NewsAd1
നഗ്നത,ലൈംഗികത, നമ്മൾ.
കെ.മോഹൻ
28 June 2026, 2:50 am
main image of news

ഡെസ്മണ്ട് മോറിസിന്റെ പ്രശസ്തമായ നഗ്നവാനരൻ എന്ന കൃതിയുടെ വായന

പ്രണയത്തിന്റെയും ലൈംഗികതയുടെയും പ്രതീകമായി കുതിര മാറിയത് എങ്ങനെ?
കുമാരിമാർ കുതിരയെ വളരെ ഇഷ്ടപ്പെടുന്നു.കായബലം,പേശീബലം, വേഗത,ഊർജ്ജം, സഞ്ചാരത്തിലെ സുഖദമായ താള ക്രമം, ശരീര ഭാഗങ്ങളുമായുള്ള സമ്പർക്കം.

 image 2 of news

പുരുഷ ലിംഗത്തിന്റെയും അനിഷ്ടകരമായ സെക്സിന്റെയും പ്രതീകമാണ് പാമ്പ്.മാരകമായ വിഷവും വഴുക്കുന്ന ഘടനയും. പാമ്പ് വിരോധം ജന്മസിദ്ധമല്ലെന്നും സാംസ്കാരിക വളർച്ചയിലെ ഒരു പ്രതിഭാസമാണെന്നു വിശദീകരിക്കുന്നവരും ഏറെയുണ്ട്.

മനുഷ്യൻ സ്വാർത്ഥനാണ്.അവനു വേണ്ട ജന്തുക്കളുമായി മാത്രമായിരുന്നു അവന്റെ സഹജീവനം. അതിന്റെ ഏക ഗുണഭോക്താവും അവൻ തന്നെ.ഉപയോഗമില്ലാത്തവയെ എല്ലാം അവൻ കൊന്നു തള്ളി
HomeAd1
 image 3 of news

അഞ്ച് ലക്ഷം വർഷങ്ങക്കു മുമ്പ് കണ്ണിൽ കണ്ട എല്ലാ ജന്തുക്കളെയും മനുഷ്യർ ആഹരിച്ചു..കാണ്ടാമൃഗം മുതൽ സിംഹം വരെ. ആദ്യം ഇണയാക്കി വളർത്തിയത് ആടിനെയും ഹിമമാനിനെയും നായയെയും; പതിനായിരം വർഷങ്ങൾക്കു മുൻപ്. വേഗതയും ഇരയെ മണത്തറിയുന്നതും കാവലും നായയെ മനുഷ്യന്റെ മിത്രമാക്കി. ഇന്നും നാം നായ്ക്കളെ ഉപയോഗപ്പെടുത്തുന്നുണ്ട്. വേട്ടയ്ക്ക് ഉപകാരമില്ലാത്ത മത്സ്യങ്ങൾ വളർത്താൻ ആരംഭിച്ചത് രണ്ടായിരം വർഷം മുമ്പ്.

ആദ്യം നായയും പിന്നെ വലിയ ജന്തുക്കളും ഭാരം വലിച്ചു. ശത്രു താവളം കണ്ടെത്താൻ പ്രാവിനെയും അതു തടയാൻ പ്രാപ്പിടിയനെയും നാം ഉപയോഗപ്പെടുത്തി.

 image 4 of news

അറിയാനും കീഴടക്കാനുമുള്ള മനുഷ്യൻ, അക്രമിയായ ജീവിയെ യുദ്ധത്തിന്റെ പ്രതീകമാക്കി.ഓമനത്തമുള്ളവയെ ശൈശവത്തിന്റെയും.

മനുഷ്യ സ്വഭാവം പുലർത്തുന്ന ജന്തുക്കളോടായിരുന്നു നമുക്കു പ്രിയം.ഇവയ്ക്ക് ഓർത്തോപ്പൊ മോർഫിക് എന്നാണ് വിളിപ്പേര്.
വലിയ ജീവികളെ കുഞ്ഞുങ്ങൾ മാതാപിതാക്കളായും മുതിർന്നവർ ചെറിയ ജീവികളെ കുഞ്ഞുങ്ങളായും നിരൂപിച്ചു. വളരുന്തോറും മുൻഗണനകൾ മാറിമറിയും.
പറവകൾക്കും സസ്തനികൾക്കും ഉടൽ ശുചിയാക്കണം. രോഗം ചെറുക്കാൻ ,ശത്രുവിൽ നിന്നും രക്ഷ നേടാൻ,ശരീര പ്രവർത്തനം തുടരാൻ. കണ്ണും കണ്ണാടിയും കാണാത്തിടം ശുചിയാക്കാൻ ഒരു ജന്തു വേണം. അതു ശത്രുവെങ്കിൽ ഇരുപുറവും കൊക്കു നുണഞ്ഞ് സൗഹൃദം കാട്ടി പണി തുടങ്ങും.നക്കലും തലോടലും ചൊറിയലും ഉരുമലും ലഘുവായ കടികളും ഈ പരിചരണത്തിലുണ്ട്.അത് ജന്തുക്കൾ ഇഷ്ടപ്പെടുന്നു. മനുഷ്യർ പുഞ്ചിരി, ഭാഷണം, കരച്ചിൽ,മുരളൽ,നിലവിളി തുടങ്ങിയവയിലൂടെ പരിചരണം തേടുന്നു.നിസ്സാര രോഗ ചികിൽസയിലൂടെ മനുഷ്യൻ പരിചരണത്തിന്റെ വ്യാപ്തി കൂട്ടുകയും ചെയ്യുന്നുണ്ട്

രോമം കുറഞ്ഞ മനുഷ്യൻ തലമുടിയെ വല്ലാതെ പരിചരിക്കുന്നു. അയഞ്ഞ വസ്ത്രത്തിലും പരവതാനിയിലും അഴകാർന്ന ഫർണിച്ചറുകളിലും കുഷ്യൻ സീറ്റുകളിലും രോമാവൃതമായ പരിചരണം രോമം കുറഞ്ഞ മനുഷ്യൻ കണ്ടെത്തുകയും ചെയ്യുന്നു.

ശാസ്ത്രവും സാങ്കേതിക രംഗവും എത്ര വളർന്നാലും മനുഷ്യൻ ലളിതമായ ഒരു ജീവിത പ്രതിഭാസം മാത്രമാണ്. എത്ര അഹങ്കരിച്ചാലും ജന്തു പെരുമാറ്റ നിയമത്തിൽ ബന്ധിതരാണ് നാം. ഇപ്പോഴല്ലെങ്കിൽ പിന്നീട് ഈ ഭൂമുഖത്തു നിന്നും തിരോഭവിക്കാൻ വിധിക്കപ്പെട്ടവരാണ് നാമെന്ന വിചാരവും നാമെല്ലാം വെറും നഗ്നവാനരന്മാർ മാത്രമാണന്ന ബോധ്യവും ഉണ്ടായാൽ നന്ന് എന്ന് ഡസ്മണ്ട് മോറിസ് ഓർമ്മിപ്പിക്കുന്നു.

Keywords:

home ad2 16*9

Recent in Culture

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞