മലയാളിയെ സ്വയം മറന്ന് ചിരിപ്പിക്കാൻ നടൻ സലിം കുമാർ ഇനിയില്ല.ഹാസ്യ നടൻ എന്നതിനപ്പുറം സ്വാഭാവികമായ ഭാവാഭിനയത്തിലൂടെ ദേശീയ പുരസ്കാരത്തിനു വരെ അർഹനായ സലിം കുമാർ 56-ാമത്തെ വയസ്സിലാണ് അന്തരിക്കുന്നത്. കരൾരോഗത്തിന് ചികിത്സയിലായിരുന്നു. സമൂഹമാധ്യമ കാലത്ത് മലയാളി സ്വന്തം വികാരങ്ങൾ പ്രകടിപ്പിക്കാൻ ഏറ്റവുമധികം ഉപയോഗിച്ചിരുന്ന മുഖമാണ് സലിം കുമാറിന്റേത്. അത് ദീർഘകാലം അങ്ങിനെ തന്നെ തുടരുകയും ചെയ്യും. സലിം കുമാറിനെ ഓർത്തു കൊണ്ട് പ്രശസ്ത ചലച്ചിത്ര നിരൂപകൻ എ ചന്ദ്രശേഖർ എഴുതുന്നു. 'മനസ്സു വിങ്ങിയ സലിം ഓർമ്മ'..
സുന്ദര്‍ദാസ് സംവിധാനം ചെയ്ത സല്ലാപമിറങ്ങി ദിലീപ് തിളങ്ങി നില്‍ക്കുന്ന കാലമാണ്. സിബി മലയില്‍ ദിലീപിനെ നായകനും ദിവ്യ ഉണ്ണിയെ നായികയുമാക്കി സംവിധാനം ചെയ്യുന്ന നീ വരുവോളം എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് കോട്ടയത്താണ്. വരുമ്പോള്‍ കാണാം. ചിത്രത്തില്‍ രേഖ മോഹനും മറ്റും പങ്കെടുക്കുന്ന ക്ഷേത്ര രംഗങ്ങളുടെ ചിത്രീകരണം കുമാരനല്ലൂരില്‍ എന്റെ ഭാര്യവീടിനു തൊട്ടുപിന്നിലെ വഴിയിലുള്ള കൃഷ്ണന്റെ അമ്പലത്തിലാണ്. അന്ന് എന്റെ വീട്ടില്‍ നിന്നായിരുന്നു ലാലിന്റെ ഉച്ചയൂണ്. ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്നായിരുന്നു ആ സിനിമയ്ക്ക് ലാലിട്ട പേര്. എന്നാല്‍ നേരത്തെ ആ പേരില്‍ ഒരു സിനിമയുണ്ടായ കാര്യം ഞാന്‍ സൂചിപ്പിച്ചു. അങ്ങനെയാണ് പിന്നീടത് നീ വരുവോളം ആയത്..
സിബി സാറിനെയും ആയിടയ്ക്ക് അമ്മയുമായി ചില വിവാദങ്ങളില്‍ നിറഞ്ഞുനിന്ന ജഗതി ശ്രീകുമാറിനെയും അഭിമുഖം ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു. അങ്ങനെ സിബി മലയിലിനെ അഭിമുഖം ചെയ്യാന്‍ സെറ്റില്‍ ചെന്നൊരു ദിവസം ചിത്രീകരിക്കാനിരുന്ന രംഗത്ത് അധ്യാപികയായ മഞ്ജു പിള്ളയ്‌ക്കൊപ്പം അഭിനയിക്കാന്‍ ആയിടയ്ക്ക് ഏഷ്യാനെറ്റിലെ കോമിക്കോളയിലും മറ്റും തിളങ്ങി നിന്ന കലാഭവനിലെ ഒരു കലാകാരനാണ് വന്നത്. അല്‍പം ഇരുണ്ട്, നല്ല ഉയരമുള്ള മെലിഞ്ഞ ആള്‍. എണ്‍പതുകളിലെ ഫാഷനായിരുന്ന വലിയ വെള്ള കോളറുള്ള കറുത്ത ഷര്‍ട്ടും അതിനൊത്ത പാന്റും അതിനു ചേരാത്ത കൂളിംഗ് ഗ്‌ളാസുമൊക്കെയായിരുന്നു വേഷം. ഒന്നു രണ്ടു സിനിമകളില്‍ മുഖം കാണിച്ചിട്ടുണ്ടെങ്കിലും താരതമ്യേന പുതുമുഖമാണ്. പേര് സലീം കുമാര്‍. നീ വരുവോളത്തില്‍ മുഴുനീളെ നില്‍ക്കുന്ന വളരെ പ്രധാനപ്പെട്ടൊരു വേഷമാണ്. സെറ്റില്‍ ആദ്യമെത്തിയ ദിവസമായതുകൊണ്ട് വസ്ത്രാലങ്കാരകന്‍ കൊടുത്ത കോസ്റ്റ്യൂം ഇട്ടുകൊണ്ട് സംവിധായകനെ കാണിക്കാന്‍ എത്തിയതാണ്. തൊട്ടടുത്ത വീടിന്റെ തിണ്ണയിലിരുന്ന് എന്റെ ചോദ്യങ്ങള്‍ക്കു മറുപടി പറയുന്നതിനിടെ സിബി സാര്‍ അദ്ദേഹത്തെ ഒന്നു നോക്കിയിട്ടു പറഞ്ഞു ആ ഗ്‌ളാസ് വേണ്ട.മറ്റൊരു ഗ്‌ളാസാവട്ടെ. കോസ്റ്റ്യൂമർ കൊടുത്ത രണ്ടാമത്തെ ഗ്‌ളാസ് വച്ച് നിന്നപ്പോള്‍ സിബി സാര്‍ ഒ കെ പറഞ്ഞു
ഏഷ്യാനെറ്റിലെ കോമിക്കോളയുടെ സ്ഥിരം പ്രേക്ഷകനായിരുന്ന എനിക്ക് സലീംകുമാറിനെ ഇഷ്ടമായിരുന്നു. അതുകൊണ്ടു തന്നെ അയാളുടെ റെയ്ഞ്ചും അറിയാമായിരുന്നു. അദ്ദേഹത്തിന് നീ വരുവോളം ഒരു സുവര്‍ണാവസരമാകുമായിരുന്നില്ലേ എന്നു ഞാന്‍ ലാലിനോട് ചോദിക്കുകയും ചെയ്തു. എന്തു ചെയ്യാനാ ചന്ദ്രശേഖരാ, നമ്മളല്ലല്ലോ അതു തീരുമാനിക്കുന്നത് എന്നായിരുന്നു ലാലിന്റെ മറുപടി.
രണ്ടുദിവസത്തെ അഭിനയത്തിന് വിളിച്ചുവരുത്തിയിട്ട്, മിമിക്രി കലാകാരനെന്ന നിലയില്‍ അറിയപ്പെട്ടിരുന്നിട്ടുപോലും സലീമിന് തിരികെ പോകാനുള്ള വണ്ടിക്കാശുപോലും കൊടുത്തിട്ടുണ്ടായിരുന്നില്ല അണിയറപ്രവര്‍ത്തകര്‍. എറണാകുളത്തേക്ക് മടങ്ങാന്‍ പോക്കറ്റില്‍ ഒറ്റപ്പൈസപോലുമില്ലാതെ, കോട്ടയം റയില്‍വേ സ്‌റ്റേഷനില്‍ വിഷണ്ണനായി മനസുകൊണ്ട് തകര്‍ന്നു തരിപ്പണമായി ഇരിക്കേണ്ടി വന്നതിനെക്കുറിച്ചൊക്കെ സ്ഥായിയായ നര്‍മ്മത്തില്‍ ചാലിച്ചാണ് എന്റെ അമ്മയുടെ നാടുകൂടിയായ വടക്കന്‍പറവൂരിലെ ചിരിവീടിന്റെ നായകനായ സലീംകുമാര്‍ എഴുതിയിട്ടുള്ളത്.
Keywords:
Recent in Culture
Must Read
Latest News
In News for a while now..



