NewsAd1
കാർട്ടൂണിന്റെ വഴി; കാർട്ടൂണിസ്റ്റിന്റെയും
കൾച്ചറൽ ഡെസ്ക്
12 August 2026, 10:29 am
main image of news

മലയാളത്തിലെ ഏറ്റവും ശ്രധേയരായ കാർട്ടൂണിസ്റ്റുകളിലൊരാളാണ് ടി.കെ.സുജിത്. കാൽ നൂറ്റാണ്ടായി കേരള കൗമുദി ദിനപ്പത്രത്തിൽ സുജിത്തിന്റെ പോക്കറ്റ് കാർട്ടൂൺ വരുന്നു. വരയും ചിരിയും ഒരേ പോലെ ഇഴ ചേരുന്ന സുജിത്തിന്റെ കാർട്ടൂണുകൾ ആശയത്തിലെ പുതുമകളും ആക്ഷേപഹാസ്യത്തിന്റെ ആഴവും കൊണ്ടാണ് ശ്രദ്ധേയമാവുന്നത്.

സുജിത് വെറുമൊരു കാർട്ടൂണിസ്റ്റ് അല്ല, മലയാളിയുടെ രാഷ്ട്രീയ ഓർമ്മകളെ വരയിലേക്ക് പകർത്തുന്ന ചരിത്രകാരനാണ്.മിക്ക കാർട്ടൂണിസ്റ്റുകളും ചിത്രകലാ വിദ്യാലയങ്ങളിൽ നിന്ന് വരുമ്പോൾ സുജിത് വന്നത് നിയമത്തിന്റെ വഴിയിൽ നിന്നാണ്. ഭരണഘടനാ നിയമത്തിൽ ബിരുദാനന്തര ബിരുദമുള്ള സുജിത്തിന് ഈ നിയമ പശ്ചാത്തലം രാഷ്ട്രീയ കാർട്ടൂണുകൾക്ക് മൂർച്ച കൂട്ടാൻ സഹായകമായി. മുഖങ്ങൾ മാത്രമല്ല, അധികാരവും അതിന്റെ വൈരുധ്യങ്ങളും അദ്ദേഹം വരച്ചു.വരച്ചു കൊണ്ടേയിരിക്കുന്നു.

 image 2 of news

നിയമ വിദ്യാർത്ഥിയായിരിക്കേ മനോരമ നടത്തിയ കാർട്ടൂൺ മത്സരത്തിൽ ലഭിച്ച സമ്മാനമാണ് 'വരയ്ക്കാൻ വേണ്ടി ജീവിക്കാൻ' സുജിത്തിന് പ്രചോദനമായത്. ഗോപീകൃഷ്ണൻ മാതൃഭൂമി പത്രത്തിലേക്ക് മാറിപ്പോയപ്പോൾ പുതിയൊരു കാർട്ടൂണിസ്റ്റിനെ തേടിയ കേരള കൗമുദി സുജിത്തിനെ കണ്ടെത്തി ഒപ്പം കൂട്ടി. അതു മുതലിങ്ങോട്ട് കേരളത്തിന്റെയും രാജ്യത്തിന്റെയും രാഷ്ട്രീയ ചരിത്രം ഒരു നറു ചിരിയോടെ ലളിതമായ വരകളിലും വരികളിലും സുജിത് പ്രതിദിനം അടയാളപ്പെടുത്തുന്നു.

സംസ്ഥാനത്ത് ഏറ്റവുമധികം പുരസ്കാരങ്ങൾ നേടിയ കാർട്ടൂണിസ്റ്റുകളിൽ ഒരാളാണ് ടി.കെ. സുജിത്.
മികച്ച കാർട്ടൂണിന് സംസ്ഥാന സർക്കാരിന്റെ മാധ്യമ അവാർഡ്. കേരള ലളിതകലാ അക്കാദമി അവാർഡ്, കേരള മീഡിയ അക്കാദമി ഫെലോഷിപ്പ്,ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർട്ടൂണിസ്റ്റ്സിന്റെ മായാ കാമത്ത് ദേശീയ കാർട്ടൂൺ അവാർഡ്, തിരുവനന്തപുരം പ്രസ് ക്ലബ് അവാർഡ് എന്നിങ്ങനെ നീളുന്നു പുരസ്കാരങ്ങൾ.
HomeAd1
 image 3 of news

ഇൻസ്റ്റന്റ് മീമുകളുടെ കാലത്ത്, ഒരു പത്രത്തിന്റെ ഒന്നാം പേജിലെ ഒരു കറുപ്പും വെളുപ്പും കാർട്ടൂൺ ഇന്നും വായനക്കാരനെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു എന്നതാണ് ടി.കെ. സുജിത് എന്ന കാർട്ടൂണിസ്റ്റിന്റെ വിജയം.

ടി.കെ സുജിത്തിൻ്റെ അനുഭവക്കുറിപ്പുകൾ “കാർട്ടൂണിൻ്റെ വഴികൾ” എന്ന പേരിൽ പുസ്തകമാവുകയാണിപ്പോൾ.
ചിരിയും ചിന്തയും ഒരുക്കുന്ന രാഷ്ട്രീയ കാർട്ടൂണുകൾക്ക് പിന്നിലെ കഥകളാണ് പുസ്തകത്തിന്റെ ഉള്ളടക്കം.സംസ്ഥാന-ദേശീയ അവാർഡുകൾ നേടിയ കാർട്ടൂണുകൾ അടക്കം അമ്പതോളം കാർട്ടൂണുകൾക്ക് പിന്നിലെ രചനാരഹസ്യങ്ങൾ കാർട്ടൂണിസ്റ്റ് വെളിപ്പെടുത്തുന്നുണ്ട്.

 image 4 of news

കാലത്തിൻ്റെ ചുവരിൽ കറുപ്പിലും വെളുപ്പിലും അടയാളപ്പെടുത്തിയ ഓരോ കാർട്ടൂണിൻ്റെയും ആശയരൂപീകരണവും രാഷ്ട്രീയ പശ്ചാത്തലവും വിശദീകരിക്കുന്ന ഈ പുസ്തകം കലയും ചരിത്രവും സർഗ്ഗാത്മകചിന്തയും സമന്വയിക്കുന്ന അനുഭവമാകുമെന്നുറപ്പ്.

കോട്ടയത്തെ ഡോൺ ബുക്സാണ് പ്രസാധകർ.മുഖവില: 260 രൂപ.പോസ്റ്റേജ് ഉൾപ്പെടെ 220രൂപക്ക്
പുസ്തകം പ്രീ പ്ബ്ളിക്കേഷനായി ലഭിക്കും.

പ്രീ പബ്ളിക്കേഷൻ ബുക്കിങ്ങ് ലിങ്ക്: https://www.donbooksindia.com/product/cartooninte-vazhikal-pre-booking/ വാട്സാപ്പിലും ബുക്ക് ചെയ്യാം- 85909 65282 | 85900 52113

Keywords:

home ad2 16*9

Recent in Culture

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞