മടിയിൽ കനമില്ലാത്തവന് വഴിയിൽ ഭയക്കേണ്ട കാര്യമില്ലെന്നു പലവുരു പറഞ്ഞിട്ടുണ്ട് പിണറായി വിജയൻ. അങ്ങനെ എങ്കിൽ ഭൂലോകത്തെ ഏതു ഏജൻസി വന്നാലും നിരപരാധികളെ ഒരു പുല്ലും ചെയ്യാൻ കഴിയില്ലെന്ന് വ്യക്തം. പിന്നെന്തിനാണ് വിറളിപൂണ്ട് തെരുവിൽ നിയമത്തെ സിപിഎം പ്രതിരോധിക്കുന്നത്? ജില്ലകൾ തോറും പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി രംഗത്തു വരുന്നത്.
ഇതു പണവുമായി ബന്ധപ്പെട്ട കേസാണ്.സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട കേസല്ല.രാജ്യത്തിനു വേണ്ടി നടത്തിയ ത്യാഗ സമർപ്പണത്തിന്റെ ഭാഗവുമല്ല.പച്ചയായ പണം തിരിമറിയുടെ കേസാണിത്.
ന്യായവും നീതിയും പിൻതുടർന്ന ഒരു സർക്കാരിന് ആരെയും ഭയക്കേണ്ടതില്ല.എന്നാൽ ജനക്ഷേമ പരിപാടികളിലൂടെ ഒളിപ്പിച്ച് കടത്തിയ എല്ലാ ഡീലുകളും വിചാരണ ചെയ്യപ്പെടുകയും വേണം.
ഇ ഡി റെയ്ഡുമായി യാതൊരു ബന്ധവുമില്ലാത്ത സവർക്കറെ ഇവിടെ കൊണ്ടുവരുന്നു.മുഖ്യമന്ത്രിയുടെ ഫ്ലക്സ് നശിപ്പിക്കുന്നു.അദ്ദേഹത്തിന്റെ ദില്ലി യാത്രയെ ദുർവ്യാഖ്യാനം ചെയ്യുന്നു. മോദിയെ ശകാരിക്കുന്നു. ഒരു പാർട്ടി എന്ന നിലയിലുള്ള യുക്തിസഹവും തന്ത്രപരവുമായ ദിശാബോധം നഷ്ടപ്പെട്ട ആൾക്കൂട്ടം മാത്രമായി തീരുകയാണോ സിപിഎം?
കേന്ദ്ര സർക്കാരും നിരുപാധികം നൽകിയ കനിവുകളുടെ കരങ്ങൾ പിൻവലിച്ചോ എന്നു സംശയിക്കണം.കോൺഗ്രസിനെ ക്ഷയിപ്പിച്ചല്ല കമ്മികളെ തളർത്തി കാവി പാറിക്കാനുള്ള പുതിയ പാഠം അഭ്യസിച്ചു തുടങ്ങുയാണ് ബിജെപി കേരളത്തിൽ.ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ ചുവരെഴുത്ത് അതായിരുന്നു.
Keywords:
Recent in Analysis
Must Read
Latest News
In News for a while now..



