വീട്ടിൽ ഐശ്വര്യം നിറയ്ക്കാം, ധനം നേടാം
29 April 2024
29 April 2024, 2:54 am
ജീവിതത്തിൽ സർവ്വൈശ്യര്യങ്ങളും വേണമെന്ന് ആഗ്രഹിക്കാത്തവരായിട്ട് ആരുമില്ല. ധനപ്രാപ്തിക്കായി എന്തും ചെയ്യും എന്നൊരവസ്ഥയിലാണ് ഇന്നത്തെ ലോകം. ഐശ്വര്യ പ്രാപ്തിയ്ക്കായി ഉപാസിക്കുന്നത് മഹാലക്ഷ്മിയെയാണ്. ഐശ്വര്യം പ്രധാനം ചെയ്യുന്ന ദേവതയാണ് മഹാലക്ഷ്മി.
അഷ്ടലക്ഷ്മിമാരുടെ അധിദേവതയാണ് മഹാലക്ഷ്മി.
ധന ലക്ഷ്മി - ധാന്യ ലക്ഷ്മി - ധൈര്യ ലക്ഷ്മി - ശൌര്യ ലക്ഷ്മി - വിദ്യാ ലക്ഷ്മി - കീര്‍ത്തി ലക്ഷ്മി - വിജയ ലക്ഷ്മി - രാജ ലക്ഷ്മി എന്നിവരാണ് അഷ്ട ലക്ഷ്മിമാർ.
ജീവിതത്തിൽ ഐശ്വര്യം നിറയാൻ സഹായിക്കുന്ന 5 വഴികൾ
.
1 വൃത്തിയും വെടിപ്പും
താമസിക്കുന്ന സ്ഥലം വൃത്തിയായി സൂക്ഷിക്കുക. ദീപങ്ങൾ ദിവസവും കത്തിക്കുക. വീട്ടിൽ തുളസിച്ചെടി വളർത്തുക. മഹാലക്ഷ്മിയ്ക്ക് പ്രീതികരമായ കാര്യങ്ങളാണിവ. ഐശ്വര്യം നിറയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക.
2 നെല്ലിമരം
നെല്ലിമരം മഹാലക്ഷ്മിയുടെ വാസസ്ഥലമായാണ് കരുതപ്പെടുന്നത്. നെല്ലിമരം വീട്ടിൽ വളർത്തുക എന്നത് പ്രായോഗികമല്ലെങ്കിൽ നെല്ലിക്ക വാങ്ങുമ്പോൾ പൂജാമുറിയിൽ മഹാലക്ഷ്മിയ്ക്ക് പൂർണ്ണ മനസോടെ സമർപ്പിച്ച ശേഷം ഭക്ഷിക്കുക. മഹാലക്ഷ്മിയുടെ അനുഗ്രഹം ലഭിക്കും.
3 ശിവക്ഷേത്ര ദർശനം
പൗർണ്ണമി ദിവസങ്ങളിൽ ശിവക്ഷേത്ര ദർശനം നടത്തുക.
4 വിഷ്ണുവിന്റെ ചിത്രം
വീട്ടിൽ വാതിലിനും പുറത്തേയ്ക്ക് അഭിമുഖമായി വിഷ്ണുവിന്റെ ചിത്രം വയ്ക്കുന്നത് അനാവശ്യ ചെലവുകൾ കുറച്ച് സമ്പാദ്യം കൂട്ടുമെന്ന് വിശ്വസിക്കുന്നു
.
5 സാധുക്കളെ സഹായിക്കുക
വ്രതവും പൂജയും ചെയ്യുന്നതിനൊപ്പം സാധുക്കളെ സഹായിക്കുക. നിർധനരായ കുട്ടികൾക്ക് പഠനസഹായം നൽകുക. പൂജകൾക്കൊപ്പം മറ്റുള്ളവർക്ക് ചെയ്തുകൊടുക്കുന്ന സഹായങ്ങവും മഹാലക്ഷ്മിയെ പ്രീതിപ്പെടുത്തും.
ഐശ്വര്യത്തിനും അഭിവൃദ്ധിക്കും ജീവിതപുരോഗതിക്കും മഹാലക്ഷ്മ്യഷ്ടകം പതിവായി ചൊല്ലുക. ഒരോ ലക്ഷ്മിമാർക്കും തുല്യപ്രാധാന്യം കൊടുത്തു വേണം ജപിക്കേണ്ടത്.
ഐശ്വര്യം നിലനിർത്താൻ ലക്ഷ്മീ സ്ത്രോത്ര ജപം
അഷ്ട ലക്ഷ്മി സ്ത്രോത്രങ്ങൾ
ധനലക്ഷ്മി .
നമസ്തേസ്തു മഹാമായേ! ശ്രീ പീഠേ സുരപൂജിതേ ശംഖചക്രഗദാ ഹസ്തേ ! മഹാലക്ഷ്മി നമോസ്തുതേ !!
ധാന്യ ലക്ഷ്മി
നമസ്തേ ഗരുഡാരൂഢേ ! കോലാസുരഭയങ്കരി ! സർവ്വപാപഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ !!
ധൈര്യ ലക്ഷ്മി
സർവജ്ഞേ സർവ വരദേ സർവദുഷ്ട ഭയങ്കരീ സർവ ദു:ഖഹരേ ദേവി
മഹാലക്ഷ്മി നമോസ്തുതേ !!
ശൗര്യ ലക്ഷ്മി
സിദ്ധിബുദ്ധി പ്രദേ ദേവി ഭുക്തി ബുദ്ധി പ്രദായിനി മന്ത്ര മൂർത്തേ സദാ ദേവി മഹാലക്ഷ്മി നമോസ്തുതേ !!
വിദ്യാ ലക്ഷ്മി
ആദ്യന്ത രഹിതേ ദേവി ആദി ശക്തി മഹേശ്വരി യോഗജേ യോഗ സംഭൂതെ
മഹാലക്ഷ്മി നമോസ്തുതേ !!
കീർത്തി ലക്ഷ്മി
സ്ഥൂലസൂക്ഷ്മ മഹാരൗദ്രെ മഹാശക്തി മഹോദരേ മഹാപാപഹരേ
ദേവി മഹാലക്ഷ്മി നമോസ്തുതേ !!
വിജയ ലക്ഷ്മി
പത്മാസനസ്ഥിതേ ദേവി
പരബ്രഹ്മ സ്വരൂപിണി പരമേശി ജഗന്മാത മഹാലക്ഷ്മി നമോസ്തുതേ !!
രാജ ലക്ഷ്മി
ശ്വേതാംബര ധരേ ദേവി നാനാലങ്കാര ഭൂഷിതേ ജഗൽസ്ഥിതേ ജഗന്മാതർ
മഹാലക്ഷ്മി നമോസ്തുതേ !!
No keywords
Recent in Astrology
Must Read
Latest News
In News for a while now..