NewsAd1
അയോദ്ധ്യയിൽ ശ്രീരാമ രാജൻ്റെ ദർബാർ ഒരുങ്ങി
അനിൽ നാരായണൻ
6 June 2025, 2:09 am
main image of news

അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിലെ രാജ ദർബാറിൽ ശ്രീരാമൻ്റെ പ്രാണപ്രതിഷ്ഠ വ്യാഴാഴ്ച 11.25 നും 11.40 നും ഇടയിലുള്ള അഭിജിത് മുഹൂർത്തത്തിൽ താന്ത്രിക വിധിപ്രകാരം നടന്നു. ബാലക രാമൻ്റെ ശ്രീകോവിലിന് മുകളിൽ ആദ്യ നിലയിലാണ് സീതാസമേതനായ ശ്രീരാമൻ്റെ ദർബാർ നിർമ്മിച്ചിരിക്കുന്നത്. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുഖ്യാതിഥി ആയിരുന്നു .

രാജദർബാറിൽ സീതാരാമനെ കൂടാതെ ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ, ഹനുമാൻ എന്നീ മൂർത്തികളുടെ പ്രതിഷ്ഠയും ഉണ്ട്. കാശിയിലെ ജയപ്രകാശ് ത്രിപാഠിയുടെ നേതൃത്വത്തിൽ 101 പുരോഹിതരാണ് പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ നടത്തിയത്. വേദമന്ത്രോച്ചാരണങ്ങൾക്ക് ശേഷം വിഗ്രഹങ്ങളുടെ കണ്ണുകളിൽ കെട്ടിയിരുന്ന പട്ട് തുണി അഴിച്ചു മാറ്റി വിഗ്രഹങ്ങൾക്ക് നേരെ കണ്ണാടി കാണിച്ചതോടെ പ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയായി. താഴത്തെ ശ്രീകോവിലിൽ ബാലരൂപത്തിൽ വിളങ്ങുന്ന ബാലരാമനാണെങ്കിൽ, മുകൾ നിലയിൽ രാജാവായ ശ്രീരാമചന്ദ്രൻ്റെ രൂപത്തിൽ ശ്രീരാമ സ്വാമി വിരാജിക്കുന്നു.
സൂറത്തിലെ വ്യാപാരിയായ മുകേശ് പട്ടേൽ സംഭാവനയായി നൽകിയ 1000 കാരറ്റ് രത്നം,300 ഗ്രാം സ്വർണ്ണം,30കിലോ വെള്ളി,300 കാരറ്റ് പവിഴം എന്നിവ ഉപയോഗിച്ച് 11 കിരീടങ്ങളും മാല,കുണ്ഡലങ്ങൾ,അമ്പും വില്ലും, തിലകം എന്നിവ നിർമ്മിച്ച് വിഗ്രഹങ്ങളിൽ ചാർത്തിയിട്ടുണ്ട്.
രാജ ദർബാറിനൊപ്പം പുറത്തെ ചുറ്റമ്പലത്തിൽ മഹാദേവർ, ഗണപതി, അന്നപൂർണ്ണ, ഭഗവതി, ഹനുമാൻ,സൂര്യ ദേവൻ എന്നീ മൂർത്തികളുടെ പ്രതിഷ്ഠയും നടന്നു. രാജസ്ഥാൻ മകരാനയിലെ വെള്ള മാർബിളിൽ ആണ് എല്ലാ വിഗ്രഹങ്ങളും നിർമ്മിച്ചിരിക്കുന്നത്.

 image 2 of news
HomeAd1

Keywords:

home ad2 16*9

Recent in Culture

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞