ⓘ WEBSITE UNDER DEVELOPMENT

NewsAd1
മുദ്രയോജനയുടെ 10 വർഷങ്ങൾ ; ഗുണഭോക്താക്കളുമായി സംവദിച്ച് പ്രധാനമന്ത്രി
ബ്യൂറോ റിപ്പോർട്ട്
8 April 2025, 7:39 am
main image of news
മുദ്രയോജന ഒരു പതിറ്റാണ്ട് പൂർത്തിയാക്കുന്ന വേളയിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി ഗുണഭോക്താക്കളോട് സംസാരിക്കുന്നു

New Delhi: പ്രധാന മന്ത്രി മുദ്ര യോജനയുടെ (PMY)10 വർഷം പൂർത്തിയാക്കുന്ന വേളയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച മുദ്ര യോജന ഗുണഭോക്താക്കളുമായി സംവദിച്ചു. മുദ്ര യോജനയുടെ 10 വർഷം പൂർത്തിയാക്കുന്ന വേളയിൽ, രാജ്യമെമ്പാടുമുള്ള മുദ്ര ഗുണഭോക്താക്കളെ എന്റെ വസതിയിലേക്ക് ക്ഷണിച്ചതായി പ്രധാനമന്ത്രി മോദി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു...

പ്രധാനമന്ത്രിയുടെ വസതിയിൽ സംഘടിപ്പിച്ച പരിപാടിയിൽ, ഈ പദ്ധതി മോദിക്കുള്ളതല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത് ആവശ്യക്കാർക്കുള്ളതാണ്. ഇന്ത്യയിലെ ജനങ്ങൾക്ക് അസാധ്യമായി ഒന്നുമില്ല എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
2015 ഏപ്രിൽ 8-ന് മുദ്ര പദ്ധതി ആരംഭിച്ചു. ഇതുമൂലം, മുദ്ര യോജന എല്ലാ വർഷവും 5.14 കോടി തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. ഈ പദ്ധതി പ്രകാരം, സർക്കാർ പത്ത് വർഷത്തിനുള്ളിൽ 53 ലക്ഷം കോടി രൂപ വായ്പ ഇനത്തിൽ നൽകിയതായും അദ്ദേഹം പറഞ്ഞു.
ധനമന്ത്രി നിർമ്മല സീതാരാമന് ഒപ്പമായിരുന്നു മോദി ചടങ്ങിൽ പങ്കെടുത്തത്.
ഇന്ത്യയിലെ ജനങ്ങൾക്ക് അസാധ്യമായി ഒന്നുമില്ലെന്ന് പ്രധാനമന്ത്രിയുടെ വസതിയിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രധാനമന്ത്രി മോദി പറഞ്ഞു. ഗുണഭോക്താക്കളുടെ യാത്ര പ്രചോദനാത്മകമാണ്.

 image 2 of news
HomeAd1

Keywords:

home ad2 16*9

Recent in Business

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞