പാപികളെ പരിശുദ്ധരാക്കാൻ പടച്ചവന് സൂത്രങ്ങൾ എറെയുണ്ട്. ദൈവ നിന്ദകരെപ്പോലും ദൈവം ഒപ്പം നിറുത്തും. അവർ രഹസ്യമായി മുട്ടറുക്കും.ശത്രു സംഹാരപൂജ നടത്തും. തൃച്ചംബരത്ത് മുഖം മറച്ച് പ്രാർത്ഥിക്കും. അല്ലെങ്കിൽ ഭാര്യയെയും മകളെയും പോലീസ് കാവലിൽ നാട്ടിലെ എല്ലാ മാടൻനടകളിലും യക്ഷിക്കാവുകളിലും മുത്താരമ്മൻ കോവിലുകളിലും അണിയിച്ചൊരുക്കി വിടുകയും ചെയ്യും. അത്തരം കണവൻമാരെയും അപ്പൻമാരെയുമാണ് നമ്മുടെ നാട്ടിൽ കമ്യൂണിസ്റ്റുകൾ എന്നും പുരോഗമന വാദികളെന്നും 'ഒരു വഹ'കളെന്നും വിളിച്ച് വരുന്നത്.
ആദിപാപം. അതൊരു കോൺസപ്റ്റാണ്. ഇന്നലത്തെ പിള്ളേർക്ക് കെഎസ് ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ഉച്ചപ്പടം. നാട്ടിലെ കമ്മ്യൂണിസ്റ്റുകൾക്ക് പാപങ്ങൾ പാവങ്ങൾക്കു വേണ്ടി എന്നു പലകുറി ഉരുവിട്ട് സ്വയം വളരാനും കൂടെയുള്ളവരെ തളർത്താനും തകർക്കാനുമുള്ള മൂലമന്ത്രമാണ്.
വിഎസിന്റെ പ്രതാപ കാലത്ത് വെട്ടി വീഴ്ത്തപ്പെട്ടവർ പലരും ജീവിച്ചിരിപ്പുണ്ട് ജീവച്ഛവങ്ങളായി. ആ ജനുസിൽ സർഗധനരുണ്ട്.സംഘാടകരുണ്ട്.സത്യസന്ധരുണ്ട്.ജീവിതം തത്വത്തിനായി ഉഴിഞ്ഞു വച്ചവരുണ്ട്.ഏറാൻമൂളികളുണ്ട്.കടും വെട്ടിന്റെ കാലം.
എംവി രാഘവന്റെ വിടവ് പിണറായിക്ക് വളമായി .ആരും രംഗത്ത് ഇല്ലാത്തതിനാൽ പിണറായിയും വിഎസും പരസ്പരം പോരു തുടങ്ങി. അടിച്ചു നിന്നു; ഏറെ നാൾ. വിഎസിന്റെ പ്രായം കരിയറിസ്റ്റുകളെയും അധികാര മോഹികളെയും സമ്പദ്കാംക്ഷികളെയും പിണറായിയിലേക്ക് അടുപ്പിച്ചു.നിർഭാഗ്യം എന്നേ പറയേണ്ടു 99ശതമാനവും ഈ ജനുസിൽ പെട്ടവായിരുന്നു പാർട്ടിയിൽ.
പിണറായിയിലെ വിജയൻ എന്നത് സ്റ്റാറ്റസിനു വേണ്ടിയുള്ള പുനർ നാമകരണമാണ്.എന്നാൽ കോരൻ മകൻ വിജയനെന്ന കേവല മനുഷ്യന് ഗസറ്റഡ് നോട്ടിഫിക്കേഷൻ വേണ്ടതില്ല. അത്രയും സങ്കീർണമാണ് ഈ ജീവിത സമസ്യ.വിങ്ങുകയും വിതുമ്പുകയും നിസ്സഹായനായി തീരുകയും ചെയ്യുന്നവനാണ് ഓരോ മനുഷ്യനും.അതിലൊരാൾ മാത്രമാണ് നമ്മളോരോരുത്തരും. ഇനി പ്രിവിലേജുകളില്ല. പ്രോട്ടോകോളുകളില്ല.നിയതി ഒരുക്കുന്നത് വിനയത്തോടെ സ്വീകരിക്കുക.എന്നത് മാത്രം ആത്യന്തികമായ ഉണ്മയാകുന്നു..
Keywords:
Recent in Analysis
Must Read
Latest News
In News for a while now..



