ഇടത് ഹാംഗ്ഓവറുള്ള മാധ്യമ പ്രവർത്തകർക്ക് മുഖ്യമന്ത്രി വി ഡി സതീശൻ പൂക്കിയാണ്. പിണറായിയുടെ അടിയന്തിരാവസ്ഥക്കാലത്ത് കൗപീനം കക്ഷത്തിലാക്കി റാൻ പറഞ്ഞു നിന്നവർക്ക് സതീശനിസം 'അത്രയ്ക്കങ്ങട് പിടിക്കണില്യ..' കഴിയും വേഗം സതീശനിൽ നിന്ന് പിണറായിസം പുറത്തെടുപ്പിക്കാനാണ് തുടക്കം മുതല്ക്കേ ചില മാധ്യമ പ്രവർത്തകരുടെ ശ്രമം. വെടക്കാക്കിയാൽ തനിക്കാക്കാമല്ലോ....
ശരാശരിയിലും താഴെയുള്ളവർക്കും തിരിയുന്ന ആ വാർത്താ സമ്മേളനങ്ങളിൽ ഇംഗ്ലീഷിലും വിശദീകരണമുണ്ടാവും. പക്ഷെ മാപ്രകളിൽ ചിലരുടെ പൊതു നിലവാരം അവരെത്തന്നെ തുറന്നു കാട്ടുന്നതായി മാറുന്നു.
മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനങ്ങൾ ഹൈജാക്കു ചെയ്യാനും അലങ്കോലപ്പെടുത്താനും ശ്രമങ്ങൾ നടക്കുന്നുണ്ടെന്നു ലൈവ് കാണുന്ന ആരും ന്യായമായും സംശയിക്കും. രണ്ടോ മൂന്നോ പേർ പരിപാടി തുടങ്ങി അവസാനം വരെയും ചോദ്യങ്ങൾ ചോദിച്ചു ചോദിച്ചു പോകും..മറുപടി പറയുമ്പോൾ നിരന്തരം ഇടപെട്ട് തടസപ്പെടുത്തും മറ്റാരെയും ചോദിക്കാൻ അനുവദിക്കുകയുമില്ല.
മൂന്നോ നാലോ മാധ്യമ പ്രവർത്തകർ ചേർന്ന് മലയാളികളുടെ അറിയാനുള്ള അവകാശത്തെ നിഷേധിക്കുകയാണിവിടെ.
സ്വദേശാഭിമാനിയുടെയും കേസരിയുടെയും പേരിൽ സ്ഥാനത്തും അസ്ഥാനത്തും ആവേശം കൊള്ളുന്നവർ സ്കാൻഡൽ ഷീറ്റുകളാണ് ചമയ്ക്കുന്നത്. അവർ ചെയ്യുന്നത് വകതിരിവില്ലാത്ത എംബ്ബഡഡ് ജേണലിസത്തിന്റെ പണിയാണ്.
Keywords:
Recent in Analysis
Must Read
Latest News
In News for a while now..



