അടൂർ - മമ്മൂട്ടി ചിത്രം പദയാത്ര - ചിത്രീകരണം പൂർത്തിയായി.
സിനിമാ ബ്യൂറോ
26 March 2026, 6:33 pm
വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'പദയാത്ര'യുടെ ചിത്രീകരണം പൂർത്തിയായി. മമ്മൂട്ടിയാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.
അടൂരും മമ്മൂട്ടിയും 32 വർഷത്തിനു ശേഷം ഒന്നിക്കുന്ന സിനിമയെ ഏറെ പ്രതീക്ഷയോടെയാണ് ചലച്ചിത്ര ലോകം കാത്തിരിക്കുന്നത്. എറണാകുളം ജില്ലയിലെ അമ്പലമേട്,പൂയംകുട്ടി ,ഭൂതത്താൻ കെട്ട് , പിറവം എന്നിവിടങ്ങൾക്കു പുറമേ വയനാട് ,പാലക്കാട് എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.
പദയാത്രയുടെ പോസ്റ്റ് പ്രൊഡക്ഷൻ പ്രവൃത്തികൾ കൊച്ചിയിൽ അവസാന ഘട്ടത്തിലാണ്.
ചിത്രത്തിൽ മമ്മൂട്ടിക്കു പുറമേ ഇന്ദ്രൻസ് ,ഗ്രേസ് ആന്റണി ,ജനാർദ്ദനൻ,പ്രൊഫ അലിയാർ ,അലൻസിയർ ,നന്ദു ,
ജഗദീഷ് ,ശ്രീകുമാർ ,സുധീർ കരമന ,
മധുപാൽ ,സന്തോഷ് കീഴാറ്റൂർ ,ശ്രീഷ്മാ ചന്ദ്രൻ, സീനത്ത് ,മാനസ ,മീരാ നായർ ,ലീലാ പണിക്കർ ,ആദം അയൂബ് ,ഇർഷാദ് ,രുക്മിണി ,
സുരേഷ് കുമാർ , ദിനേഷ് പണിക്കർ ,തോമസ് മാത്യു ,ജോൺ സാമുവൽ ,അമ്പൂട്ടി ,അലക്സ് ,പ്രവീൺ കുമാർ ,പി എ എം റഷീദ് ,അജിത് ഗോപിനാഥ് തുടങ്ങി എഴുപതിലേറെ താരങ്ങൾ അണിനിരക്കുന്നുണ്ട്.
തമിഴ് നാട്ടിലെ കോവിൽപ്പട്ടി കള്ളർ ഗോത്രത്തിലെയും അട്ടപ്പാടിയിലെയും വയനാട്ടിലെയും ഗോത്ര വിഭാഗത്തിലെ മുപ്പതോളം ആർട്ടിസ്റ്റുകൾ 'പദയാത്ര 'യിൽ അഭിനയിക്കുന്നു.
മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്റെ നിർമാണം.
കഥ ,തിരക്കഥ ,സംഭാഷണം അടൂർ ഗോപാലകൃഷ്ണനും കെ.വി.മോഹൻകുമാറും ചേർന്ന് നിർവഹിക്കുന്നു.
Keywords:
Recent in Cinema
Must Read
Latest News
In News for a while now..



