ട്രഷറിയിൽ ധനമില്ലാത്തവന്
പ്രതിപക്ഷത്ത് ഭയമില്ല..
മോഹന കൃഷ്ണൻ
6 June 2026, 1:14 am
Right from horse mouth എന്ന ഇംഗ്ലീഷ് ശൈലി തുറന്നു പറച്ചിലാണ്.ഔപചാരികതകളില്ലാതെ.
സർക്കാരിന്റെ സാമ്പദിക ധവള പത്രം സാധാരണ വാചകമടിയിലൂടെയാണ് മുൻ വിത്ത മന്ത്രി മറികടന്നത്. ദേശാഭിമാനിക്കു വെണ്ടക്ക നിരത്താനും അന്തം കമ്മികൾക്ക് ചവച്ചരയ്ക്കാനും ഇതു തന്നെ ധാരാളം.
കാട്ടു കോഴിക്കെന്തു മകര സംക്രാന്തി !
കണക്കും ഫിഗറും പറഞ്ഞാൽ ശിവൻ കുട്ടിയുടെ മൂത്ത അണ്ണനായി മാറും എന്ന യാഥാർത്ഥ്യം അറിയുന്ന മൂത്താശാരിയായ വിജയൻ കൗശലപൂർവ്വം ചർച്ചയിൽ നിന്നും സ്കിപ്പാകുന്നതും നാം കണ്ടു.ഒരു പ്രധാന ഡോക്കുമെന്റിനു മുമ്പിൽ പന്തം കണ്ട പെരുച്ചാഴിയായി 1000 പൗർണമി കണ്ടു തീർന്ന ഈ മുതിർന്ന പൗരനും സ്ഥാനം പിടിച്ചു.
വിവരക്കേടും വിവരക്കുറവും ഒരു കുറ്റമല്ല. ആളു കളിക്കുന്നതും വലിയ വായിൽ തള്ളുന്നതും പരിമിതികൾ അറിഞ്ഞായാൽ നന്ന്.
ബാലഗോപാലൻ എന്നത് അറിഞ്ഞിട്ട പേരാണന്നു അടുപ്പമുള്ളവർക്ക്
നന്നായറിയാം പിന്നെ ഏതവനും എന്തുമാകാം. പേരെടുക്കാം.ചെയ്തു കൊടുക്കാൻ തലയിൽ ആൾതാമസം ഉള്ള അനേകം പേരുണെങ്കിൽ.
ധനവകുപ്പിലെ രഹസ്യങ്ങളുടെ കലവറയെക്കുറിച്ച് ഇതിയാൻ വാചാലനാകുന്നതും കണ്ടു.ഇനി ബഡായി നിർത്താം. വാചകമേളയും. ചില മണ്ഡലം പ്രസിഡന്റുമാരോട് എന്നും നന്ദി കാട്ടുക.മറിച്ചു നൽകിയ 1100 വോട്ടുകൾ പാഴായില്ല.കപ്പലണ്ടി മുക്കിലിരുന്ന് ചർച്ചിക്കേണ്ടതും ഒഴിവായതിൽ ആശ്വസിക്കാം.
സർക്കാരിന്റെ നിറം മാറുന്നതിന് അനുസരിച്ച് ഏതു കള്ളിയിൽ നിന്നും ഏതു തരം റിപ്പോർട്ടും ആർഡർ അനുസരിച്ച് തയ്യാർ ചെയ്തു കൊടുക്കുന്ന ഗ്ളോറിഫൈഡ് ക്ളാർക്കുമാർ നമുക്കു ചുറ്റും ധാരാളം. ബംഗാളികളെക്കാൾ കുറഞ്ഞ കൂലിക്ക് അവരെ കിട്ടും. ബുദ്ധിജീവികളും ബ്യൂറോക്രാറ്റുകളും സാംസ്കാരിക നായകളും കവിപുംസ്കോകിലങ്ങളും മലിഞ്ഞു കിടക്കുവാ.
അരി എറിഞ്ഞാൽ ആയിരം കാക്ക...
കഴിഞ്ഞ പത്തുവർഷം ഇടതു സർക്കാരിന്റെ എല്ലാ നെറികേടുകൾക്കും ചൂട്ടു പിടിച്ചു കാവൽ നിന്ന ജ്യോതിലാൽ എന്ന മാന്യനാണ് ഈ ധവള പത്രത്തിന്റെയും പേറെടുത്തത്. . പല വേളയിലും ഇടതിനെയും വലതിനെയും സേവിച്ച മറ്റൊരു താരമാണ് കെഎം ചന്ദ്രശേഖർ ഇതിയാനും ഈ പാചകപ്പുരയിലുണ്ടായിരുന്നു. എല്ലാ തിണ്ണയും മണ്ണു തന്നെ!
ധനവകുപ്പിലെ അതീവ രഹസ്യങ്ങൾ പുറം ഏജൻസികളും പുറം വ്യക്തികളുമായി പങ്കിട്ടത് ഭരണാഘടയുടെയും സത്യപ്രതിജ്ഞയുടെയും ലംഘനമാണന്ന ഒറ്റ പോയിന്റിലായിരുന്നു വിജയന്റെ നിയമസഭയിൽ കടുവറുപ്പ്. .അതിനപ്പുറം പോകാനുള്ള ശേഷിയും ശേമുഷിയും ഇതിയാനില്ലെന്നു നമുക്കറിയാം
ഇടതു കാലത്ത് സെക്രട്ടറിയേറ്റിലെ എല്ലാ രഹസ്യങ്ങളും ഫയൽ ചാക്കുകളൂം ഏകെജി സെന്ററിൽ അൺലോഡു ചെയ്തപ്പോൾ വിജയൻ എവിടെയായിരുന്നു.? അത് അവിടുത്തെ കുടികിടപ്പുകാർക്കുള്ള തീറ്റപ്പണ്ടമാണന്നു കരുതിയാ?
അല്പന് ഐശ്വര്യം വന്ന കാലമായിരുന്നല്ലോ..മലർന്ന് കിടന്നങ്ങ് ആസ്വദിച്ചു. അത്ര തന്നെ!
കേരളാ ഇക്കണോമിക്സിന്റെ തന്ത എന്നു സ്വയം കരുതിയിരുന്ന തോമസ് ഐസക്ക് എന്ന മഹാൻ പണ്ട് നിയമസഭയിൽ ബജറ്റ് വായിച്ചു വായിച്ച് അഴിഞ്ഞാടുമ്പോൾ ഇനി വായിക്കേണ്ട ഭാഗം പ്രസ് ഗാലറിയിരുന്നതു വായിച്ചു കൊടുത്തത് വായിക്കാൻ കഴിയുന്ന മാധ്യമ പ്രവർത്തകരായിരുന്നു.അന്ന് ഉടുതുണി അഴിഞ്ഞു വീണപ്പോൾ ബന്ധപ്പെട്ടവരുടെ വായിൽ ചെങ്കദളി നിറച്ചിരുന്നു എന്നു കരുതണം.
പുതിയ സർക്കാർ വന്നിട്ട് സാധന വില കൂടിയതിനാൽ സമരം വേണമെന്ന് തളിപ്പറമ്പിലെ കേവിന്ദൻ. ഇതു ശരി എങ്കിൽ ഒരു നൂറു തടവ കഴിഞ്ഞ പത്തുവർഷത്തിൽ സമര പരമ്പര നടത്തണമായിരുന്നു ആന്തൂർകാരാ
യുഡിഎഫിന്റെ വായിൽ കയറി വെടിവക്കല്ലേ ചങ്ങായി..പ്ളീസ്..
All is well in Rome_'എന്നും കരുതരുത്.ഇതിലുമുണ്ട് പ്രീ സ്ക്കൂൾ മന്ത്രി കിഡ്ഡുകൾ. പിണങ്ങിയാൽ നാശം വമിക്കുന്ന കള്ളപ്പരിഷകൾ സഹായികളായി കീ സ്ഥാനങ്ങളിൽ ഇടം നേടിയിട്ടുണ്ട്.ഇനി ഒരു ജോപ്പൻ.ചിന്തിക്ക വയ്യ. രക്ഷാപ്രവർത്തനത്തിൽ രക്ഷാ മന്ത്രിയുടെ സീനിയോരിറ്റി കണ്ടില്ല. തകർച്ച.തളർച്ച. വാതം. പറ്റാത്തത് തലേൽ കേറ്റരുത്. ഇഷ്ടിക ഏന്തിയ കരങ്ങളുമായി ആയിരുന്നു പൊലിസ് ഏമാൻമാരുടെ നർമസല്ലാപം. ഓർമ്മകൾ മരിക്കുമോ?
ഇനിയൊരു ബിന്ദുവും വീണയും വാസവനും സജിയും പുനർജനിക്കാതിരിക്കട്ടെ. അതിനായി ഭഗവതി നടയിൽ ഇനി ഇരട്ട വെടി.
. എല്ലാ മതനിരപേഷ ദൈവങ്ങളും പ്രസാദിക്കട്ടെ. ശുഭം.ശാന്തം.ശാകുന്തം...