പുതിയ കാലത്തും പുനർവായന ആവശ്യപ്പെടുന്നതാണ് ഖുശ്വന്ത് സിങിന്റെ Train to pakistan എന്ന നോവൽ. വിഭജനത്തിന്റെ ചോരയും കണ്ണീരും കലർന്ന മഷിയാൽ എഴുതിയ ഈ നോവൽ എഴുത്തിന്റെ എഴുപതാം വർഷത്തിലെത്തി നില്ക്കുമ്പോൾ ഒരു ഞായറാഴ്ച വായന.
കിഴക്കൻ ബംഗാളിലും ബീഹാറിലും പഞ്ചാബിലും ഒഴുകിയ രക്ത പങ്കിലതകളിൽ നിന്നും ഹിന്ദു ഇന്ത്യയും മുസ്ലിം പാക്കിസ്ഥാനും നിവർന്നു വന്നു. The fact is,both sides killed. Both shot and stabbed, speared and clubbed.Both tortured and raped.
പള്ളിയും ക്ഷേത്രവും പലിശക്കാരന്റെ ഭവനവും മാത്രമായിരുന്നു ഈ ഗ്രാമത്തിലെ ഇഷ്ടിക നിർമിതികൾ.കൃഷിയും കാലി വളർത്തലും നെയ്ത്തുമായി ഗ്രാമീണ ജീവിതം മുന്നോട്ടു പോയി.
നിങ്ങൾ ഒരു നിഷ്കളങ്കനാണ്.അതു അപകടമുണ്ടാക്കും. എല്ലാം കണ്ടു കൊണ്ടിരിക്കുക. ഒരഭിപ്രായവും പറയാതിരിക്കുക. ഒരു നാൾ എല്ലാം ശരിയാകും.ഹുക്കുംചന്ദ് ഇൻസ്പെക്ടറെ ഉപദേശിച്ചു. നായകൾ നിർത്താതെ ഓരിയിട്ട ആ രാവിൽ, മരച്ചില്ലകളിൽ നിന്നും അസ്വസ്ഥതയോടെ രാക്കിളികൾ കൂട്ടത്തോടെ ചിറകടിച്ചു പറന്നുയർന്ന രാവിൽ ആ തുരുത്തിലെ സമാധാനം ഭഞ്ജിക്കപ്പെട്ടു.പണമിടപാടുകാരൻ ലാലാ റാം ലാൽ വധിക്കപ്പെട്ടു.വീട് കൊള്ളയടിക്കപ്പെട്ടു. മല്ലി എന്ന കൊള്ളക്കാരനും സംഘവുമായിരുന്നു ഇതിനു പിന്നിൽ. അതോടെ ഗ്രാമം ഭീതിയിലേക്ക് മറിഞ്ഞു.
ഗ്രാമത്തിലേക്ക് കടന്നു വന്ന സാമൂഹിക പ്രവർത്തകനും വിദ്യാസമ്പന്നനുമായ ഇക്ബാലിന്റെ എല്ലാ ഐക്യപരിശ്രമങ്ങളും വിഫലമായി. അഭയാർത്ഥികളുടെ ലാഹോർ തീവണ്ടി തയ്യാറായി . വിട വാങ്ങുന്നവരിൽ ജുഗ്ഗയുടെ പ്രാണേശ്വരി നൂറാനുമുണ്ട്. ഈ തീവണ്ടിയെ അട്ടിമറിക്കാനും യാത്രികരെ കൂട്ടക്കൊല ചെയ്യാനും ലഹളക്കാർ പദ്ധതിയിട്ടു. ഇതിനായി സത് ലജ് പാലത്തിനു കുറുകെ വടം കെട്ടി. പാളം തെറ്റിക്കുകയായിരുന്നു ലക്ഷ്യം. രാത്രിയുടെ മറവിൽ തന്റെ കൈവശമുള്ള കൃപാൺ കൊണ്ട് ജുഗ്ഗ വടം മുറിച്ചുമാറ്റി.ഈ ഉദ്യമത്തിൽ അയാൾ വെടിയേറ്റ് മരിക്കുന്നു. തീവണ്ടി സുരക്ഷിതമായി അതിർത്തി കടന്നു പോകുന്നു.
Keywords:
Recent in Culture
Must Read
Latest News
In News for a while now..



