NewsAd1
കടുവാക്കുന്നേൽ കുറുവച്ചൻ്റെ ആദ്യലുക്ക് എത്തി
ന്യൂസ് ഡസ്ക്
7 April 2026, 2:38 pm
main image of news

പ്രതാപം കൊണ്ടും സമ്പത്തു കൊണ്ടും മധ്യതിരുവതാം കൂറിലെ പ്രത്യേകിച്ചും മീനച്ചിൽ താലൂക്കിൽ നിറഞ്ഞു നിന്ന ഒരു വ്യക്തിയാണ് കടുവാക്കുന്നേൽ കുറുവച്ചൻ. പഴയ തലമുറക്കാർ കുറുവച്ചനെ സ്തുതിക്കുകയും, വാഴ്‌ത്തുകയും ചെയ്യുമ്പോൾ പുതുതലമുറക്കാർക്ക് കുറുവച്ചൻ റോൾ മോഡലാണ്.

കുറുവാച്ചനെ കേന്ദ്ര കഥാപാത്രമാക്കി ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രമാണ് ഒറ്റക്കൊമ്പൻ.
നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്‌ ഈസ്റ്റർ ദിനത്തിൽ പുറത്തുവിട്ടിരിക്കുന്നു.
സുരേഷ് ഗോപിയാണ് കടുവാക്കുന്നേൽ കുറുവച്ചനെ ഭദ്രമാക്കുന്നത്.

നീണ്ട കുരിശുള്ള ഒരു ചെയിൻ വായ് ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള ലുക്കിലാണ് കുറുവച്ചൻ്റെ ആദ്യ ലുക്ക്. എത്തിയിരിക്കുന്നത്. Though I fall.....will Rise again (വീണു പോയാലും ഞാൻ വീണ്ടും ഉയർത്തെഴുന്നേൽക്കും. ) വിശുദ്ധ ബൈബിളിലെ . മിഖായേലിൻ്റെ ഒരു വാക്യമാണിത് . ഈ ടാഗ് ലൈനോടെയാണ് ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തിരിക്കുന്നത്.

ഈ ഉയർത്തെഴുന്നേൽപ്പിനിടയിലെ സംഭവങ്ങളാഞ്ഞ് വലിയ സംഘർഷഭരിതമായി ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. വലിയ താരനിര .... വലിയ മുതൽമുടക്കിൽ. ഒരുങ്ങുന്നതാണ് ഈ ചിത്രം .
ചിത്രത്തിൻ്റെ ഫൈനൽ ഷെഡ്യൂൾ ചിത്രീകരണം നടന്നുവരുന്നു
HomeAd1

Keywords:

home ad2 16*9

Recent in Cinema

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞