പ്രതീക്ഷിച്ചതിലും മികച്ച വളർച്ചയുമായി ഇന്ത്യൻ സാമ്പത്തിക രംഗം : നാലാം പാദത്തിൽ 7.4% വളർച്ച രേഖപ്പെടുത്തി GDP
പ്രത്യേക ലേഖകൻ
30 May 2025, 4:51 pm
2024-25 സാമ്പത്തിക വർഷം പൂർത്തിയായപ്പോൾ പ്രതീക്ഷിച്ച പോലെ ഇന്ത്യയുടെ സാമ്പത്തിക രംഗം 6.5 ശതമാനം വളർച്ച നേടി. GDP സംബന്ധിച്ച സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് വെള്ളിയാഴ്ച പുറത്തിറക്കിയ ഔദ്യോഗിക രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
2025 മാർച്ചിൽ ധനകാര്യ മന്ത്രാലയത്തിൻ്റെ ഒരു റിപ്പോർട്ട് പ്രകാരം, പ്രതിസന്ധികൾക്കിടയിലും രാജ്യം 6.5% സാമ്പത്തിക വളർച്ച നേടുമെന്ന് പറഞ്ഞിരുന്നു. കാർഷിക, സേവന മേഖലകളുടെ വളർച്ചയും ഉപഭോഗത്തിലെ വർദ്ധനയുമാണ് കഴിഞ്ഞ പാദത്തിലെ GDP യുടെ വളർച്ചക്ക് നിദാനമെന്ന് മന്ത്രാലത്തിൻ്റെ മാസിക റിപ്പോർട്ടിൽ പറയുന്നുണ്ട്.
ജനുവരി-മാർച്ച് കാലയളവിലെ സാമ്പത്തിക വളർച്ച നിരക്കും ഇന്ന് പ്രസിദ്ധീകരിച്ചു. ഈ പാദത്തിൽ ഇന്ത്യയുടെ GDP 7.4% വളർച്ച നേടിയതായി റിപ്പോർട്ടിൽ പറയുന്നു.
അടുത്ത 30 വർഷം ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക ശക്തിയായി മാറാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യയെന്ന് കേന്ദ്ര വ്യവസായ-വാണിജ്യ വകുപ്പ് മന്ത്രി പീയുഷ് ഗോയൽ പറഞ്ഞു. കഴിഞ്ഞ ചില വർഷങ്ങളായി 6 മുതൽ 7% വരെ സ്ഥിരമായ വളർച്ച കാണിക്കുന്ന സാമ്പത്തികത്തെ 8 ശതമാനത്തിൽ എത്തിക്കാനുള്ള ശ്രമത്തിലാണെന്നും മന്ത്രി പറഞ്ഞു.
2047 ൽ വികസിത ഭാരതം എന്ന ലക്ഷ്യത്തിലെത്താൻ അടുത്ത 22 വർഷം 7.8% നിരക്കിൽ സാമ്പത്തിക വളർച്ച ഉറപ്പാക്കേണ്ടി വരുമെന്ന് 2025 ഫെബ്രുവരിയിൽ ലോക ബാങ്ക് പറഞ്ഞിരുന്നു.2024-25 വർഷത്തെ സാമ്പത്തിക സർവ്വേ റിപ്പോർട്ടിലും 8% വളർച്ചാ നിരക്ക് നേടേണ്ടതിൻ്റെ ആവശ്യകത ഊന്നി പറഞ്ഞിരുന്നു.
2013 ൽ സാമ്പത്തിക തകർച്ച നേരിടുന്ന 5 രാജ്യങ്ങളിൽ ഒന്നായിരുന്ന ഇന്ത്യ,2014 മുതൽ സാമ്പത്തിക വളർച്ചയുടെ കോണിയിൽ പതിയെ കയറി- കയറി 10 വർഷങ്ങൾ കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ സാമ്പത്തിക ശക്തിയായി മാറി.
Keywords:
Recent in Business
Must Read
Latest News
In News for a while now..