കേന്ദ്ര മന്ത്രി കൂടിയായ നടൻ സുരേഷ് ഗോപി നായകനാവുന്ന ഒറ്റക്കൊമ്പൻ സിനിമ വീണ്ടും പ്രതിസന്ധിയിൽ. എൻഫോഴ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണ പരിധിയിൽ കുറ്റാരോപിതനായി നില്ക്കുന്ന ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രത്തിൽ സുരേഷ് ഗോപി അഭിനയിക്കുന്നത് വിവാദമാകുമെന്നുറപ്പ്.
കടുവാക്കുന്നിൽ കുറുവാച്ചൻ എന്ന കലിപ്പൻ കഥാപാത്രമായി സുരേഷ് ഗോപിയെത്തുന്ന ചിത്രം ആറുവർഷങ്ങൾക്കു മുമ്പ് അനൗൺസ് ചെയ്ത സമയം മുതൽ മാധ്യമ ശ്രദ്ധ നേടിയിരുന്നു.എന്നാൽ തർക്കങ്ങളും കോടതി വിലക്കുകളും കാരണം ചിത്രീകരണം വൈകുകയായിരുന്നു.
2019 ഒക്ടോബറില്‍ പൃഥ്വിരാജ് സുകുമാരന്റെ പിറന്നാള്‍ ദിനത്തില്‍ പ്രഖ്യാപിച്ച കടുവ എന്ന സിനിമയുടെ അതേ കഥാപാത്രവും പ്രമേയവുമായാണ് ഒറ്റക്കൊമ്പൻ ചിത്രത്തിനെന്ന സംശയമാണ് കോടതിയിലും പകര്‍പ്പാവകാശ ലംഘനമെന്ന ആരോപണത്തിലുമെത്തിയത്. എന്നാൽ കടുവ പുറത്തിറങ്ങിയതോടെ കോടതി വ്യവഹാരം അപ്രസക്തമാകുകയും ചിത്രീകരണാനുമതി ലഭിക്കുകയും ചെയ്തു.
ഇതിനിടെ കേന്ദ്രമന്ത്രിയായ സുരേഷ് ഗോപിക്ക് സിനിമാഭിനയത്തിന് പാർട്ടിയുടെയും സർക്കാരിന്റെയും അനുവാദം തേടേണ്ടി വന്നു. രണ്ടിടത്തു നിന്നും പച്ചക്കൊടി കാട്ടിയതിനെത്തുടർന്ന് കഴിഞ്ഞ ഡിസംബർ 30-ന് സുരേഷ് ഗോപി ചിത്രത്തിൽ ജോയിൻ ചെയ്തു. ആദ്യ ഷെഡ്യൂൾ തിരുവനന്തപുരം സെൻട്രൽ ജയിലിൽ പൂർത്തിയാക്കുകയും ചെയ്തു.
Keywords:
Recent in Cinema
Must Read
Latest News
In News for a while now..