ലോകത്തിന്റെ ഏതു കോണിലും കാണാം നമ്മുടെ മാലാഖമാരെ... ചരിത്രത്തിൽ അറിയപ്പെടാതെ പോകുന്ന നായികമാർ കുടുംബങ്ങളെയും നാടിനെയും ചേർത്തു പിടിച്ചു. സേവനത്തിന്റെ പെരുമകളായി. അവരെ നാം കൊണ്ടാടി. അപ്പോഴും അവർ വേട്ടയാടപ്പെട്ടു. നൈരാശ്യം,കുടുംബഭാരം,തൊഴിൽ സമ്മർദ്ദം, ഉടഞ്ഞുപോയ ബന്ധങ്ങൾ, ഈ സഹനങ്ങളുടെ പേരാണ് നഴ്സ്... നമ്മുടെ സമൂഹത്തിൽ അവർ അവമതിക്കപ്പെടുന്നു.സമൂഹ മനസിന്റെ കാമലോപങ്ങളും ലൈംഗിക കുറ്റബോധവും പിറുപിറുക്കുന്നു. അവൾ ശരിയല്ല. !
ആരോഗ്യ മേഖലയെ സമഗ്രമായി പുതുക്കിപ്പണിയണമെന്നും ഡ്രസ് കോഡ് ഉൾപ്പെടെ നഴ്സിംഗ് മേഖലയിൽ ഭാരതവത്കരണം അനിവാര്യമാണെന്നും കങ്കണ പറയുന്നു
ഈ റിയൽ സ്റ്റോറിയുടെ അഭ്രപാളിയിലെ ആവിഷ്കാരമാണ് ഇപ്പാൾ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കുന്ന 'ഭാരത ഭാഗ്യ വിധാതാ'എന്ന ചിത്രം.ഇതിൽ നഴ്സായി കങ്കണ അഭിനയിക്കുന്നു. ചിത്രത്തിന്റെ പ്രമോഷൻ ചടങ്ങിലാണ് കങ്കണയുടെ തുറന്നുപറച്ചിൽ.
സാഹിത്യ വത്കരിക്കപ്പെട്ട സമൂഹമാണ് നമ്മുടേത്.രാജ്യത്തും പുറത്തുമുള്ള നഴ്സുമാരുടെ ജീവിതത്തെ അടയാളപ്പെടുത്തുന്ന രണ്ടു നോവലുകളാണ് ജി.വിവേകാനന്ദന്റെ വാർഡ് നമ്പർ സെവനും ബെന്യാമന്റെ നിശബ്ദ സഞ്ചാരങ്ങളും.
രണ്ടാം ലോകമഹായുദ്ധകാലത്ത് കേരളത്തിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽ നിന്ന് യാത്രയായ 'മറിയാമ്മ' എന്ന നേഴ്സിന്റെ ജീവിതവഴികളാണ് ഈ നോവൽ. മറിയാമ്മയുടെ നാലാം തലമുറയിലെ 'മനു' എന്ന ചെറുപ്പക്കാരൻ അവരുടെ പഴയകാല കത്തുകളും രേഖകളും അടിസ്ഥാനമാക്കി നടത്തുന്ന യാത്രകളാണ് കഥയുടെ പശ്ചാത്തലം. യാത്രാസൗകര്യങ്ങൾ കുറഞ്ഞ അക്കാലത്ത്, ദുരിതം മാറ്റാൻ വേണ്ടി കടലുകടന്നു പോയ മലയാളി സ്ത്രീകളുടെ, ലോകമറിയാതെ പോയ 'നിശബ്ദ'മായ യാത്രകളും ത്യാഗങ്ങളുമാണ് ഈ പുസ്തകം നിറയെ.
Keywords:
Recent in Culture
Must Read
Latest News
In News for a while now..



