എത്ര എഴുതരുതെന്ന് വിചാരിച്ചാലും ഈ സിപിഎമ്മുകാർ നമ്മളെക്കൊണ്ട് പേനയെടുപ്പിക്കും. ചിരിക്കരുത് എന്ന് കരുതി വാ മുറുകെപ്പിടിച്ചാലുംപൊട്ടിച്ചിരിപ്പിക്കും. ചുരുക്കിപ്പറഞ്ഞാൽ പുതിയ കാലത്ത് നവമാധ്യമങ്ങളും ട്രോളൻമാരും ഈ പാർട്ടിയെ നന്ദിയോടെ സ്മരിക്കുന്നത് കഴിഞ്ഞ ഏതാനും വർഷങ്ങളായി അവരിൽ സഹജമായ ഈ കോമഡിത്തരങ്ങൾ കൊണ്ടാണ്.
എങ്കിപ്പിന്നെ സമരവും കല്ലേറുമൊക്കെ നടത്തി വീറ് കാണിക്കാമെന്ന് പാർട്ടി തീരുമാനമെടുത്തു. സഖാക്കൾ അപ്പോൾ തന്നെ ചുടുകല്ലുകളുമെടുത്ത് റോഡിലി റങ്ങി. എതിരേ കണ്ടത് ഇഡിയുടെ വണ്ടി.ഇഡി യെങ്കിൽ ഇഡി, വാടാ മക്കളേ എന്നു പറഞ്ഞ് ചാടിയിറങ്ങി. വാടകയ്ക്കെടുത്തതും പാർട്ടി തൊഴിലാളി ഓടിച്ചതുമായ ഇ.ഡി വണ്ടിയെയും ഉദ്യോഗസ്ഥരെയും ചുടുകട്ട കൊണ്ട് ഇടിച്ച് വിപ്ലവം നടപ്പാക്കി. പിന്നാലെ സതീശന്റെയും രമേശിന്റെയും ഇടിവണ്ടി പാവം സഖാക്കളെ കൊണ്ടുപോയി. ഇപ്പോൾ പ്രേരിപ്പിച്ചനേതാക്കൾ പുറത്തും നേരം വെളുക്കാത്ത അണികൾ അഴിക്കുള്ളിലും...
അങ്ങനെയെങ്കിൽ നമുക്കുമുണ്ടല്ലോ നാലാൾ അംഗീകരിക്കുന്ന ഒരു സ്മര്യപുരുഷൻ. അതെ വി എസ് അച്ചുതാനന്ദൻ തന്നെ. അദ്ദേഹത്തിന്റെ ഓർമ്മകൾ പാടേ തുടച്ചു കളഞ്ഞ് ഇരട്ടച്ചങ്കനെ മാത്രം ഉയർത്തിക്കാട്ടരുതായിരുന്നു. എല്ലാം സംഭവിച്ചു. ഇനിയിപ്പോ ചരമത്തിന്റെ ഒന്നാമാണ്ടിൽ വി എസ് ഓർമ്മൾ നാട്ടിലെങ്ങും അലയടിക്കണം. അങ്ങനെ നാട്ടാരെ വർഷാവർഷം ഇമോഷണലി ബ്ലാക് മെയിൽ ചെയ്ത് അഞ്ചാം വർഷം ബൂത്തിലെത്തിക്കണം. മൂന്നാം ഊഴം അങ്ങനെ ഉറപ്പിക്കാം.
വരുത്താൻ വിധിക്കപ്പെട്ട എല്ലാരും ദേശാഭിമാനി വായിക്കാറില്ല. സ്വരാജും അങ്ങിനെ തന്നെ. എന്നാൽ ഏതോ മുജ്ജന്മ സുകൃതം കൊണ്ട് ഞായറാഴ്ചപ്പതിപ്പിലൂടെ കണ്ണോടിച്ച സ്വരാജ് ഞെട്ടി.ശീർഷകത്തിൽ കണ്ണുടക്കിയ പത്രാധിപർക്ക് പെരുവിരൽ മുതൽ ഉച്ചം തല വരെ പെരുത്തു. 'മുഴങ്ങുന്നുണ്ട് ഇപ്പോഴും ആ കടലിരമ്പം !'' എന്റെ ദൈവമേ എന്താണിത്? പണ്ട് കടലിൽ നിന്ന് ബക്കറ്റിൽ വെള്ളം കോരി വീട്ടിൽ കൊണ്ടുവന്ന കുട്ടി തിരയടി ശബ്ദത്തിന് കാതോർത്തതും തിര അവനോട് 'അല്ലയോ കുട്ടീ, സമുദ്രത്തിന്റെ മാർത്തട്ടിനോട് ചേർന്നു കിടക്കുമ്പോഴാണ് അതിന് മുഴക്കുണ്ടാവുന്നതെ'ന്ന് ആ വെള്ളം രാഷ്ട്രീയം പറഞ്ഞതുമെല്ലാം പത്രാധിപരോർത്തു. പിന്നീട് ‘ഗോർബച്ചേവുമാരുടെ കാലത്തെ വറ്റിവരണ്ട കടലും ഓർമ്മയിൽ ഇരമ്പിയാർത്തു. വിറയലോടെ അവസാന പേജ് നോക്കുമ്പോൾ അവിടെ മറ്റൊരു ശീർഷകം ' കള്ളൻ വിജയൻ'! ടി.സി. രാജേഷ് എഴുതിയ ആ ഫീച്ചർ പുല്ലാംപാറയിലെ നാടക പ്രവർത്തകനായ വിജയനെ ക്കുറിച്ചായിരുന്നു.അവനൊക്കെ ഇടാൻ കണ്ട തലക്കെട്ട്! ജാങ്കോ ഞാൻ പെട്ടു,എനിക്ക് കാപിറ്റൽ പണിഷ്മെന്റ് ഉറപ്പ്' എന്ന് വാ തുറക്കാതെ ഉച്ചരിച്ച പത്രാധിപർ സാങ്കേതിക കാരണം പറഞ്ഞ് വാരാന്ത്യപ്പതിപ്പ് വിതരണം തടഞ്ഞു
അല്ല സഖാക്കളേ, ആ വാരാന്ത്യം അങ്ങിനെ തന്നെ പുറത്തിറങ്ങിയിരുന്നെങ്കിൽ എന്തായിരുന്നു പ്രശ്നം? വി എസിന്റെ ഓർമ്മകൾ പുനർജ്ജനിക്കുന്നത് പാർട്ടിക്കുള്ളിൽ ആരെയെങ്കിലും ഭയപ്പെടുത്തുന്നുണ്ടോ? എങ്കിൽ പറയാനുള്ളത് ഇത്രമാത്രം. ഭയം വേണ്ട.. ജാഗ്രത മതി. ഇനിയൊരിക്കലും ജനങ്ങളുടെ മനസ്സിൽ ചെങ്കൊടിയുയരാതിരിക്കാനുള്ള ജാഗ്രത.
Keywords:
Recent in Analysis
Must Read
Latest News
In News for a while now..



