ⓘ WEBSITE UNDER DEVELOPMENT

NewsAd1
ഓഹരി വിപണിയിൽ വൻ തകർച്ച; സെൻസെക്സ് 3000 പോയിൻ്റ് ഇടിഞ്ഞു
പ്രത്യേക ലേഖകൻ
7 April 2025, 7:20 am
main image of news

Mumbai:അമേരിക്കൻ പ്രസിഡൻ്റ് പ്രഖ്യാപിച്ച താരിഫ് സുനാമിയിൽ ലോകത്തിലെ ഓഹരി വിപണികൾ വൻ നഷ്ടത്തോടെയാണ് തിങ്കളാഴ്ച വ്യാപാരം തുടങ്ങിയത്.

കഴിഞ്ഞ ദിവസങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ത്യൻ ഓഹരി വിപണിയും തകർച്ച നേരിട്ടു. സെൻസെക്സ് 3,000 പോയിൻ്റും നിഫ്റ്റി 900 പോയിൻ്റും തകർച്ച നേരിട്ടു,4% ആണ് നഷ്ടം. നിക്ഷേപരുടെ 20 ലക്ഷം കോടി രൂപയാണ് ഇന്ന് ആവിയായത്. ഇതിന് മുമ്പ് 2024 ജൂൺ 4 ന് ഓഹരി വിപണി 5.74% നഷ്ടം നേരിട്ടിരുന്നു.
ഏഷ്യൻ രാജ്യങ്ങളിലെ എല്ലാ വിപണികളിലും തകർച്ച ദൃശ്യമായി.
ജപ്പാനിലെ നിക്കൈ 6 ശതമാനവും, ദക്ഷിണ കൊറിയയിലെ കോസ്പി ഇൻഡക്സ് 4.5 ശതമാനവും ചൈനയുടെ ഷാങ്ഹായി ഇൻഡക്സ് 6.5 ശതമാനവും ഹോങ്ങ്കോംഗ് ഇൻഡക്സ്10% കുറവും രേഖപ്പെടുത്തി.
അമേരിക്കയുടെ 34% താരിഫിന് ബദലായി ചൈന അമേരിക്കൻ ഉല്പന്നങ്ങൾക്ക് 36% താരിഫ് ചുമത്തിയതിൻ്റെ പ്രതിഫലനമാണ് ഏഷ്യൻ വിപണിയുടെ തകർച്ചക്ക് കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

HomeAd1

Keywords:

home ad2 16*9

Recent in Business

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞