡിന്റെ കോർട്ടിലെത്തിയിരിക്കുന്നു. കേരളത്തിന്റെ ഭരണ ചരിത്രത്തിൽ ആദ്യ വനിതാ മുഖ്യമന്ത്രി കോൺഗ്രസ്സിലൂടെ ആവുന്നതിൽ സോണിയക്കും പ്രിയങ്കയ്ക്കും തടസ്സമുണ്ടാവേണ്ട കാര്യമില്ലല്ലോ.രാഹുലാണ് ഈ അഭിപ്രായം പൈലറ്റ് ചെയ്തത് എന്നതിനാൽ രാഹുലിന് വേറേ ഓപ്ഷനുമില്ല.

അങ്ങിനെയെങ്കിൽ ആരാകും ആ ചരിത്രവനിത ?
എഴു പേരുണ്ട് ഇക്കുറി പെൺകോൺഗ്രസ്സുകാരായി നിയമസഭയിൽ. ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ, രമ്യ ഹരിദാസ്, ഉമ തോമസ് തുടങ്ങിയവർക്കൊപ്പം ഉഷ വിജയൻ, വിദ്യ ബാലകൃഷ്ണൻ,കെ.എ തുളസി എന്നിവരും സഭയിലെത്തും. പലരും നല്ല സംഘാടന ശേഷിയും നേതൃപാടവവും പ്രദർശിപ്പിച്ചിട്ടുള്ളവർ. ആളില്ലാത്തതു കൊണ്ട് രാഹുലിന് ചരിത്ര തീരുമാനമെടുക്കാൻ കഴിയാതെ പോയി എന്ന് ആരും പറയില്ല.

ഇനി അതിലും മികച്ചൊരാൾ വേണമെങ്കിൽ ഹൈക്കമാൻഡ് എന്ന സ്വന്തം കുടുംബത്തിൽ തന്നെയുണ്ട് പ്രിയങ്കയെന്ന ഒരു മഹിളാരത്നം. അതു തന്നെ ഉദ്ദേശിച്ചിട്ടാകുമോ രാഹുൽ വനിതാ മുഖ്യമന്തിയെന്ന ആശയം മുന്നോട്ട വച്ചത് എന്നു സംശയിക്കുന്ന വർ കോൺഗ്രസ്സിൽത്തന്നെയുണ്ട്.വയനാട് എം പി എന്ന നിലയിൽ കേരളത്തിന് സ്വീകാര്യയാവാനുള്ള സാധ്യതയുമുണ്ട്. അടുത്ത തവണ കേന്ദ്രത്തിൽ വിസ്മയം സംഭവിച്ചാൽ പ്രധാനമന്ത്രി പദം കൈയ്യിൽ തന്നെയിരിക്കാനും ഇത് തന്നെയാണ് നല്ല വഴി എന്നും രാഹുൽ ചിന്തിച്ചിട്ടുണ്ടാവും. കോൺഗ്രസ്സല്ലേ എന്തും സംഭവിക്കാം.

അപ്പോൾ,എന്തു പറയുന്നു, ഹൈക്കമാൻഡേ?
ചരിതത്തിലെഴുതേണ്ട പേര് തീരുമാനിക്കുകയല്ല...

Keywords:

home ad2 16*9

Recent in Analysis

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞