നമസ്തേ ശങ്കരം
കർച്ചറൽ ഡെസ്ക്
21 April 2026, 6:00 pm
ശങ്കര ജയന്തിയാണിന്ന്. ധിഷണാപൂരിതമായ ഒരു ആത്മീയ പ്രപഞ്ചം ഭാരതത്തിനും ലോകത്തിനും സമ്മാനിച്ച കേരള പുത്രൻ. വേദ,വേദാന്ത സാരമായ അദ്വൈത സിദ്ധാന്തത്തെ യുക്തിയുക്തം അദ്ദേഹം അവതരിപ്പിച്ച് ഉറപ്പിച്ചു.
ആസേതു ഹിമാലയം സഞ്ചരിച്ച് രാജ്യത്തിന്റെ നാലു കോണുകളിൽ മഠങ്ങൾ സ്ഥാപിച്ചു. ഹിന്ദുമത ധർമത്തിനു പുതിയ ദിശാബോധം പകർന്നു നൽകി.
കാലടിയിൽ സമാരംഭിച്ച ആ ജ്വാല ബദരീനാഥിലാണ് പരിസമാപ്തിയാകുന്നത്. കേവലം 32 വർഷം മാത്രം ജീവിച്ച ശങ്കരാചാര്യർ 16 വയസു പൂർത്തികരിക്കുമ്പോൾ തന്നെ തന്റെ പ്രാമാണിക രചനകൾ പൂർത്തിയാക്കിയിരുന്നു. 114 രചനകളിൽ 14 എണ്ണം മാത്രമാണ് ആചാര്യ വിരചിതങ്ങളായി പണ്ഡിതർ കരുതുന്നത്. പ്രസ്ഥാന ത്രയവും ബ്രഹ്മസൂത്രത്തിന്റെ സംബന്ധികാ ഭാഷ്യവും അലകടൽ പോലെ ഗഹനമാണെന്ന് പണ്ഡിതലോകം വിലയിരുത്തുന്നു.
Keywords:
Recent in Culture
Must Read
Latest News
In News for a while now..



