മാരുതി കാറുകൾക്ക് ഏപ്രിൽ 8 മുതൽ വില കൂടും; വർദ്ധന
62,000 രൂപ വരെ
ബിസിനസ് ഡെസ്ക്
5 April 2025, 5:39 am
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാറുകളുടെ വില്പന നടത്തുന്ന മാരുതി സുസുക്കി വാഹനങ്ങളുടെ വില ചൊവ്വാഴ്ച മുതൽ വർദ്ധിക്കും.
2025 ൽ ഇത് മൂന്നാം തവണയാണ്
മാരുതി കാറുകൾക്ക് വില വർദ്ധിക്കുന്നത്. അസംസ്കൃത വസ്തുക്കളുടെ വിലയിൽ ഉണ്ടാകുന്ന വർദ്ധനവും നിർമ്മാണ ചെലവിലെ വർദ്ധനയുമാണ് കാറുകളുടെ വില കൂടാൻ കാരണമെന്ന് മാരുതി വ്യക്തമാക്കുന്നു.
SUV ശ്രേണിയിൽ പെട്ട മാരുതിയുടെ ഗ്രാൻ്റ് വിറ്റാര കാറിനാണ് വില വർധന ഏറ്റവും കൂടുതൽ,62,000 രൂപ
മറ്റ് മോഡലുകളിൽ ഉണ്ടാകുന്ന വർദ്ധന
മാരുതി ഈക്കോ-₹22,500
വാഗൺ-ആർ -₹14,000
എർട്ടിഗ -₹12,500
ഡിസയർ ടൂർ S-₹3000
ഫ്രോംക്സ് -₹2,500
മാരുതി XL6 -₹12,500
.
മാർച്ച് മാസം വില്പനയിൽ 3% വർദ്ധന
2025 മാർച്ച് മാസത്തിൽ മാരുതി സുസുക്കി 1,92,984 വാഹനങ്ങൾ വില്പന നടത്തി കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മൂന്ന് ശതമാനം കൂടുതൽ.
എന്നാൽ മാരുതിയുടെ ചെറു കാറുകളുടെ വില്പനയിൽ കഴിഞ്ഞ മാസം ഇടിവ് രേഖപ്പെടുത്തി. ആൾട്ടോ, എസ്-പ്രസോ എന്നീ കാറുകളുടെ വില്പനയിലാണ് കുറവ് രേഖപ്പെടുത്തിയത്
Keywords:
Recent in Auto
Must Read
Latest News
In News for a while now..