ഡോ.സുകുമാർ അഴീക്കോട് സ്മാരക ദേശീയ ട്രസ്റ്റിന്റെ 2026- ലെ അവാർഡിന് പ്രമുഖ നോവലിസ്റ്റും അദ്ധ്യാപകനും വാഗ്മിയുമായ ഡോ. ജോർജ് ഓണക്കൂർ അർഹനായി. 50,000 രൂപയും ശില്പവും പൊന്നാടയും അടങ്ങുന്നതാണ് അവാർഡ്.
സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്റർ ചെയർമാൻ, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ തുടങ്ങിയ നിലകളിൽ ജോർജ് ഓണക്കൂർ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഉൾക്കടൽ, അകലെ ആകാശം, കാമന എന്നീ നോവലുകൾ ചലച്ചിത്രങ്ങളായി. ഹൃദയത്തിൽ ഒരു വാൾ, പർവ്വതങ്ങളിലെ കാറ്റ്, അകലെ ആകാശം, ഇല്ലം തുടങ്ങിയവയാണ് മറ്റ് പ്രധാന നോവലുകൾ. ജീവചരിത്രം, ബാലസാഹിത്യം തുടങ്ങിയ മേഖലകളിലും കൈമുദ്ര പതിപ്പിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ്, കേരള സാഹിത്യ അക്കാഡമി അവാർഡ്, കേശവദേവ് സാഹിത്യ അവാർഡ്, തകഴി അവാർഡ്, സഹോദരൻ അയ്യപ്പൻ പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
Keywords:
Recent in Culture
Must Read
Latest News
In News for a while now..



