ഓരോ തുള്ളി ചോരയിൽ നിന്നും....
എം.രഞ്ജിത്ത്
26 June 2026, 4:13 am
ഭയം ഒരു പയങ്കര വികാരവും ഫിയർ സൈക്കോസിസ് എന്നത് മാനസിക അവസ്ഥയുമാണ്..അത് അധികരിച്ചാൽ ശരീരം വിറയ്ക്കും.പിന്നെ നട്ടെല്ലും.
സിപിഎം ഇന്ന് ആ മോഡിലേക്ക് മാറിയിരിക്കുന്നുവെന്ന് നാം തിരിച്ചറിയുന്നു.
അധികാര ലഹരി ഇല്ലാതെ എങ്ങനെ മുന്നോട്ടു പോകും. ആ ഭയവും ഉത്കണ്ഠയും സിപിഎമ്മിനെ കലാപത്തിനു പ്രേരിപ്പിക്കുന്നു.
അക്രമികൾ തെരുവുകളിൽ വിക്രമം കാട്ടിത്തുടങ്ങുന്നു.ഒരു തുള്ളി ചോരയിൽ ഒരുപാടു പോകാം.
സതീശനാണ്....
മറ്റൊരു ഉമ്മൻ ചാണ്ടി. പൂഴിക്കടകനേ വഴിയുള്ളു.
നിയമസഭയിൽ വൻ തോൽവികൾ ഏറ്റുവാങ്ങാൻ ഒരു ചന്തുവിന്റെ ജീവിതം ഇനിയും ഇവിടെ ബാക്കിയുണ്ട്.ജയിച്ചു കയറിയ കൊണാപ്പുകൾ ആകെ കുലച്ച വാഴകൾ മാത്രമാകുന്നു. വട്ടിപ്പിരിവു മാത്രം വശമുള്ള പാവങ്ങൾ..അവരുടെ തല പുകഞ്ഞാൽ പുക പുറത്തുവരും.അതു പങ്കമല്ലേ അണ്ണാ..
കരുവന്നൂർ ഫെയിം ഏ സി മൊയ്തീൻകാക്കയെ വരെ ജയിപ്പിച്ച കുന്നംകുളത്തുകാർ ആരാന്നാ വിചാരം?
അഞ്ചു വർഷത്തെ സമരപ്പട്ടികയുടെ മാസമുറ തെറ്റി ആദ്യ മാസത്തിൽ തന്നെ ഉച്ചസ്ഥായിയായത് ആധി കൊണ്ടാണ്.അല്ലേൽ വ്യാധി പടരും. നിപയെപ്പോലെ.
റണ്ണർ അപ്പ് ആയ രാജേഷിനും രാജീവിനും സ്ഥിരം വേദികൾ ഇല്ലാത്തതിനാൽ ആളു കൂടുന്നിടത്തു വച്ചു കഥ പറയും.പാട്ടുപാടും. അതൊരു പാടാ..
അപ്പൻ , മോളൂട്ടീ ,മോങ്കുട്ടൻ. ഇതിൽ ആദ്യം ആരു പോകണം എന്നത് ഒരു പ്രത്യയ ശാസ്ത്ര പ്രതിസന്ധി പരിഹരിക്കാൻ ശ്രമം തുടരുന്നു.
ആണധികാരമാണ് ഗോവിന്ദ പത്നിയുടെ ശോക ഹേതു. അതു തീർപ്പാക്കണം. അതുവരെ ദില്ലിയിലെ പെമ്പിള ആപ്പീസിൽ ശ്രീ മതി അക്കനു കൂട്ടായി രാജ്യത്തെ പെൺ പ്രശ്നങ്ങളിൽ തല പൂഴ്ത്താം.
നിയമസഭയിൽ ഇപ്പോഴുള്ള ആൾബലമെങ്കിലും ഭാവിയിൽ നില നിർത്തണം. അല്ലെങ്കിൽ മോശമാ.. .അതിനു വേണ്ടതു അറ്റകൈ പ്രയോഗം.ശേഷം. ശ്ലോകത്തിൽ കഴിച്ച് ആളെ കൂട്ടാം.
മേനോൻ മുഖ്യമന്ത്രി.അതിലാണ് ഹാസവും പരിഹാസവും. എന്നാൽ നമ്പ്യാർ, നമ്പുതിരിപ്പാട്, പിള്ള,നായനാർ എന്നിവരെക്കുറിച്ച് മിണ്ടുന്നേയില്ല. അച്ഛനെ വേലക്കാരനാക്കിയ മകളുടെ കഥ പി.കേശവദേവ് എഴുതിയിട്ടുണ്ട്.അച്ഛന്റെ പേരു തന്നെ ഉപേഷിച്ചവരും അരി ആഹാരികൾ തന്നെയാണ് ,കേട്ടോ.
വലിയ വായിൽ വിഷയമാക്കുന്നത് സ്വകാര്യവൽക്കരണത്തെ നല്ലകാര്യം.പക്ഷേ ഇതു സെലക്ടീവാകരുത്.
അദാനിയുടെ തുറയിരുന്ന് എട്ടുകാലി മമ്മൂഞ്ഞു ചമഞ്ഞതാരാ?ആരോ, ആരാരോ...ധാതുമണൽ കവരാൻ മൊയലാളിക്ക് അച്ചാരം കൊടുത്തിട്ടാണ് ഭൂതം പോയത്
കെഫോണിന്റെ സ്റ്റിക്കർ ചുരണ്ടിയാൽ അദാനിയെ കാണാം.
നാട്ടിലെ കുഞ്ഞുകുട്ടി പരാധീനങ്ങൾക്കെല്ലാം മാസപ്പടി അളക്കുന്ന കർത്താവിനു അതു നേർച്ചയായിരുന്നില്ലല്ലോ?പക്കാ സ്വകാര്യം മാത്രം.
കമ്മികൾക്ക് ഇനി അദാനിയെ വെടിഞ്ഞ് ബിഎസ്എൻ എല്ലിൽ പോകാം...പ്രൈവറ്റ് എയർലൈനുകൾ ബഹിഷ്കരിക്കാം.ഇൻഫോ പാർക്കും ടെക്നോപാർക്കും വീണ്ടെടുക്കാം. ബ്രാൻഡഡ് കുപ്പായവും കാൽശരായിയും ചെരിപ്പും ഊരാം. നിക്ഷേപത്തിൽ പ്രൈവറ്റ് പ്ലേയേഴ്സിനെ തള്ളാം. തള്ളി മറിക്കാം.
.
പക്ഷേ സ്വകാര്യ നിക്ഷേപങ്ങളിലും ഉല്പന്നങ്ങളിലും സേവനങ്ങളിലും അടപടലം പൂണ്ടു വിളയാടുന്ന കേരള സമൂഹത്തിനു മുന്നിലാണ് വാസവദത്തയുടെ ചാരിത്ര്യ വിളംബരം എന്നു തിരിച്ചറിയണം.ഇപ്പോഴും മലയാളി സമൂഹം കിന്റർ ഗാർട്ടനിലാണന്ന് അണ്ണൻമാർ കരുതരുത്. പണി വരും. പച്ചവെള്ളത്തിൽ.
തൊണ്ണുറുകളിൽ ആഗോളവൽക്കരണ കാലത്ത് നിർമിച്ച മെറ്റീരിയലുകൾ ഒന്നു പരിഷ്കരിച്ച് അവതരിപ്പിച്ചാൽ തരക്കേടില്ല. അതും പരിഗണിക്കണം. താങ്ക് യൂ സേട്ടാ..