NewsAd1
സഖാക്കളേ,നമുക്ക് സഹകരണ സംഘങ്ങൾ കൈയ്യേറാം
എം.രഞ്ജിത്
6 July 2026, 6:17 pm
main image of news

തിരോഭവിക്കാൻ വിധിക്കപ്പെട്ട ഒരു കാലഹരണപ്പെട്ട രാഷ്ട്രീയത്തിന്റെ വേവലാതിയും വെപ്രാളവും കിതപ്പും ആർക്കും മനസിലാകും. സിപിഎം നേരിടുന്നത് സമാന്തരതകളില്ലാത്ത ആ അസ്തിത്വ പ്രതിസന്ധിയാണ്

സഹകരണ സംഘങ്ങൾ പിടിക്കണമെന്ന സിക്രട്ടറിയുടെ ദീനരോദനം അനിവാര്യമായ തകർച്ചയുടെ ആയുസ് നീട്ടിക്കിട്ടാനുള്ള അഭിലാഷമാണ്. തകർച്ചയുടെ അവസാന ചടങ്ങുകൾക്ക് പരികർമികളാവാനാണ് പലർക്കും ചരിത്ര നിയോഗം. പുര
കത്തുമ്പോൾ കഴുക്കോൽ ഊരുന്നതും വാഴ വെട്ടുന്നതും ചിതമല്ല.

 image 2 of news

നിയമസഭയിലും സിപിഎമ്മിനു കടുത്ത പ്രതിസന്ധിയുണ്ട്. ശരാശരിക്കാരാണ് കൂടുതലും. ഏറെ നേരം എഴുന്നേറ്റു നിൽക്കാനും ഇരിക്കാനും കഴിയാത്ത,വിഷയങ്ങളെ വിശകലനം ചെയ്യാനോ സക്രിയമായി ഇടപെടാനോ കഴിയാത്ത വിധം വയോധികതയും മരവിപ്പും പടർന്നത് കയറുന്നത് ഒരു വ്യക്തിയിലേക്ക് മാത്രമല്ല ഒരു മുന്നണിയിലേക്കും ഒരു രാഷ്ട്രീയത്തിലേക്കും കൂടിയാണ്.

പ്രതീകാത്മാകമായി മാറുന്ന ഈ അവതരണങ്ങൾ ദയനീയമായ കാഴ്ചയും കാഴ്ച്ചപ്പാടുമാണ് രൂപപ്പെടുത്തുന്നത്.
അന്തസ്സാര ശുന്യമായ വാചോടാപങ്ങൾ സഭയിൽ സമയം തള്ളി നീക്കാനുള്ള തന്ത്രമായി തീരുകയാണോ?
HomeAd1
 image 3 of news

ഭരണപക്ഷത്തെ ആക്രമണങ്ങളിൽ പകച്ചു നിൽക്കുന്ന പ്രതിപക്ഷ ബെഞ്ചുകളെ സഭാ ടിവിയിൽ നമുക്കു കാണാം. നിയമസഭയിൽ നിസ്സഹായനായി പോകുന്ന ബാലഗോപാൽ വിജയനോട് പരിഭവിക്കുന്നതും നല്ല കാഴ്ചയല്ല. എന്റെ തമ്പുരാനേ എന്തെല്ലാം ഇനി കാണേണ്ടി വരും !

ഹോട്ടൽ സമുദ്രയും പി എം ശ്രീയും തത്കാലം പരണത്തു വച്ച് വിഴിഞ്ഞത്തിലാണ് പുതിയ പരീക്ഷണം. കതിന എങ്കിലും പൊട്ടിക്കണം. അതിനുള്ള അന്വേഷണമാണ് ആരായുന്നത്.അന്തംവിട്ട പ്രതി എന്തും ചെയ്യും ചെയ്യണം..

 image 4 of news

സഭയിൽ പറഞ്ഞാൽ അടി വാങ്ങി കൂട്ടുമെന്നതിനാൽ പത്രസമ്മേളനങ്ങളിലാണ് ഇടതു നേതാക്കൾ അപരാധങ്ങളുടെ കെട്ടഴിക്കുക.. പലേ ഇടങ്ങളിലും തിരുകിയ കുറിപ്പുകളാണ് സഭയിൽ പലരുടെയും ലൈഫ് ലൈൻ. അഞ്ചു മിനിട്ടു സംസാരിക്കാൻ ശേഷിയും ശേമുഷിയും ഇല്ലാതെ പോയവർ ദശകങ്ങളായി നമ്മെ നയിച്ചതെങ്ങനെ ? തമ്പുരാനറിയാം !

സഭയിൽ ഉപനേതാവാകാനുള്ള അവകാശ വാദം ഉപേക്ഷിച്ചിട്ടില്ലെന്ന് രാജൻ മേശിരി പറയുന്നു.ഒരു ഓട്ടോറിക്ഷക്ക് എന്തിനാണ് രണ്ടു ഡ്രൈവർ എന്നാണ് നാട്ടുകാരുടെ ചോദ്യം. ഒരു ഉപമരവാഴ കൂടി വന്നിട്ട് എന്താണ് നേട്ടമെന്നും അവർ ചോദിക്കുന്നു. ഒരു പക്ഷെ വിഡി സതീശനു മുന്നിൽ ആവലാതി ബോധിപ്പിച്ചാൽ പരിഹാരം കണ്ടേക്കാം.

നാട്ടുകാരുടെ പണം മൊത്തമായി അപഹരിച്ച കരിവന്നുരിലെ തീവെട്ടി കൊള്ളയുടെ ഭാഗമായല്ല,പാർട്ടിയെ തകർക്കുന്നത് തടയാനാണ് മൊയ്തീനും വർഗീസും രാധാകൃഷ്ണനും ഈഡിക്കു മുന്നിലെത്തി ഇന്നലെ ജാമ്യമെടുത്തത്. നാടിനു വേണ്ടിയായിരുന്നു അവരുടെ പണി മുഴുവനും. . വെറുമൊരു കോഴി മോഷ്ടാവായ എന്നെ നിങ്ങൾ കള്ളനെന്നു വിളിച്ചില്ലേ? കള്ളനെന്നു വിളിച്ചില്ലേ?

ഒരു കുത്തക മൊയലാളിക്കാണ്. വിഴിഞ്ഞത്തിന്റെ പെട്ടിയും പ്രമാണവും കുടികിടയും സ്കെച്ചു പ്ളാനും സകല ഏടാകൂടങ്ങളും, ഉ ഉമ്മൻ ചാണ്ടിയും പിന്നീട് വിജയനും സംഘവും കൈമാറിയത്. അദാനി സോഷ്യലിസ്റ്റുമൊന്നുമല്ലല്ലോ ? കുത്തകപ്പാട്ടം പതിച്ച് നൽകിയിട്ട് കുത്തകവത്കരണം ചെറുക്കും എന്നു പേശാൻ സിപിഎമ്മിന് എന്തു ധാർമികതയാണുള്ളത്? ഈ ഇടപാടിനെ സത്യ സന്ധമായി വിലയിരുത്താനും പോംവഴി നിർദ്ദേശിക്കുന്നതിനും പകരം ദുരൂഹതയും അന്തർ നാടകവും ആരോപിക്കുന്നതു ഗതിയില്ലാത്തവന്റെ കാപട്യമാണ്. പൊതുയോഗം കൂടി തള്ളിയാൽ തീരുന്നതല്ല ഈ വിഷയം.
.നാട്ടുകാരുടെ ജീവിതോപാധികൾ മുച്ചൂടും തകർന്നതതിലല്ല തങ്ങളുടെ താര തുല്യമായ ജീവിതം തകരുന്നതിലാണ് പാർട്ടി നേതാക്കൾക്കു മുട്ടിടിയും മൂത്രശങ്കയും.
തോറ്റിട്ടില്ല തോറ്റിട്ടില്ല
തോറ്റ ചരിത്രം കേട്ടിട്ടില്ല

Keywords:

home ad2 16*9

Recent in Analysis

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞