NewsAd1
മുഖ്യമന്ത്രി വി.ഡി.സതീശന്റെ 'ആദം'പുസ്തകം വില്ലനയിൽ സൂപ്പർ ഹിറ്റ്...
എം എസ് സനിൽകുമാർ
26 May 2026, 5:35 pm
main image of news

മുഖ്യമന്ത്രി വി.ഡി. സതീശന്റെ ആദം നീ എവിടെയാകുന്നു' എന്ന പുസ്തകം ഇന്ത്യയിലെ ബെസ്റ്റ് സെല്ലർ പട്ടികയിൽ. ക്രിസ്തുദർശനങ്ങളെക്കുറിച്ചുള്ള സതീശന്റെ പ്രഭാഷണ സമാഹാരമാണ് ഈ പുസ്തകം.

നീൽസൺ ബുക് സ്‌കാനിന്റെ റിപ്പോർട്ട് പ്രകാരമാണ് സതീശന്റെ പുസ്തകത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. പുസ്തക വില്പനയുടെ റേറ്റിംഗ് ഏജൻസിയാണ് നീൽസൺ ബുക് സ്‌കാൻ

മെയ് ആറിനാണ് സതീശന്റെ പുസ്തകം പുറത്തിറങ്ങിയത്. ഡി.സി. ബുക്‌സാണ് പ്രസാധകർ. വെറും പതിനേഴ് ദിവസം കൊണ്ട് പുസ്തകത്തിന്റെ ആറ് പതിപ്പുകൾ വിറ്റഴിഞ്ഞുവെന്ന് പ്രസാധകനായ രവി ഡി.സി. സോഷ്യൽ മീഡിയയിൽ കുറിച്ചു.ആമസോണിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപനയുള്ള പുസ്തകങ്ങളിൽ എട്ടാം സ്ഥാനവും സതീശന്റെ പുസ്തകത്തിനാണ്.

പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ വി.ഡി. സതീശൻ വിവിധ ക്രൈസ്തവ സഭകളുടെ സമ്മേളനങ്ങളിൽ നടത്തിയ പ്രസംഗങ്ങളാണ് പുസ്തകമായത്.പ്രമുഖ മാധ്യമ പ്രവർത്തകനും മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ മീഡിയ സെക്രട്ടറിയുമായ റോയ് മാത്യുവാണ് പുസ്തകം എഡിറ്റ് ചെയ്തത് .
HomeAd1
 image 3 of news

വിവിധ കൈസ്തവ സഭകളുടെ 250 ഓളം യോഗങ്ങളിലാണ് സതീശൻ പ്രസംഗിച്ചിട്ടുള്ളത്. മാർത്തോമാ സഭയുടെ 17ാമത്തെ മെത്രാപ്പോലീത്തയായിരുന്ന എബ്രഹാം മാർത്തോമയുടെ 111ാം വാർഷിക ദിനത്തിൽ (2022 ഏപ്രിൽ 30) തിരുവല്ലയിൽ നടന്ന ചടങ്ങിലെ പ്രസംഗം ഏറെ ശ്രദ്ധേയമാണ്. നിയുക്ത കർദിനാൾ ആർച്ച് ബിഷപ്പ് മാർ ജോർജ് ജേക്കബ് കൂവക്കാടിന് അദ്ദേഹത്തിന്റെ മാതൃ ഇടവക നൽകിയ സ്വീകരണ ചടങ്ങിൽ നടത്തിയ പ്രസംഗത്തിന്റെ തലക്കെട്ടാണ് പുസ്തകത്തിന്റെ പേരായി ഉപയോഗിച്ചിട്ടുള്ളത്. '

'സതീശൻ അന്നും ഇന്നും എന്നും ഒരു ഉറച്ച വിശ്വാസിയാണ്, വിശ്വാസത്തെ അലങ്കാരമായോ ആഡംബരമായോ കൊണ്ടുനടക്കുന്ന ഒരാളും അല്ല.....'
'മറ്റ് പല നേതാക്കളിൽ നിന്നും വ്യത്യസ്തനാക്കുന്ന ഒരു സവിശേഷത തന്റെ വിശ്വാസത്തെയോ ഭക്തിയെയോ അദ്ദേഹം പ്രകടനപരമായ ഒരു ആഘോഷമാക്കാറില്ല എന്നതാണ്....'അവതാരികയിൽ ഡോ സിറിയക് തോമസ് പറയുന്നു.

'.....ഗാന്ധിജി തന്നെയാണ് സതീശന്റെ ഇഷ്ട രാഷ്ട്രീയദൈവമെന്നതിൽ തർക്കവുമില്ല. ഗാന്ധിയുംഖാദിയും സതീശന്റെ ബലവുമാണ്, ബലഹീനതയുമാണ് എന്ന് പറയുന്നതാവും ഒരുപക്ഷേ കൂടുതൽ യുക്തി ഭദ്രമാവുക' എന്നും ഡോ. സിറിയക് തോമസ് അവതാരികയിൽ എഴുതിയിരിക്കുന്നു.

Keywords:

home ad2 16*9

Recent in Culture

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞