NewsAd1
കൃഷ്ണപൂജപ്പുരയുടെ ട്രിപ്പിൾ ഡെക്കർ
എന്റർടൈൻമെന്റ് ഡസ്ക്
24 July 2026, 9:30 am
main image of news

മലയാളത്തിന് ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച തിരക്കഥാകൃത്ത് കൃഷ്ണ പൂജപ്പുര അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ട്രിപ്പിൾ ഡെക്കർ.

ഹർഷിണി ഫിലിംസിന്റെ ബാനറിൽ ഒരുങ്ങിയ ട്രിപ്പിൾ ഡെക്കർ നിർമ്മിക്കുന്നത് ശ്രീലത കൃഷ്ണനാണ്

 image 2 of news

കൃഷ്ണ പൂജപ്പുരയും കൃഷ്ണനുണ്ണി മംഗലത്തും ചേർന്ന് രചന നിർവ്വഹിക്കുന്ന ട്രിപ്പിൾ ഡെക്കറിന്റെ സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്താണ്.സംവിധായകനും കലാസംവിധായകനുമായ രാധാകൃഷ്ണൻ മംഗലത്തിന്റെ മകനാണ് കൃഷ്ണനുണ്ണി ,

2020 ൽ തന്റെ ഇരുപതാം വയസ്സിൽ10,000 രൂപ മുതൽ മുടക്കിൽ പൂർണ്ണമായും ബ്ലാക്ക് & വൈറ്റിൽ ചിത്രീകരിച്ച ട്രാൻസിഷൻ എന്ന ചിത്രത്തിലൂടെയാണ് സംവിധാന രംഗത്ത് കൃഷ്ണനുണ്ണി തുടക്കം കുറിച്ചത്
HomeAd1
 image 3 of news

മലയാള സിനിമയിലെ തന്നെ ഏറ്റവും കുറഞ്ഞ ചിലവിൽ നിർമ്മിച്ച ചിത്രങ്ങളിൽ ഒന്നാണിത്.21 വയസ്സിൽ താഴെയുള്ള ചെറുപ്പക്കാരുടെ ഒരു കൂട്ടായ്മയിലാണ് ഈ ഫെസ്റ്റിവൽ മൂവി പൂർത്തിയായത്.തമിഴ്‌നാട് ഫിലിം ഫെസ്റ്റിവലിൽചിത്രത്തിന് പ്രത്യേക പരാമർശവും ചമ്പൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച തിരക്കഥയ്ക്കുള്ള അവാർഡും ലഭിച്ചു.

അഖിൽ ശ്രീകുമാരൻ, വൈഷ്ണവി, ഗൗരിക്കുട്ടി, വെങ്കിട്ടരാമൻ, സജി സോപാനം,ശ്രീകുമാർ ആർ. നായർ എന്നിവരാണ് ജൂലായ് 24 മുതൽ മനോരമ മാക്സിൽ സ്ട്രീം ചെയ്യുന്ന ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.

സംഗീതം,പശ്ചാത്തല സംഗീതം – ജെ.എസ്. ഗോകുൽ,ഛായാഗ്രഹണം – ആദിൻ എസ്,മിഥുൻ മോഹൻ, ശബ്ദരൂപകൽപ്പന-ഹൃതിക്ക്. സുനിൽ,റീ-റിക്കോർഡിംഗ് & മിക്സിംഗ്– രാഹുൽ എസ്.ജെ, കലാസംവിധാനം – അനിൽ കോങ്കാലം,മേക്കപ്പ് – ഗൗരികുട്ടി,സ്പെഷ്യൽ ഇഫക്റ്റ്സ് & 2D ആനിമേഷൻ – അംജിത് നിയാസ്, അസോസിയേറ്റ് ഡയറക്ടർമാർ – പ്രസിദ്ധ് പ്രമേഷ്, ഗൗരികുട്ടി,ചീഫ് അസോസിയേറ്റ് ഡയറക്ടർ – വൈഷ്ണവി.

Keywords:

home ad2 16*9

Recent in Cinema

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞